മംമ്ത മോഹൻദാസ്, സൗബിൻ ഷാഹിർ, ഷൈൻ ടോം ചാക്കോ പ്രധാന കഥാപാത്രങ്ങള്‍
എസ് സുരേഷ്ബാബുവിന്റെ രചനയിൽ വി കെ പ്രകാശ് സംവിധാനം ചെയുന്ന ലൈവ് എന്ന ചിത്രത്തിലെ രണ്ടാമത്തെ ഗാനം പുറത്തിറങ്ങി. ആലാപനം എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് വിവേക് മുഴക്കുന്ന് ആണ്. അല്‍ഫോന്‍സ് ജോസഫ് സംഗീതം പകര്‍ന്നിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്ന മംമ്ത മോഹന്‍ദാസ് ആണ്. അഡിഷണൽ മ്യൂസിക് പ്രോഗ്രാമിങ്, സൗണ്ട് എൻജിനീയറിംഗ് എന്നിവ നിർവ്വഹിച്ചിരിക്കുന്നത് നിതിൻ സാബു ജോൺസൻ, അനന്ദു പൈ എന്നിവർ നിർവഹിക്കുമ്പോൾ ഗിറ്റാർ കൈകാര്യം ചെയ്തത് അൽഫോൻസ് ജോസഫ് തന്നെയാണ്.
മാധ്യമങ്ങളിലെത്തുന്ന വ്യാജവാർത്തകൾ പ്രമേയമാക്കുന്ന ചിത്രമാണിത്. മുൻപ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിനും ആദ്യ ഗാനത്തിനും ട്രെയ്‍ലറിനും പ്രേക്ഷകരിൽ നിന്നും വൻപ്രതികരണമാണ് ലഭിച്ചത്. മംമ്ത മോഹൻദാസ്, സൗബിൻ ഷാഹിർ, ഷൈൻ ടോം ചാക്കോ, പ്രിയ വാര്യർ, കൃഷ്ണ പ്രഭ, അക്‌ഷിത, രശ്മി സോമൻ തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തിലുള്ളത്.
undefined
ഫിലിംസ് 24 ന്റെ ബാനറിൽ ദർപ്പൺ ബംഗേജ, നിതിൻ കുമാർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഇരുവരുടെയും മലയാളത്തിലെ ആദ്യ സിനിമാസംരംഭമാണ് 'ലൈവ്'. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനാണ് ചിത്രം വിതരണം ചെയ്യുന്നത്. ഛായാഗ്രഹണം നിർവ്വഹിക്കുന്നത് നിഖിൽ എസ് പ്രവീണ്‍ ആണ്. ചിത്രസംയോജകൻ സുനിൽ എസ് പിള്ള, സംഗീത സംവിധായകൻ അൽഫോന്‍സ് ജോസഫ്, കലാസംവിധാനം ദുന്ദു രഞ്ജീവ് രാധ.
ട്രെൻഡ്‌സ് ആഡ് ഫിലിം മേക്കേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡിന് വേണ്ടി ബാബു മുരുഗനാണ് ചിത്രത്തിന്റെ ലൈൻ പ്രൊഡ്യൂസർ. ആശിഷ് കെയാണ് ചീഫ് അസോസിയേറ്റ് ഡയറക്ടർ. സൗണ്ട് ഡിസൈൻ നിർവഹിച്ചത് അജിത് എ ജോർജ്, മേക്കപ്പ് രാജേഷ് നെന്മാറ, കോസ്റ്റ്യൂം ആദിത്യ നാനു, ജിത് പിരപ്പൻകോട് ആണ് പ്രൊഡക്ഷൻ കണ്‍ട്രോളര്‍, ലിജു പ്രഭാകർ ആണ് കളറിസ്റ്റ്. ടിപ്സ് മലയാളത്തിനാണ് ഓഡിയോ അവകാശം. ഡിസൈനുകൾ നിർവഹിക്കുന്നത് മാ മി ജോ. സ്റ്റോറീസ് സോഷ്യൽസിന് വേണ്ടി സംഗീത ജനചന്ദ്രനാണ് ചിത്രത്തിന്റെ മാർക്കറ്റിംഗ് ആൻഡ് കമ്മ്യൂണിക്കേഷൻ കൈകാര്യം ചെയ്യുന്നത്. ഗാനം യൂട്യൂബിൽ ലഭ്യമാണ്.