റൊമാന്‍റിക് ഗാനവുമായി 'കൂണ്‍'; ആലാപനം ഗൗരി ലക്ഷ്‍മി, യാസിന്‍ നിസാര്‍: വീഡിയോ

By Web Team  |  First Published Sep 22, 2024, 6:19 PM IST

പ്രശാന്ത് ബി മോളിക്കൻ സംവിധാനം


പുതുമുഖങ്ങളായ ലിമൽ, സിതാര വിജയൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പ്രശാന്ത് ബി മോളിക്കൻ സംവിധാനം ചെയ്യുന്ന കൂൺ എന്ന ചിത്രത്തിലെ വീഡിയോ ഗാനം പുറത്തെത്തി. പറയുവാന്‍ അറിയാതെ എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് ടിറ്റോ പി തങ്കച്ചന്‍ ആണ്. അജിത്ത് മാത്യുവാണ് സംഗീത സംവിധാനം. യാസിന്‍ നിസാറും ഗൗരി ലക്ഷ്മിയുമാണ് ആലാപനം.

ഗോൾഡൻ ട്രംപറ്റ് എന്റർടെയ്ന്‍‍മെന്‍റ്സിന്‍റെ ബാനറിൽ അനിൽകുമാർ നമ്പ്യാരാണ് ഈ ചിത്രത്തിന്‍റെ നിര്‍മ്മാണം. ചിത്രം സെപ്റ്റംബർ 27ന് തിയറ്ററുകളില്‍ എത്തും. യാരാ ജെസ്ലിൻ, മെറിസ, അഞ്ജന, ഗിരിധർ കൃഷ്ണ, അനിൽ നമ്പ്യാർ, സുനിൽ സി പി, ചിത്ര പ്രശാന്ത് എന്നിവരെ കൂടാതെ അന്തരിച്ച നായിക ലക്ഷ്മിക സജീവനും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. 

Latest Videos

തിരക്കഥ അമൽ മോഹൻ, ചായാഗ്രഹണം ടോജോ തോമസ്, പ്രൊജക്റ്റ്‌ കോഡിനേറ്റർ കെ ജെ ഫിലിപ്പ്, കാസ്റ്റിംഗ് ഡയറക്ടർ ജോൺ ടി ജോർജ്,  പ്രോജക്ട് ഡിസൈനർ വിഷ്ണു ശിവ പ്രദീപ്, ടെക്നിക്കൽ കൺസൾട്ടന്‍റ് നിധിൻ മോളിക്കൽ, സംഗീതം, പശ്ചാത്തല സംഗീതം അജിത് മാത്യു,  വരികൾ റ്റിറ്റോ പി തങ്കച്ചൻ, ഗാനങ്ങൾ പാടിയത് ഗൗരി ലക്ഷ്മി, യാസിൻ നിസാർ, നക്ഷത്ര സന്തോഷ്‌, അഫീദ് ഷാ, പ്രമോ സോംഗ് എസ് ആർ ജെ സൂരജ്. എഡിറ്റർ സുനിൽ കൃഷ്ണ, ആർട്ട് ഡയറക്ടർ സണ്ണി അങ്കമാലി, കൊറിയോഗ്രഫി ബിനീഷ് കുമാർ കൊയിലാണ്ടി, പ്രൊഡക്ഷൻ കൺട്രോളർ ഹരി വെഞ്ഞാറമ്മൂട്, കോസ്റ്റ്യൂമർ ദീപു മോൻ സി എസ്, മേക്കപ്പ് നിത്യ മേരി, ചീഫ് അസോസിയേറ്റ് ഡയറക്ടർ റോഷൻ മുഹമ്മദ്, അനന്ദു, സൗണ്ട് ഡിസൈൻ പ്രശാന്ത് എസ് പി, സൗണ്ട് റെക്കോർഡിസ്റ്റ് ജോബിൻ ജയൻ, സ്റ്റിൽസ് പ്രക്ഷോബ് ഈഗിൾ ഐ, കളറിസ്റ്റ് ബിലാൽ, ടൈറ്റിൽ ഡിസൈനർ മനു ഡാവിഞ്ചി, പബ്ലിസിറ്റി ഡിസൈൻ സെബിൻ എബ്രഹാം, പിആർഒ എം കെ ഷെജിൻ.

ALSO READ : ഷിംല ഫെസ്റ്റിവലിലെ മികച്ച ചിത്രം; 'ആകാശത്തിനു താഴെ' യുട്യൂബില്‍ എത്തി

click me!