സിനിമയുടെ പേര് പോലെ പാട്ടും; 'മനോഹരം' വീഡിയോ സോംഗ്

By Web Team  |  First Published Sep 21, 2019, 4:24 PM IST

'ഓര്‍മ്മയുണ്ടോ ഈ മുഖം' എന്ന ചിത്രത്തിന് ശേഷം അന്‍വര്‍ സാദ്ദിഖും വിനീതും വീണ്ടും ഒന്നിക്കുകയാണ് 'മനോഹര'ത്തിലൂടെ.


വിനീത് ശ്രീനിവാസന്‍ നായകനാവുന്ന അന്‍വര്‍ സാദ്ദിഖ് ചിത്രം 'മനോഹര'ത്തിലെ വീഡിയോ സോംഗ് പുറത്തെത്തി. 'കിനാവോ' എന്ന് തുടങ്ങുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് ജോയ് പോള്‍ ആണ്. സംഗീതം സഞ്ജീവ് ടി. സഞ്ജീവ് ടിയും ശ്വേത മോഹനും ചേര്‍ന്ന് പാടിയിരിക്കുന്നു. മോഹന്‍ലാലാണ് തന്റെ ഫേസ്ബുക്ക് പേജ് വഴി ഗാനം പുറത്തുവിട്ടത്.

ടെക്നോളജിയുടെ കടന്നുവരവോടെ തൊഴില്‍ ഭീഷണി നേരിടുന്ന ഒരു ആര്‍ട്ടിസ്റ്റാണ് വിനീത് അവതരിപ്പിക്കുന്ന മനു എന്ന കഥാപാത്രം. 'ഓര്‍മ്മയുണ്ടോ ഈ മുഖം' എന്ന ചിത്രത്തിന് ശേഷം അന്‍വര്‍ സാദ്ദിഖും വിനീതും വീണ്ടും ഒന്നിക്കുകയാണ് 'മനോഹര'ത്തിലൂടെ. തിരക്കഥയും സംവിധായകന്‍ തന്നെ ഒരുക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ജെബിന്‍ ജേക്കബ് ആണ്.

Latest Videos

എഡിറ്റിംഗ് നിധിന്‍ രാജ് ആരോള്‍, സംഗീതം സഞ്ജീവ് ടി. അപര്‍ണ ദാസ്, ഹരീഷ് പേരടി, ഇന്ദ്രന്‍സ്, കലാരഞ്ജിനി, സംവിധായകരായ വി കെ പ്രകാശ്, ജൂഡ് ആന്തണി ജോസഫ്, ബേസില്‍ ജോസഫ് എന്നിവരും വിവിധ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പാലക്കാട് ആയിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. ചക്കാലയ്ക്കല്‍ ഫിലിംസിന്റെ ബാനറില്‍ ജോസ് ചക്കാലയ്ക്കലാണ് നിര്‍മ്മാണം. ഈ മാസം തന്നെ തീയേറ്ററുകളിലെത്തും.

click me!