സൂരജ് എസ് കുറിപ്പിന്‍റേതാണ് സംഗീതം. സിതാര കൃഷ്ണകുമാറിനൊപ്പം സൂരജ് എസ് കുറുപ്പും അദിതി നായരും ചേര്‍ന്ന് പാടിയിരിക്കുന്നു
ടൊവീനോ തോമസ് നായകനായ 'കിലോമീറ്റേഴ്സ് ആന്‍ഡ് കിലോമീറ്റേഴ്സ്' ഓണം റിലീസുകളില്‍ ശ്രദ്ധ നേടിയ ഒന്നാണ്. തീയേറ്ററുകള്‍ അടഞ്ഞുകിടക്കുന്ന കൊവിഡ് കാലത്ത് ഡയറക്ട് ടെലിവിഷന്‍ റിലീസ് ആയി ഏഷ്യാനെറ്റിലൂടെയായിരുന്നു തിരുവോണദിവസം പ്രീമിയര്‍. ഇപ്പോഴിതാ ചിത്രത്തിലെ മനോഹരമായ ഒരു വീഡിയോഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍.
'തെളിഞ്ഞേ വാനാകെ' എന്ന് തുടങ്ങുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് ഹരി നാരായണന്‍ ബി കെ, ലക്ഷ്മി മേനോന്‍, സൂരജ് എസ് കുറുപ്പ് എന്നിവര്‍ ചേര്‍ന്നാണ്. സൂരജ് എസ് കുറിപ്പിന്‍റേതാണ് സംഗീതം. സിതാര കൃഷ്ണകുമാറിനൊപ്പം സൂരജ് എസ് കുറുപ്പും അദിതി നായരും ചേര്‍ന്ന് പാടിയിരിക്കുന്നു.
ഇന്ത്യ കാണാനെത്തുന്ന അമേരിക്കക്കാരി പെണ്‍കുട്ടിയും ഒരു മലയാളി യുവാവുമൊത്തുള്ള സംസ്ഥാനാന്തര യാത്രയാണ് ചിത്രത്തിന്‍റെ പ്രമേയം. അമേരിക്കന്‍ നടി ഇന്ത്യ ജാര്‍വിസ് ആണ് നായിക. നേരത്തേ രണ്ട് പെണ്‍കുട്ടികള്‍, കുഞ്ഞു ദൈവം എന്നീ ചിത്രങ്ങള്‍ ഒരുക്കിയിട്ടുള്ള ജിയോ ബേബിയുടെ മൂന്നാമത്തെ ചിത്രമാണിത്. ജോജു, ജോര്‍ജ്, ബേസില്‍ ജോസഫ് തുടങ്ങിയവരും കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സംവിധായകന്‍റേതു തന്നെയാണ് രചന. രാംഷി അഹമ്മദ്, ആന്‍റോ ജോസഫ്, ടൊവീനോ തോമസ്, സിനു സിദ്ധാര്‍ഥ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. ഛായാഗ്രഹണം സിനു സിദ്ധാര്‍ഥ്. പശ്ചാത്തല സംഗീതം സുഷിന്‍ ശ്യാം. മാര്‍ച്ച് 12ന് തീയേറ്ററുകളില്‍ എത്തേണ്ടിയിരുന്ന ചിത്രം കൊവിഡ് പശ്ചാത്തലത്തില്‍ റിലീസ് മാറ്റുകയായിരുന്നു.