KGF 2 Song : റോക്കിയുടെ രണ്ടാം വരവ്; 'കെജിഎഫ് 2' ഗാനമെത്തി

By Web Team  |  First Published Mar 21, 2022, 1:46 PM IST

മലയാളമുള്‍പ്പെടെ അഞ്ച് ഭാഷകളിലും ഗാനം എത്തിയിട്ടുണ്ട്


ബാഹുബലിക്കു ശേഷം ഇന്ത്യന്‍ സിനിമയില്‍ ഒരുപക്ഷേ ഏറ്റവുമധികം കാത്തിരിപ്പുയര്‍ത്തിയ സീക്വല്‍ ആണ് കന്നഡ ചിത്രം കെജിഎഫിന്‍റേത് (KGF Chapter 2). കൊവിഡ് പശ്ചാത്തലത്തില്‍ പല തവണ റിലീസ് തീയതി പുനര്‍നിശ്ചയിക്കപ്പെട്ട ചിത്രത്തിന്‍റെ നിലവിലെ റിലീസ് തീയതി വരുന്ന ഏപ്രില്‍ 14 ആണ്. ഇപ്പോഴിതാ ചിത്രത്തിലെ ഒരു ഗാനത്തിന്‍റെ ലിറിക്കല്‍ വീഡിയോ പുറത്തിറക്കിയിരിക്കുകയാണ് അണിയറക്കാര്‍. 

കന്നഡയ്ക്കു പുറമെ തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി ഭാഷകളിലും പ്രദര്‍ശനത്തിനെത്താനിരിക്കുന്ന ചിത്രമാണിത്. തൂഫാന്‍ എന്നാരംഭിക്കുന്ന പുതിയ ഗാനത്തിന്‍റെ ഈ അഞ്ച് ഭാഷാ പതിപ്പുകളും ഒരുമിച്ചാണ് പുറത്തുവിട്ടിരിക്കുന്നത്. സാന്‍ഡല്‍വുഡ് സിനിമയ്ക്ക് ഭാഷയ്ക്കു പുറത്തേക്ക് വഴി വെട്ടുന്നതില്‍ വിജയിച്ച ചിത്രമായിരുന്നു കെജിഎഫ്. പ്രശാന്ത് നീലിന്‍റെ സംവിധാനത്തില്‍ 2018ല്‍ പുറത്തിറങ്ങിയ ചിത്രം പിരീഡ് ഡ്രാമ ഗ്യാങ്സ്റ്റര്‍ വിഭാഗത്തില്‍ പെടുന്ന ഒന്നായിരുന്നു. യഷ് നായകനാവുന്ന ചിത്രത്തില്‍ സഞ്ജയ് ദത്ത് ആണ് അധീര എന്ന പ്രതിനായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. 

Latest Videos

undefined

ശ്രീനിധി ഷെട്ടി, രവീണ ടണ്ഡന്‍, പ്രകാശ് രാജ്, മാള്‍വിക അവിനാശ്, അച്യുത് കുമാര്‍, അയ്യപ്പ പി ശര്‍മ്മ, റാവു രമേശ്, ഈശ്വരി റാവു, അര്‍ച്ചന ജോയ്‍സ്, ടി എസ് നാഗഭരണ, ശരണ്‍, അവിനാശ്, സക്കി ലക്ഷ്‍മണ്‍, വസിഷ്ട സിംഹ, ഹരീഷ് റായ്, ദിനേശ് മാംഗളൂര്‍, തരക്, രാമചന്ദ്ര രാജു, വിനയ് ബിഡപ്പ, അശോക് ശര്‍മ്മ, മോഹന്‍ ജുനേജ, ഗോവിന്ദ ഗൗഡ, ജോണ്‍ കൊക്കന്‍, ശ്രീനിവാസ് മൂര്‍ത്തി തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഹൊംബാളെ ഫിലിംസിന്‍റെ ബാനറില്‍ വിജയ് കിരഗണ്ഡൂര്‍ ആണ് നിര്‍മ്മാണം. ഛായാഗ്രഹണം ഭുവന്‍ ഗൗഡ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ കാര്‍ത്തിക് ഗൗഡ, കെ വി രാമ റാവു, എഡിറ്റിംഗ് ഉജ്വല്‍ കുല്‍ക്കര്‍ണി, പ്രൊഡക്ഷന്‍ ഡിസൈന്‍ ശിവകുമാര്‍, ആക്ഷന്‍ അന്‍ബറിവ്, നൃത്തസംവിധാനം ഹര്‍ഷ, മോഹന്‍, ഡബ്ബിംഗ് ആനന്ദ് വൈ എസ്, വസ്ത്രാലങ്കാരം യോഗി ജി രാജ്, സാനിയ സര്‍ധാരിയ, നവീന്‍ ഷെട്ടി, അശ്വിന്‍ മാവ്‍ലെ, ഹസ്സന്‍ ഖാന്‍, സംഭാഷണ രചന ചന്ദ്രമൗലി എം, ഡോ. സൂരി, പ്രശാന്ത് നീല്‍.

തെലുങ്ക് നടി ഗായത്രി കാറപകടത്തില്‍ മരിച്ചു

ഹൈദരാബാദ്: തെലുങ്ക് നടി ഗായത്രി (ഡോളി ഡി ക്രൂസ്- 26) വാഹനാപകടത്തില്‍ മരിച്ചു. ഹോളി ആഘോഷങ്ങള്‍ക്കു ശേഷം സുഹൃത്ത് റാത്തോഡുമൊത്ത് വീട്ടിലേക്ക് മടങ്ങുമ്പോളാണ് സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍ പെടുന്നത്. റാത്തോഡ് ആണ് വാഹനം ഓടിച്ചിരുന്നത്. കാര്‍ നിയന്ത്രണംവിട്ട് ഒരു ഡിവൈഡറില്‍ ഇടിച്ച് മറിയുകയായിരുന്നു. ഗായത്രി (Gayathri) സംഭവസ്ഥലത്തു വച്ചുതന്നെ മരിച്ചിരുന്നു. പ്രദേശവാസികള്‍ റാത്തോഡിനെ ഉടനടി സമീപത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു. 38 വയസ്സുള്ള ഒരു കാല്‍നടയാത്രക്കാരിയും അപകടത്തില്‍ മരണപ്പെട്ടു.

തെലുങ്കില്‍ വലിയ ആരാധക പിന്തുണ നേടിയെടുത്ത നടിയാണ് ഗായത്രി. സ്വന്തം യുട്യൂബ് ചാനലിലൂടെയാണ് ഗായത്രി ആസ്വാദക ശ്രദ്ധയിലേക്ക് ആദ്യം കടന്നുവരുന്നത്. പിന്നീട് തെലുങ്ക് വെബ് സിരീസ് ആയ മാഡം സര്‍ മാഡം ആന്തേയില്‍ അവതരിപ്പിച്ച വേഷവും ശ്രദ്ധിക്കപ്പെട്ടു. നിരവധി ഹ്രസ്വചിത്രങ്ങളിലും ഗായത്രി അഭിനയിച്ചിട്ടുണ്ട്. തെലുങ്ക് സിനിമാ, ടെലിവിഷന്‍ മേഖലകള്‍ അവിശ്വസനീയതയോടെയാണ് യുവതാരത്തിന്‍റെ മരണവാര്‍ത്ത കേട്ടത്. നിരവധി പേര്‍ സോഷ്യല്‍ മീഡിയയിലൂടെ ആദരാഞ്ജലികള്‍ നേരുന്നുണ്ട്.

click me!