കല്യാണവീട്ടിലെ പാട്ടുകാരനായി ബേസില്‍ ജോസഫ്; ട്രെന്റാവാന്‍ 'കക്ഷി അമ്മിണിപ്പിള്ള'യിലെ വീഡിയോ സോംഗ്

By Web Team  |  First Published May 18, 2019, 11:44 PM IST

ഒരു വിവാഹ റിസപ്ഷനിലെ ആഘോഷത്തിന്റെ പശ്ചാത്തലത്തിലുള്ള ഗാനത്തില്‍ പാട്ടുകാരനായി എത്തുന്നത് സംവിധായകന്‍ ബേസില്‍ ജോസഫ് ആണ്. നിര്‍മ്മല്‍ പാലാഴി, അഹമ്മദ് സിദ്ദിഖ്, മാമുക്കോയ എന്നിവരൊക്കെ ഗാനരംഗത്തില്‍ കടന്നുവരുന്നുണ്ട്.
 


പാര്‍വ്വതി നായികയായ 'ഉയരെ'യില്‍ അവതരിപ്പിച്ച ഗോവിന്ദ് ബാലകൃഷ്ണന്‍ ആസിഫ് അലിയ്ക്ക് ഏറെ അഭിനന്ദനങ്ങള്‍ നേടിക്കൊടുത്തിരുന്നു. പുറത്തിറങ്ങാനുള്ള ഒരുപിടി ചിത്രങ്ങളില്‍ ആസിഫ് സോളോ ഹീറോ വേഷത്തിലെത്തുന്ന ചിത്രമാണ് 'കക്ഷി: അമ്മിണിപ്പിള്ള'. ആസിഫ് വക്കീല്‍ വേഷത്തിലെത്തുന്ന ചിത്രം ഒരു കോര്‍ട്ട് റൂം ഡ്രാമയാണ്. ചിത്രത്തിലെ രസകരമായ വീഡിയോ ഗാനം പുറത്തെത്തി. എന്നാല്‍ അതില്‍ നായകനില്ല.

ഒരു വിവാഹ റിസപ്ഷനിലെ ആഘോഷത്തിന്റെ പശ്ചാത്തലത്തിലുള്ള ഗാനത്തില്‍ പാട്ടുകാരനായി എത്തുന്നത് സംവിധായകന്‍ ബേസില്‍ ജോസഫ് ആണ്. നിര്‍മ്മല്‍ പാലാഴി, അഹമ്മദ് സിദ്ദിഖ്, മാമുക്കോയ എന്നിവരൊക്കെ ഗാനരംഗത്തില്‍ കടന്നുവരുന്നുണ്ട്. മനു മഞ്ജിത്തിന്റെ വരികള്‍ക്ക് ഈണമിട്ടിരിക്കുന്നത് സാമുവല്‍ എബിയാണ്. സിയ ഉള്‍ ഹഖ് ആണ് ആലാപനം. പുറത്തെത്തി മണിക്കൂറുകള്‍ക്കകം അന്‍പതിനായിരത്തിലധികം കാഴ്ചകളാണ് ഗാനത്തിന്റെ വീഡിയോയ്ക്ക് യുട്യൂബില്‍ ലഭിച്ചത്.

Latest Videos

click me!