'കഥ ഇന്നുവരെ'യിലെ റൊമാന്‍റിക് ഗാനം; വീഡിയോ സോംഗ് എത്തി

By Web Team  |  First Published Sep 24, 2024, 8:26 AM IST

ഈ മാസം 20 ന് തിയറ്ററുകളിലെത്തിയ ചിത്രം


ബിജു മേനോൻ, മേതിൽ ദേവിക, നിഖില വിമൽ, അനുശ്രീ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിഷ്ണു മോഹന്‍ സംവിധാനം ചെയ്ത ചിത്രമാണ് കഥ ഇന്നുവരെ. ചിത്രത്തിലെ ഒരു വീഡിയോ ഗാനം അണിയറക്കാര്‍ പുറത്തുവിട്ടു. മിന്നും താരങ്ങള്‍ എന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് അജീഷ് ദാസന്‍ ആണ്. സംഗീത സംവിധായകന്‍ അശ്വിന്‍ ആര്യന്‍. നിത്യ മാമ്മനും കപില്‍ കപിലനും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.

ഈ മാസം 20 ന് തിയറ്ററുകളിലെത്തിയ ചിത്രമാണിത്. വ്യത്യസ്തമായ ഒരു പ്രണയ കഥ പറയുന്ന ചിത്രത്തിൽ ബിജു മേനോൻ്റെ ശക്തമായ കഥാപാത്രത്തോടൊപ്പം പ്രശസ്ത നർത്തകി മേതിൽ ദേവിക ആദ്യമായി അഭിനയിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. നിഖില വിമലിൻ്റെയും അനുശ്രീയുടെയും കഥാപാത്രങ്ങളും മികച്ച പ്രേക്ഷകാഭിപ്രായമാണ് നേടിയിരിക്കുന്നത്. മേപ്പടിയാൻ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം വിഷ്ണു മോഹൻ കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് കഥ ഇന്നുവരെ. മലയാളത്തിൽ ഒരിടവേളയ്ക്കു ശേഷം കുടുംബത്തോടൊപ്പം ആസ്വദിച്ചു കാണാവുന്ന നല്ലൊരു പ്രണയ ചിത്രമാണ് കഥ ഇന്നു വരെയെന്നാണ് പ്രേക്ഷകാഭിപ്രായം. 

Latest Videos

ഹക്കിം ഷാജഹാൻ, അനു മോഹൻ, സിദ്ദിഖ്, രണ്‍ജി പണിക്കർ, കോട്ടയം രമേശ്, കൃഷ്ണപ്രസാദ്, അപ്പുണ്ണി ശശി, കിഷോർ സത്യ, ജോർഡി പൂഞ്ഞാർ‌ തുടങ്ങിയ പ്രമുഖരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. വിഷ്‌ണു മോഹൻ സ്റ്റോറീസിന്റെ ബാനറിൽ വിഷ്ണു മോഹനും ഒപ്പം ജോമോൻ ടി ജോൺ, ഷമീർ മുഹമ്മദ്, ഹാരിസ് ദേശം, അനീഷ് പിബി, കൃഷ്ണമൂർത്തി എന്നിവരും ചേർന്നാണ് കഥ ഇന്നുവരെ നിർമ്മിച്ചിരിക്കുന്നത്.

ALSO READ : ശ്രീനാഥ് ഭാസി നായകന്‍; 'പൊങ്കാല' ആരംഭിച്ചു

click me!