KRK Song : കാമുകിമാർക്കൊപ്പം തകർത്താടി റാംബോ; 'കെആർകെ' സോം​ഗ് എത്തി

By Web Team  |  First Published May 6, 2022, 12:54 PM IST

റാംബോ എന്ന കഥാപാത്രമായാണ് വിജയ് സേതുപതി ചിത്രത്തിൽ എത്തുന്നത്. 


വിജയ് സേതുപതി, നയൻതാര, സാമന്ത എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന 'കാതുവാക്കുള രണ്ടു കാതൽ' (Kaathuvaakula Rendu Kadhal) ചിത്രത്തിന്‍റെ ​ഗാനം റിലീസ ചെയ്തു. വിഘ്നേഷ് ശിവൻ ആണ് സംവിധാനം. വിജയ് സേതുപതിയും സാമന്ത, നയൻതാരയും ​ഗാനരം​ഗത്ത് പ്രത്യക്ഷപ്പെടുന്നുണ്ട്.  

ഒരേസമയം ഖദീജ, കണ്‍മണി എന്നീ രണ്ട് യുവതികളോട് പ്രണയം തോന്നുന്ന റാംബോയെയും തുടര്‍ന്നുണ്ടാകുന്ന പ്രശ്‌നങ്ങളുമാണ് ചിത്രം പറയുന്നത്. ഏപ്രില്‍ 28ന് റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ചിത്രത്തിന്റെ കേരളത്തിലെ വിതരണാവകാശം ഇഫാർ മീഡിയ- റാഫി മതിര എന്നിവർ സ്വന്തമാക്കിയിരുന്നു. 

Latest Videos

undefined

റാംബോ എന്ന കഥാപാത്രമായാണ് വിജയ് സേതുപതി ചിത്രത്തിൽ എത്തുന്നത്. നയൻതാര കൺമണിയായും സാമന്ത ഖദീജ എന്ന കഥാപാത്രത്തെയും അവതരിപ്പിക്കുന്നു. ആദ്യമായാണ് സാമന്തയും നയൻതാരയും ഒരുമിച്ച് ഒരു ചിത്രത്തിൽ അഭിനയിക്കുന്നത്. വിഘ്നേശ് ശിവന്റെ നാലാമത്തെ ചിത്രമാണ് 'കാതുവാക്കുള രണ്ടു കാതൽ'. ക്രിക്കറ്റ് താരം ശ്രീശാന്ത് മുഹമ്മദ് മോബി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ആദ്യമായാണ് ശ്രീശാന്ത് തമിഴ്ചിത്രത്തിൽ അഭിനയിക്കുന്നത്.

സെവൻ സ്ക്രീൻ സ്റ്റുഡിയോസിന്റെ ബാനറിൽ ലളിത് കുമാർ എസ്.എസും റൗഡി പിക്ചേഴ്സിന്റെ ബാനറിൽ നയൻതാരയും വിഘ്നേശ് ശിവനും ചേർന്നാണ് ചിത്രത്തിന്റെ നിർമാണം. വിഘ്നേഷ് ശിവന്റേത് തന്നെയാണ് കഥയും തിരക്കഥയും. കലാ മാസ്റ്റർ, റെഡിൻ കിംഗ്സ്ലി, ലൊല്ലു സഭാ മാരൻ, ഭാർഗവ്, ശ്രീശാന്ത് എന്നിവരാണ് മറ്റുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എസ്.ആർ കതിർ, വിജയ് കാർത്തി.

ക്യാപ്ഷനിൽ സസ്പെൻസ് ഒളിപ്പിച്ച് മുരളി ഗോപി, കമൻ്റുമായി പൃഥ്വിരാജ്

ലയാള സിനിമയിലെ പ്രിയ നടന്മാരിൽ ഒരാളാണ് മുരളി ഗോപി(Murali Gopy). ഒരു അഭിനേതാവ് എന്ന നിലയിലാണ് മുരളി ​ഗോപി ആദ്യം ശ്രദ്ധിക്കപ്പെട്ടതെങ്കിൽ, പിന്നീട് നിരവധി സിനിമകളിൽ അദ്ദേഹം തിരക്കഥ രചിക്കുകയും ചെയ്തു. മലയാളത്തിലെ എക്കാലത്തെയും വലിയ വിജയങ്ങളിൽ ഒന്നായ ലൂസിഫർ എന്ന സിനിമയുടെ തിരക്കഥ രചിച്ചത് മുരളി ഗോപി ആയിരുന്നു. നിലവിൽ ചിത്രത്തിന്റെ രണ്ടാം ഭാ​ഗത്തിനായുള്ള(Empuraan) കാത്തിരിപ്പിലാണ് ആരാധകർ. ഇപ്പോഴിതാ കഴിഞ്ഞ ദിവസം മുരളി ​ഗോപി പങ്കുവച്ചൊരു ഫോട്ടോയും ക്യാപ്ഷനുമാണ് ശ്രദ്ധനേടുന്നത്. 

'ദി റൈറ്റ് കോസ്' എന്നാണ് മുരളി ​ഗോപി ചിത്രത്തിന് നൽകിയ ക്യാപ്ഷൻ. ഇതിൽ 'ഈ' എന്ന ഇംഗ്ലീഷ് അക്ഷരത്തിനു ഒരു പ്രത്യേകതയും ഉണ്ട്. അത് ക്യാപിറ്റൽ ലെറ്ററിൽ ആണ് കൊടുത്തിട്ടുള്ളത്. ബാക്കിയെല്ലാം സ്മാൾ ലെറ്ററിലും. ‍ഇതിനു താഴെ പൃഥ്വിരാജ് കമന്റുമായി എത്തുകയും ചെയ്തു. 'ആമേൻ' എന്നാണ് പൃഥ്വിരാജ് കമൻറ് ചെയ്തത്. ഇതിലും 'ഈ' ക്യാപിറ്റൽ തന്നെ ആയിരുന്നു എന്നതും ശ്രദ്ധേയമാണ്. ലൂസിഫർ ഒന്നാം ഭാഗത്തിൽ ഇതുപോലെ 'എൽ' എന്ന ഇംഗ്ലീഷ് അക്ഷരം ഹൈലൈറ്റ് ചെയ്തു കാണിച്ചിരുന്നു. ലൂസിഫർ രണ്ടാംഭാഗത്തിന് എമ്പുരാൻ എന്നാണ് പേരിട്ടിരിക്കുന്നത്. അതുകൊണ്ടാകും 'ഈ' ഹൈലൈറ്റ് ചെയ്തതെന്നാണ് ആരാധകർ പറയുന്നത്. 

അതേസമയം, എമ്പുരാന്റെ ഷൂട്ടിങ് ഈ വര്‍ഷം ആരംഭിക്കാന്‍ സാധ്യതയില്ലെന്നും 2023 ആദ്യം ഷൂട്ടിങ് ആരംഭിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും പൃഥ്വിരാജ് പറഞ്ഞിരുന്നു. എമ്പുരാന്‍ ഒരു ബിഗ് ബഡ്ജറ്റ് ചിത്രമായിരിക്കുമോ എന്ന ചോദ്യത്തിന് ഏയ് അല്ലെന്നായിരുന്നു പൃഥ്വിയുടെ മറുപടി. ആടുജീവിതത്തിന് ശേഷം കമ്മിറ്റ് ആയിട്ടുള്ള ഒത്തിരി ചിത്രങ്ങളുണ്ടെന്നും അതിൽ ഏറ്റവും പ്രാധാന്യം എമ്പുരാനാണെന്നും പൃഥ്വി പറയുന്നു.

click me!