'കാണുമ്പോള്‍ നിന്നെ'; 'തമാശ'യിലെ പാട്ടെത്തി

By Web Team  |  First Published Jun 8, 2019, 11:59 PM IST

ഹാപ്പി അവേഴ്സ് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ സമീര്‍ താഹിര്‍, ലിജോ ജോസ് പെല്ലിശ്ശേരി, ഷൈജു ഖാലിദ്, ചെമ്പന്‍ വിനോദ് ജോസ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. സമീര്‍ താഹിറാണ് ഛായാഗ്രഹണം.
 


വിനയ് ഫോര്‍ട്ട് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച് നവാഗതനായ അഷ്റഫ് ഹംസ സംവിധാനം ചെയ്ത 'തമാശ'യിലെ വീഡിയോ ഗാനം എത്തി. 'കാണുമ്പോള്‍ നിന്നെ' എന്ന് തുടങ്ങുന്ന ഗാനത്തിന്‍റെ വരികള്‍ മുഹ്സിന്‍ പരാരിയുടേതാണ്. റെക്സ് വിജയന്‍ ഈണമിട്ടിരിക്കുന്ന ഗാനം പാടിയിരിക്കുന്നത് ആശ ജീവന്‍.

വിനയ് ഫോര്‍ട്ട് ഒരു അധ്യാപകന്റെ റോളിലെത്തുന്ന ചിത്രം ബോഡി ഷെയ്മിംഗിനെക്കുറിച്ച് സംസാരിക്കുന്ന ഒന്നാണ്. ഹാപ്പി അവേഴ്സ് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ സമീര്‍ താഹിര്‍, ലിജോ ജോസ് പെല്ലിശ്ശേരി, ഷൈജു ഖാലിദ്, ചെമ്പന്‍ വിനോദ് ജോസ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. സമീര്‍ താഹിറാണ് ഛായാഗ്രഹണം.

Latest Videos

click me!