ചെന്നൈ: ഇന്ത്യന്‍ സംഗീത ചക്രവര്‍ത്തി എ ആര്‍ റഹ്മാന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് ഗായിക കെ എസ് ചിത്ര. 'മെയ് മാദം' എന്ന ചിത്രത്തിലെ 'എന്‍മേല്‍ വിഴിന്ത മഴൈത്തുള്ളിയേ' എന്ന ഗാനം ആലപിച്ചാണ് ചിത്ര റഹ്മാന് ജന്മദിനാശംസകള്‍ നേര്‍ന്നത്.
റഹ്മാന് പിറന്നാള്‍ ആശംസകള്‍ അറിയിച്ചു കൊണ്ടുള്ള വീഡിയോ ഫേസ്ബുക്കിലൂടെയാണ് ചിത്ര പങ്കുവെച്ചത്. മനോഹരമായ ഗാനങ്ങള്‍ ആലപിക്കാന്‍ അവസരം നല്‍കിയതില്‍ ഹൃദയം നിറഞ്ഞ നന്ദി അറിയിച്ച ചിത്ര ഇനിയും മനോഹരമായ പാട്ടുകള്‍ കേള്‍ക്കാന്‍ താനും ആരാധകരും കാത്തിരിക്കുകയാണെന്നും പറഞ്ഞു. റഹ്മാന് ദീര്‍ഘായുസ്സുണ്ടാകട്ടെയെന്നും ചിത്ര ആശംസിച്ചു. ചിത്രയുടെ 'പിറന്നാള്‍ പാട്ട്' വൈറലാകുകയാണ്.
Read More: എ ആർ റഹ്‍മാന് ആദരമായി അക്കപ്പെല്ല സംഗീതം ഒരുക്കി കോഡ്7 ബാൻഡ്