'പെണ്ണേ പെണ്‍കിടാത്തീ'; 'ജയ ഹേ'യിലെ വീഡിയോ ഗാനമെത്തി

By Web Team  |  First Published Dec 28, 2022, 6:16 PM IST

ഈ വര്‍ഷത്തെ ഏറ്റവും വലിയ വിജയ ചിത്രങ്ങളില്‍ ഒന്ന്


വലിയ പ്രീ റിലീസ് ഹൈപ്പ് ഇല്ലാതെയെത്തുന്ന ചില ചെറിയ ചിത്രങ്ങള്‍ പ്രേക്ഷകര്‍ക്കിടയില്‍ തരംഗം സൃഷ്ടിക്കാറുണ്ട്. മലയാളം ബോക്സ് ഓഫീസില്‍ ഈ വര്‍ഷത്തെ അത്ഭുത വിജയമായിരുന്ന ജയ ജയ ജയ ജയ ഹേ അത്തരത്തില്‍ ഒരു ചിത്രമായിരുന്നു. ദര്‍ശന രാജേന്ദ്രനെ ടൈറ്റില്‍ കഥാപാത്രമാക്കി വിപിന്‍ ദാസ് സംവിധാനം ചെയ്ത ചിത്രം ഒടിടിയില്‍ എത്തിയപ്പോഴും തിയറ്ററുകളില്‍ ചുരുക്കം പ്രദര്‍ശനങ്ങള്‍ തുടരുന്നുണ്ട്. നമ്മുടെ സമൂഹത്തില്‍ എക്കാലത്തും ഗൌരവം ചോരാത്ത ഒരു വിഷയത്തെ മികച്ച എന്‍റര്‍ടെയ്നര്‍ ആക്കി ഒരുക്കി എന്നത് സംവിധായകന്‍റെ മികവ് ആയിരുന്നു. ഹിറ്റ് സിനിമകളിലെ നായകന്‍ ബേസില്‍ ജോസഫ് ആയിരുന്നു ജയ ജയ ജയ ജയ ഹേയിലെയും നായകന്‍. ഇപ്പോഴിതാ ചിത്രത്തിലെ ഒരു വീഡിയോ ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍.

പെണ്ണേ പെണ്ണേ പെണ്‍കിടാത്തീ എന്നാരംഭിക്കുന്ന ഗാനം വയനാട്ടിലെ പാലിയര്‍ സമൂഹത്തിന്‍റെ ചൊല്‍പ്പാട്ടുകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഒരുക്കിയിരിക്കുന്നതാണ്. വിനായക് ശശികുമാറിന്‍റെ വരികള്‍ക്ക് ഈണമിട്ടിരിക്കുന്നത് അങ്കിത് മേനോന്‍ ആണ്. അങ്കിത് മേനോനോടൊപ്പം ഉന്മേഷ് പൂങ്കാവും ചേര്‍ന്നാണ് ആലാപനം. 

Latest Videos

undefined

ALSO READ : വീണ്ടും പ്രകടനത്തില്‍ വിസ്‍മയിപ്പിക്കാന്‍ ജോജു ജോര്‍ജ്; 'ഇരട്ട' പുതുവര്‍ഷത്തില്‍

ഒക്ടോബര്‍ 28 ന് തിയറ്ററുകളില്‍ എത്തിയ ചിത്രത്തിന് ആദ്യ ദിനങ്ങളില്‍ തന്നെ മികച്ച മൌത്ത് പബ്ലിസിറ്റിയാണ് ലഭിച്ചത്. മുത്തുഗൌ, അന്താക്ഷരി എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ സംവിധായകനാണ് വിപിന്‍ ദാസ്. അജു വർഗീസ്, അസീസ് നെടുമങ്ങാട്, സുധീർ പരവൂർ, മഞ്‍ജു പിള്ള, ശരത് സഭ, ഹരീഷ് പെങ്ങൻ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജാനെമൻ എന്ന ചിത്രം നിര്‍മിച്ച ചിയേഴ്‍സ് എന്റര്‍ടെയ്‍ൻമെന്റ് ആണ് ഈ ചിത്രത്തിന്‍റെയും നിര്‍മ്മാണം. ലക്ഷ്‍മി മേനോൻ, ഗണേഷ് മേനോൻ എന്നിവരാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. അമൽ പോൾസന്‍ ആണ് സഹനിർമ്മാണം. വിപിൻ ദാസും നാഷിദ് മുഹമ്മദ്‌ ഫാമിയും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. നിരവധി ബോളിവുഡ് ചിത്രങ്ങളിൽ പ്രവർത്തിച്ച സ്റ്റണ്ട് മാസ്റ്റർ ഫെലിക്സ് ഫുകുയോഷി റുവേ ആണ് സംഘട്ടന രംഗങ്ങൾ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്‍റെ ഒടിടി റിലീസ് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ ആയിരുന്നു.

click me!