സമാധാനവും സമത്വവും സ്നേഹവും ഉദ്‌ഘോഷിക്കുന്ന ഗാനം പ്രധാനമായും പാടിയിരിക്കുന്നത് കൃഷ്‍ണ ബോംഗാനെയും നിള മാധവ് മഹാപാത്രയുമാണ്.
അല്ല, മലയാളിക്കെന്ത് ഖവാലി ? ഇതൊക്കെ നമ്മളു കൂടിയാ കൂടുവോ ? പറ്റും അതും പാട്ടും പാടി പറ്റും എന്നു തെളിയിച്ചിരിക്കുകയാണ് വടകരക്കാരനായ ഷബിൻ. ജന്നത് - ഇ - ഖാസ് എന്ന ഗാനമാണ് ഷബിൻ സംഗീതസംവിധാനം നല്‍കിയിരിക്കുന്നത്. ഇന്ത്യയിലെ വിവിധ ആറ് സ്ഥലങ്ങളിലുള്ള 17 ആർട്ടിസ്റ്റുകളാണ് പാട്ട് പാടി ഹിറ്റാക്കാൻ ഒപ്പം കൂടിയിരിക്കുന്നത്.
ലോക്ക് ഡൗൺ കാലത്ത് ആയിരുന്നു ചിത്രീകരണം നടന്നത്. ഇന്ത്യയുടെ പല സ്ഥലങ്ങളിൽ താമസിക്കുന്ന ആർട്ടിസ്റ്റുകളുടെ വീഡിയോ പ്രത്യേകം ഷൂട്ട് ചെയ്‍ത് എഡിറ്റു ചെയ്യുകയായിരുന്നു എന്ന് വീഡിയോ ഗാനത്തിന്റെ എഡിറ്ററും കൂടിയായ ഷബിൻ പറയുന്നു . ഗാനത്തിന്റെ പ്രധാന പിന്നണി ഗായകർ കൃഷ്‍ണ ബോംഗാനെയും നിള മാധവ് മഹാപാത്രയുമാണ്. കൂടാതെ മികച്ച ഒരു കലാകാരന്മാരുടെ നിര തന്നെ ഇതിനു പിന്നിലുണ്ട് .ശാന്തിയും സമാധാനവും സമത്വവും സ്നേഹവും ഉദ്‌ഘോഷിക്കുന്ന ഗാനത്തിനു വളരെ മികച്ച പ്രതികരണമാണ് ആസ്വാദകരിൽനിന്നും ലഭിക്കുന്നത്.