'ഈ പാട്ടിന് ഡാന്‍സ് കളി!'; 'അമ്പിളി'യിലെ ഹിറ്റ് പാട്ടിന്റെ ഫുള്‍ വെര്‍ഷന്‍

By Web Team  |  First Published Jul 25, 2019, 8:53 PM IST

'ഞാന്‍ ജാക്‌സണ്‍ അല്ലെടാ' എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് വിനായക് ശശികുമാര്‍ ആണ്. സംഗീതം വിഷ്ണു വിജയ്. ആന്റണി ദാസന്‍ പാടിയിരിക്കുന്നു.
 


'ഗപ്പി'ക്ക് ശേഷം ജോണ്‍പോള്‍ ജോര്‍ജ്ജ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'അമ്പിളി'യുടെ ടീസറായി പുറത്തെത്തിയത് ചിത്രത്തിലെ ഒരു ഗാനമായിരുന്നു. യുട്യൂബില്‍ തരംഗം തീര്‍ത്ത ആ ടീസറിന് ഇതിനകം ലഭിച്ചത് 17 ലക്ഷം കാഴ്ചകളാണ്. ഇപ്പോഴിതാ ടീസറില്‍ ഉപയോഗിച്ച ഗാനത്തിന്റെ ഫുള്‍ ലിറിക്കല്‍ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍.

'ഞാന്‍ ജാക്‌സണ്‍ അല്ലെടാ' എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് വിനായക് ശശികുമാര്‍ ആണ്. സംഗീതം വിഷ്ണു വിജയ്. ആന്റണി ദാസന്‍ പാടിയിരിക്കുന്നു. സൗബിന്‍ ഷാഹിറിന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നാവുമെന്ന് കരുതപ്പെടുന്ന കഥാപാത്രമാണ് 'അമ്പിളി'യിലെ ടൈറ്റില്‍ കഥാപാത്രം.

Latest Videos

പുതുമുഖം തന്‍വി റാം ആണ് ചിത്രത്തില്‍ നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സൈക്ലിംഗിനും യാത്രകള്‍ക്കും പ്രധാന്യമുള്ള ചിത്രമാണ് അമ്പിളി. നാഷണല്‍ സൈക്ലിംഗ് ചാമ്പ്യനായ ബോബി കുര്യന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് നവാഗതനായ നവീന്‍ നസീം ആണ്. മലയാളികളുടെ പ്രിയതാരം നസ്രിയ നസീമിന്റെ സഹോദരനാണ് നവീന്‍. ഇവരെ കൂടാതെ ജാഫര്‍ ഇടുക്കി, വെട്ടുകിളി പ്രകാശ്, നീന കുറുപ്പ്, ശ്രീലത നമ്പൂതിരി, സൂരജ്, ബീഗം റാബിയ, പ്രേമന്‍ ഇരിഞ്ഞാലക്കുട, മുഹമ്മദ് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഓഗസ്റ്റില്‍ ചിത്രം തീയേറ്ററുകളിലെത്തും.

click me!