'എജ്ജാതി നിന്റെ നോട്ടം'; യുട്യൂബില്‍ ട്രെന്റിംഗ് ആയി ഈ കൗമാര പ്രണയം

By Web Team  |  First Published Jul 14, 2019, 12:10 PM IST

'കുമ്പളങ്ങി നൈറ്റ്‌സി'ലെ 'ഫ്രാങ്കി'യെ അവതരിപ്പിച്ച തോമസ് മാത്യുവും 'ഉദാഹരണം സുജാത'യിലൂടെ ശ്രദ്ധ നേടിയ അനശ്വര രാജനുമാണ് ഗാനരംഗത്തില്‍ പ്രത്യക്ഷപ്പെടുന്നത്. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് ഇവരാണ്.
 


പേരിലെ കൗതുകം കൊണ്ട് ശ്രദ്ധിക്കപ്പെട്ട സിനിമയാണ് 'തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍'. പിന്നാലെ പുറത്തെത്തിയ ട്രെയ്‌ലറും ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ പുറത്തെത്തിയ ആദ്യ വീഡിയോ ഗാനവും യുട്യൂബ് ട്രെന്റിംഗ് ലിസ്റ്റില്‍ ഇടം പിടിച്ചിരിക്കുകയാണ്.

'ജാതിക്കാ തോട്ടം' എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ ഒരുക്കിയിരിക്കുന്നത് സുഹൈല്‍ കോയയാണ്. സംഗീതം ജസ്റ്റിന്‍ വര്‍ഗീസ്. സൗമ്യ രാമകൃഷ്ണനും ദേവദത്ത് ബിജിബാലും ചേര്‍ന്നാണ് ആലാപനം. 'കുമ്പളങ്ങി നൈറ്റ്‌സി'ലെ 'ഫ്രാങ്കി'യെ അവതരിപ്പിച്ച തോമസ് മാത്യുവും 'ഉദാഹരണം സുജാത'യിലൂടെ ശ്രദ്ധ നേടിയ അനശ്വര രാജനുമാണ് ഗാനരംഗത്തില്‍ പ്രത്യക്ഷപ്പെടുന്നത്. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് ഇവരാണ്. വിനീത് ശ്രീനിവാസനാണ് ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. 

Latest Videos

നവാഗതനായ ഗിരീഷ് എ ഡിയാണ് 'തണ്ണീര്‍ മത്തന്‍ ദിനങ്ങളു'ടെ സംവിധാനം. ഗിരീഷ് എ ഡിയും ഡിനോയ് പൗലോസും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ജോമോന്‍ ടി ജോണും വിനോദ് ഇല്ലംപിള്ളിയും ചേര്‍ന്നാണ് ഛായാഗ്രഹണം. പ്ലാന്‍ ജെ സ്റ്റുഡിയോസ്, ഷെബിന്‍ ബെക്കര്‍ പ്രൊഡക്ഷന്‍സ് എന്നിവയുടെ ബാനറില്‍ ജോമോന്‍ ടി ജോണ്‍, ഷെബിന്‍ ബെക്കര്‍, ഷമീര്‍ മുഹമ്മദ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം.

click me!