'ഈ കുഞ്ഞാവ ആരാണ് പടച്ചോനെ ...' കുരുന്നിന്‍റെ പാട്ട് പങ്കുവച്ച് സിത്താരയുടെ ചോദ്യം

By Web Team  |  First Published Dec 5, 2019, 11:27 PM IST

പിന്നണി ഗായിക സിത്താരയെ അറിയാത്തവരായി ആരും കാണില്ല. കോളേജ് വേദികളിലും റിയാലിറ്റി ഷോ വേദികളിലും പാടിപ്പതിഞ്ഞ് മലയാളിയുടെ ആസ്വാദന രീതിയില്‍ പുതിയ ഭാവുകത്വം കൊണ്ടുവന്ന ഗായികയാണ് സിത്താര. ടെലിവിഷന്‍ ഷോകളിലും സംഗീത റിയാലിറ്റി ഷോകളിലും ജഡ്ജിന്‍റെ വേഷത്തിലും സിത്താര ഇപ്പോള്‍ കളം നിറയുന്നു. സോഷ്യല്‍ മീഡിയയിലും സജീവമാണ് താരം.

അടുത്തിടെ സോഷ്യല്‍ മീഡിയ ആഘോഷിച്ചുകൊണ്ടിരിക്കുന്ന ഒരു വീഡിയോക്കൊപ്പം  ഇന്‍സ്റ്റഗ്രാമില്‍ ഒരു കുറിപ്പ് പങ്കുവച്ചിരിക്കുകയാണ്. സിത്താരയിപ്പോള്‍. ചെറിയ കുട്ടി കമഴ്ന്ന് കിടന്ന് പാട്ടുപാടുന്നതാണ് ദൃശ്യങ്ങളില്‍. വോ കോന്‍ ഥി’ എന്ന സിനിമയിൽ ലതാ മങ്കേഷ്‌കര്‍ പാടിയ ലഗ് ജാ ഗലേ സേ എന്ന ഗാനമാണ് കുട്ടി പാടുന്നത്. സൂപ്പര്‍ ഹിറ്റാണിപ്പോള്‍ ഈ വീഡിയോ.

Latest Videos

അതിഗംഭീരമായി കുട്ടി പാടുന്നതിന്‍റെ ദൃശ്യങ്ങള്‍ കണ്ട് വണ്ടറടിച്ചിരിക്കുകയാണ് സിത്താരയും. വീഡിയോയ്ക്ക് പല അഭിപ്രായങ്ങളാണ് വരുന്നത്. മുഴുവന്‍ എഡിറ്റഡ് ആണെന്ന് ചിലര്‍ പറയുമ്പോള്‍ ലിപ് സിങ്കാണെന്ന് മറുവാദം. എന്നാല്‍ സിത്താര പങ്കുവച്ച കുറിപ്പ് രസകരമാണ്. ഈ കുഞ്ഞാവ ആരാണ് പടച്ചോനെ !! എന്ത്, എങ്ങനെ !! ഇങ്ങളിത് കേട്ടാ !! എന്റെ പുന്നാര മുത്തേ നീയെന്താ നീയാരാ ചക്കരെ?? എന്നാണ് സിത്താര കുറിച്ചിരിക്കുന്നത്. സിത്താരയെ പോലെ കുട്ടി ആരാണെന്ന് തിരയുകയാണ് സോഷ്യല്‍ മീഡിയയും. 

വീഡിയോ കാണാം

click me!