Latest Videos

"കലണ്ടർ സോംഗ്" ഇന്ത്യന്‍ 2വിലെ അടുത്ത നമ്പര്‍ എത്തി; ലോക സുന്ദരി ചുവടുവയ്ക്കുന്ന ഗംഭീര ഗാനം

By Web TeamFirst Published Jul 1, 2024, 9:27 PM IST
Highlights

ജൂലൈ 12നാണ് ഇന്ത്യന്‍ 2 റിലീസാകുന്നത്. ചിത്രത്തിന്‍റെ ട്രെയിലര്‍ മുംബൈയില്‍ വച്ച് പുറത്തുവിട്ടിരുന്നു. 

ചെന്നൈ: കമൽഹാസന്‍ ഷങ്കര്‍ കൂട്ടുകെട്ടിന്‍റെ ചിത്രം ഇന്ത്യൻ 2വിലെ പുതിയ ഗാനം പുറത്തിറക്കി. "കലണ്ടർ സോംഗ്" എന്ന് പേരിട്ടിരിക്കുന്ന ട്രാക്ക് പ്രേക്ഷകരെ ആകർഷിക്കുന്ന സംഗീതവും രംഗങ്ങളും ചേര്‍ത്താണ് ഒരുക്കിയിരിക്കുന്നത്. ലിറിക്കല്‍ വീഡിയോയാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. 

മിസ് യൂണിവേഴ്സ് 2017 ഡെമി-ലീ ടെബോയാണ് ഗാനത്തിന് ചുവട് വയ്ക്കുന്നത്.  ഗാനം രചിച്ചിരിക്കുന്നത് സുവിയും ഐശ്വര്യ സുരേഷും ചേർന്നാണ് അനിരുദ്ധ് രവിചന്ദര്‍ സംഗീതം നല്‍കിയ ഗാനം ആലപിച്ചിരിക്കുന്നത്. കബിലൻ വൈരമുത്തുവുമാണ് ഗാനം  രചിച്ചിരിക്കുന്നത്.

ജൂലൈ 12നാണ് ഇന്ത്യന്‍ 2 റിലീസാകുന്നത്. ചിത്രത്തിന്‍റെ ട്രെയിലര്‍ മുംബൈയില്‍ വച്ച് പുറത്തുവിട്ടിരുന്നു. ചിത്രത്തിന്‍റെ ഓഡിയോ ലോഞ്ച് ചെന്നൈയില്‍ ജൂണ്‍ 1ന് നടന്നിരുന്നു. അതേ സമയം ചിത്രത്തിന്‍റെ അഡ്വാന്‍സ് ബുക്കിംഗ് വിദേശത്ത് ആരംഭിച്ചു കഴിഞ്ഞു. യുകെയില്‍ ഇതിനകം ചിത്രത്തിന്‍റെ ബുക്കിംഗ് ആരംഭിച്ചു. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത് എന്നാണ് വിവരം. 

മലേഷ്യയില്‍ അടക്കം ഇന്ത്യന്‍ 2 ഐമാക്സില്‍ റിലീസ് ചെയ്യുന്നുണ്ട്. ഇതുവരെ കമല്‍ ചിത്രങ്ങള്‍ റിലീസ് ചെയ്യാത്ത ലൊക്കേഷനുകളിലും ഇത്തവണ റിലീസുണ്ടെന്നാണ് വിവരം. ഇന്ത്യന്‍ 2 വിദേശ വിതരണ അവകാശങ്ങള്‍ 65 കോടിക്കാണ് വിറ്റുപോയത് എന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് പറയുന്നത്. 

ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന ഇന്ത്യന്‍ 2 നിര്‍മ്മിക്കുന്നത് സുഭാസ്കരന്‍ അല്ലിരാജയുടെ ലൈക്ക പ്രൊഡക്ഷന്‍സും കമല്‍ ഹാസന്‍റെ രാജ്‍കമല്‍ ഫിലിംസും ഉദയനിധി സ്റ്റാലിന്‍റെ റെഡ് ജയന്‍റ് മൂവീസും ചേര്‍ന്നാണ്. കമല്‍ഹാസൻ നായകനായി 1996ല്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രം 'ഇന്ത്യൻ വൻ ഹിറ്റായി മാറിയിരുന്നു. ഇതിന്‍റെ രണ്ടാം ഭാഗമാണ് പുതിയ ചിത്രം. ഷങ്കറിന്റെ 'ഇന്ത്യൻ' എന്ന ഹിറ്റ് ചിത്രത്തില്‍ കമല്‍ഹാസൻ ഇരട്ടവേഷത്തിലായിരുന്നു. കമല്‍ഹാസന് മികച്ച നടനുള്ള ദേശീയ അവാര്‍ഡ് ലഭിച്ചിരുന്നു. 'ഇന്ത്യനിലൂടെ' തമിഴ് സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡും ലഭിച്ചിരുന്നു.
ഛായാഗ്രാഹണം രവി വര്‍മ്മയും ചിത്രത്തിന്റെ സംഗീതം അനിരുദ്ധ് രവിചന്ദറുമാണ്. ഇപ്പോള്‍ ചിത്രത്തിലെ മുഴുവന്‍ ഗാനങ്ങളും നേരത്തെ അണിയറക്കാര്‍ പുറത്തുവിട്ടിരുന്നു. താത്ത വരാര്‍ അടക്കം ഗാനങ്ങള്‍ ഇതിനകം ഹിറ്റ് ചാര്‍ട്ടില്‍ ഇടംപിടിച്ചു കഴിഞ്ഞു. 

ഇന്ത്യൻ 2 ആകെ ഇരുന്നൂറ് കോടി രൂപ ബജറ്റിലെത്തുമ്പോള്‍ കാജല്‍ അഗര്‍വാളാണ് ചിത്രത്തില്‍ നായികയാകുക. നടൻ സിദ്ധാര്‍ഥ് ഒരു പ്രധാനപ്പെട്ട കഥാപാത്രമായി എത്തുമ്പോള്‍ എസ് ജെ സൂര്യ, വിവേക്, സാക്കിര്‍ ഹുസൈൻ, ജയപ്രകാശ്, ജഗൻ, ഡെല്‍ഹി ഗണേഷ്, സമുദ്രക്കനി, നിഴല്‍ഗള്‍ രവി, ജോര്‍ജ് മര്യൻ, വിനോദ് സാഗര്‍, ബെനെഡിക്റ്റ് ഗാരെറ്റ്, പ്രിയ ഭവാനി ശങ്കര്‍, രാകുല്‍ പ്രീത് സിംഗ്, ബ്രഹ്‍മാനന്ദൻ, ബോബി സിൻഹ തുടങ്ങിയവരും വീരസേഖരൻ സേനാപതിയായി എത്തുന്ന നായകൻ കമല്‍ഹാസനൊപ്പം ചിത്രത്തില്‍ ഉണ്ട്.

രണ്ട് ഭാര്യമാരുമായി ബിഗ് ബോസില്‍ വന്ന ഭര്‍ത്താവ്: ഒരു ഭാര്യ പുറത്തേക്ക്, പ്രേക്ഷകര്‍ രോഷത്തില്‍

'സേനാപതി' വരാര്‍; തിരൈയ്ക്ക് തീ കൊളുത്താന്‍ കമല്‍ ഹാസന്‍; 'ഇന്ത്യന്‍ 2' ട്രെയ്‍ലര്‍

click me!