'ഇന്‍ മൈ ആംസ്' എന്ന് ആരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നതും പാടിയിരിക്കുന്നതും എസ് എ
കഥയിലോ അവതരണത്തിലോ മാത്രമല്ല, കെട്ടിലും മട്ടിലുമെല്ലാം പുതുമകളുമായി എത്തിയ ചിത്രമായിരുന്നു മമ്മൂട്ടി നായകനായെത്തിയ റോഷാക്ക്. സിനിമയിലെ സംഗീത വിഭാഗവും അത്തരത്തിലായിരുന്നു. കന്നഡ ചിത്രം ഗരുഡ ഗമന വൃഷഭ വാഹനയിലൂടെ ആസ്വാദനപ്രീതി നേടിയ മിഥുന്‍ മുകുന്ദന്‍ ആയിരുന്നു റോഷാക്കിനും സംഗീതം ഒരുക്കിയത്. യുകെ പൌരത്വമുള്ള, ദുബൈയില്‍ ബിസിനസ് ഉള്ള ലൂക്ക് ആന്‍റണിയെ നിഗൂഢ ഭാവത്തില്‍ അവതരിപ്പിച്ച ചിത്രത്തിലെ സംഗീതത്തിനും ഒരു ഇന്‍റര്‍നാഷണല്‍ ടച്ച് ഉണ്ടായിരുന്നു. പല ഗാനങ്ങളുടെയും വരികളും ഇംഗ്ലീഷില്‍ ആയിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്‍റെ ടൈറ്റില്‍ സോംഗ് ആദ്യമായി പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍.
ഇന്‍ മൈ ആംസ് എന്ന് ആരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നതും പാടിയിരിക്കുന്നതും എസ് എ ആണ്. മിക്സിംഗ്, മാസ്റ്ററിംഗ് എന്നിവ നടത്തിയിരിക്കുന്നത് ഹൃദയ് ഗോസ്വാമി (എക്സ് നോയ്സ് സ്റ്റുഡിയോസ്, ഗുവാഗത്തി) ആണ്. ചിത്രത്തിന്‍റെ നരേഷനിലേക്ക് പ്രേക്ഷകരെ കൂട്ടിക്കൊണ്ടുപോവുകയാണ് ഈ ഗാനവും അതിന് നിസാം ബഷീര്‍ നല്‍കിയിരിക്കുന്ന ദൃശ്യവല്‍ക്കരണവും. ലൂക്ക് ആന്‍റണിയുടെ മമ്മൂട്ടിയുടെ ഗംഭീര പ്രകടനത്തിന്‍റെ തെളിവ് ഈ ടൈറ്റില്‍ സോംഗില്‍ തന്നെ ഉണ്ട്.
undefined
സൈക്കോളജിക്കല്‍ റിവെഞ്ച് ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രമാണ് ഇത്. മമ്മൂട്ടിക്കൊപ്പം ബിന്ദു പണിക്കര്‍, ജഗദീഷ്, കോട്ടയം നസീര്‍ തുടങ്ങിയ മറ്റ് അഭിനേതാക്കളുടെ പ്രകടനങ്ങളും കൈയടി നേടിയിരുന്നു. കെട്ട്യോളാണെന്റെ മാലാഖ എന്ന ചിത്രത്തിന് ശേഷം നിസാം ബഷീര്‍ സംവിധാനം ചെയ്‍ത ചിത്രമാണിത്. മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ മമ്മൂട്ടി നിര്‍മ്മിച്ച രണ്ടാമത്തെ ചിത്രവുമാണ് റോഷാക്ക്. ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫെറര്‍ ഫിലിംസാണ് ചിത്രം തീയറ്ററുകളില്‍ എത്തിച്ചത്. മറ്റു റിലീസുകള്‍ എത്തിയിട്ടും മൂന്നാം വാരത്തിലും റോഷാക്കിന് തിയറ്ററുകളില്‍ പ്രേക്ഷകര്‍ ഉണ്ട്.