ഓസ്‌കർ അവാര്‍ഡ് കിട്ടിയതിന് പിന്നാലെ ഗുനീത് മോംഗയെ ആശുപത്രിയിലാക്കിയെന്ന് എംഎം കീരവാണി

By Web Team  |  First Published Mar 25, 2023, 8:46 PM IST

ഗുനീത് മോംഗ ഓസ്കാര്‍ വേദിയില്‍ പ്രസംഗിച്ചെങ്കിലും മൈക്ക് ഓഫാക്കുകയായിരുന്നെന്ന് വൈറൽ വീഡിയോയില്‍ വ്യക്തമാണ്.


മുംബൈ: ദ എലിഫന്റ് വിസ്പറേഴ്സ് എന്ന ഡോക്യുമെന്‍ററിയുടെ ഓസ്കര്‍ നേട്ടം ഇന്ത്യയ്ക്ക് മൊത്തം അഭിമാനമായതാണ്. എന്നാല്‍ ഓസ്കര്‍ നേടിയ ഡോക്യുമെന്‍ററി നിർമ്മാതാവ് ഗുനീത് മോംഗയെ അവാര്‍ഡ് നേടിയ വേദിയില്‍ പ്രസംഗിക്കാൻ അനുവദിക്കാതിരുന്നത് ഇതിനകം ചര്‍ച്ചയായിട്ടുണ്ട്. വലിയൊരു അഭിമാന നിമിഷമാണ് മോംഗയ്ക്ക് നഷ്ടപ്പെട്ടത് എന്ന് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന വിമര്‍ശനം. 

ഗുനീത് മോംഗ ഓസ്കാര്‍ വേദിയില്‍ പ്രസംഗിച്ചെങ്കിലും മൈക്ക് ഓഫാക്കുകയായിരുന്നെന്ന് വൈറൽ വീഡിയോയില്‍ വ്യക്തമാണ്. ഇപ്പോള്‍ ഇന്ത്യയില്‍ നിന്ന് ഇത്തവണത്തെ മറ്റൊരു ഓസ്‌കർ ജേതാവായ എംഎം കീരവാണിയും ഇത് സംബന്ധിച്ച് ഒരു കാര്യം വെളിപ്പെടുത്തിയിരിക്കുകയാണ് ഇപ്പോള്‍.

Latest Videos

undefined

തന്‍റെ ആദ്യ ഓസ്‌കാർ വിജയത്തെക്കുറിച്ച് സംസാരിക്കവെയാണ് കീരവാണി ഇത് വെളിപ്പെടുത്തിയത്. "മറ്റൊരു അവാർഡ് ജേതാവ് ഗുനീത് മോംഗ. അവൾക്ക് വേദിയില്‍ സംസാരിക്കാൻ സമയം ലഭിച്ചില്ല, അതിനാൽ അവര്‍ക്ക് ശരിക്കും ശ്വാസം മുട്ടി, അവളെ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വന്നു." - എന്ന് കീരവാണി പറഞ്ഞു. 

തന്‍റെ മൈക്ക് ഓഫാക്കിയപ്പോൾ താൻ ഞെട്ടിപ്പോയെന്ന് ഗുനീത് മോംഗ ഓസ്കര്‍ വേദിയിലെ സംഭവത്തെക്കുറിച്ച് ബോംബെ ടൈംസിന് നൽകിയ അഭിമുഖത്തിൽ പറയുന്നത്. ''എന്റെ ഓസ്കാർ പ്രസംഗം നടത്താൻ എനിക്ക് അവസരം ലഭിച്ചില്ല. എന്‍റെ മുഖത്ത് ഒരു ഞെട്ടൽ ഉണ്ടായിരുന്നു. ഇന്ത്യൻ നിർമ്മാണത്തിലെ ഇന്ത്യയുടെ ആദ്യത്തെ ഓസ്‌കാർ ഇതാണെന്ന് പറയാൻ ഞാൻ ആഗ്രഹിച്ചു, ഇത് വളരെ വലിയ കാര്യമാണ്. ഇത്രയും ദൂരം വന്നിട്ടും അത് പറയാന്‍ സാധിക്കാത്തത് എന്‍റെ ഹൃദയമിടിപ്പ് കൂട്ടി. ഞാന്‍ ഒന്നുകൂടി അവിടെ എത്തി അത് പറയും”.

അതേ സമയം കീരവാണി പറഞ്ഞത് ഗൌരവമേറിയ ആരോഗ്യ പ്രശ്നമായിരുന്നില്ല എന്നാണ് റിപ്പോര്‍ട്ട്.  ആഫ്റ്റർ പാർട്ടിയിൽ ഗുനീത് അവളുടെ സുഹൃത്തുക്കളോടൊപ്പം നൃത്തം ചെയ്യുന്നുണ്ടായിരുന്നു. ഇതോടെ അവര്‍ക്കുണ്ടായ ആരോഗ്യപ്രശ്നം ഗൌരവമേറിയതല്ലെന്നാണ് റിപ്പോര്‍ട്ട്. 

'പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റ്'; ഇന്നസെന്‍റിന്‍റെ നില അതേപോലെ തുടരുന്നുവെന്ന് ഇടവേള ബാബു

കരീന കപൂറും തബുവും ക്രിതി സാനോണും ഒന്നിക്കുന്ന 'ദ ക്ര്യൂ' തുടങ്ങി

click me!