'പേളിഷ്' പ്രണയത്തിന് മിന്നുകെട്ട്; ആ പ്രണയകാലത്തെ ആഘോഷ വീഡിയോ ഒരിക്കല്‍ കൂടി

By Web Team  |  First Published May 5, 2019, 8:18 PM IST

പ്രണയം പരസ്യമായി സമ്മതിച്ച പേളിയും ശ്രീനിഷും പ്രണയത്തിന്‍റെ നാലാം മാസത്തില്‍ ഒന്നിച്ചഭിനയിച്ച വീഡിയോ ഗാനം പുറത്തുവിട്ടിരുന്നു


കൊച്ചി: മലയാളി ആഘോഷമാക്കിയ ബിഗ് ബോസ് മത്സരത്തിനിടെ പ്രണയത്തിലായ പേളി മാണിയും ശ്രീനിഷും തമ്മിലുള്ള മിന്നുകെട്ടും ആഘോഷമാകുകയാണ്. ബിഗ് ബോസ് ഹൗസില്‍ നിന്നാരംഭിച്ച പ്രണയത്തിന് മാസങ്ങള്‍ക്കിപ്പുറമാണ് വിവാഹമേളം ഉയര്‍ന്നത്. നെടുന്പാശ്ശേരി സിയാല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ വച്ചായിരുന്നു ശ്രീനിഷ് പേളിയെ മിന്നുകെട്ടി സ്വന്തമാക്കിയത്.

നൂറു ദിവസം നീണ്ടുനിന്ന ബിഗ്ബോസ് മത്സരത്തിനിടയില്‍ പ്രണയത്തിലായ ജോഡിയ്ക്ക് പേളിഷ് എന്നായിരുന്നു വിളിപ്പേര്. പ്രണയം പരസ്യമായി സമ്മതിച്ച പേളിയും ശ്രീനിഷും പ്രണയത്തിന്‍റെ നാലാം മാസത്തില്‍ ഒന്നിച്ചഭിനയിച്ച വീഡിയോ ഗാനം പുറത്തുവിട്ടിരുന്നു. ഡിസംബര്‍ 22 ാം തിയതി പേളി മാണി പുറത്തുവിട്ട വീഡിയോ പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു.

Latest Videos

‘പേളിഷ്-ഫ്‌ലൈ വിത്ത് യൂ’ എന്ന പേരിലാണ് വീഡിയോ ഗാനം പുറത്തിറക്കിയത്. പേളിയും ജെസിന്‍ ജോര്‍ജും ചേര്‍ന്നായിരുന്നു പേളിഷിലെ ​ഗാനം ആലപിച്ചത്. പാട്ടിന്റെ വരികള്‍ പേളിയും ശ്രദ്ധാ ഡേവിസും ചേര്‍ന്നാണ് എഴുതിയത്. ജെസിന്‍ ജോര്‍ജ് തന്നെയാണ് സംഗീതം നിര്‍വ്വഹിച്ചത്. ഇരുവരുടേയും പ്രണയനിമിഷങ്ങൾ കോർത്തിണക്കിയ വീഡിയോ 17 ലക്ഷത്തിലധികം പേരാണ് ഇതിനോടകം കണ്ടത്. ഇരുവരും തമ്മിലുള്ള വിവാഹം കഴിഞ്ഞതോടെ പ്രണയകാലത്തെ ആഘോഷ വീഡിയോ വീണ്ടും ശ്രദ്ധ നേടുകയാണ്.

 

click me!