ചിത്രം ഓഗസ്റ്റ് 18ന് പ്രേക്ഷകർക്ക് മുന്നിലെത്തും.
ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന 'സോളമന്റെ തേനീച്ചകള്‍'(Solomante Theneechakal) എന്ന ചിത്രത്തിലെ പുതിയ ഗാനം പുറത്തുവിട്ടു. വയലാർ ശരത്ചന്ദ്ര വർമ്മ എഴുതിയ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് വിദ്യാസാഗർ ആണ്. ആതിര സുജിത്തും റീന മുരളിയും ചേർന്നാണ് 'പഞ്ചാരക്കോ' എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത്. റിയാലിറ്റി ഷോയിലൂടെ ശ്രദ്ധനേടിയ നായിക നായകന്മാരെ വച്ച് ലാല്‍ജോസ് സംവിധാനം ചെയ്ത ചിത്രം എന്ന പ്രത്യേകതയും 'സോളമന്റെ തേനീച്ചകൾ'ക്ക് ഉണ്ട്.
ജോജു ജോര്‍ജ്ജ്, ജോണി ആന്റണി, ദര്‍ശന സുദര്‍ശന്‍, വിൻസി അലോഷ്യസ്, ശംഭു, ആഡിസ് ആന്റണി അക്കര, ഷാജു ശ്രീധര്‍, ബിനു പപ്പു, മണികണ്ഠന്‍ ആചാരി, ശിവജി ഗുരുവായൂര്‍, സുനില്‍ സുഖദ, ശിവ പാര്‍വതി, രശ്മി, പ്രസാദ് മുഹമ്മ, നേഹ റോസ്, റിയാസ് മറിമായം, ബാലേട്ടന്‍ തൃശൂര്‍ ശരണ്‍ജിത്ത്, ഷാനി, അഭിനവ് മണികണ്ഠന്‍, ഖാലിദ് മറിമായം, ഹരീഷ് പേങ്ങന്‍, ദിയ, ചാക്കോച്ചി, ഷൈനി വിജയന്‍, ഫെവിന്‍ പോള്‍സണ്‍, ജിഷ രജിത്, ഷഫീഖ്, സലീം ബാബ, മോഹനകൃഷ്ണന്‍, ലിയോ, വിമല്‍, ഉദയന്‍, ഫെര്‍വിന്‍ ബൈതര്‍, രജീഷ് വേലായുധന്‍, അലന്‍ ജോസഫ് സിബി, രാഹുല്‍ രാജ്, ജയറാം രാമകൃഷ്ണ, ജോജോ, ശിവരഞ്ജിനി, മെജോ, ആദ്യ, വൈഗ, ആലീസ്, മേരി, ബിനു രാജന്‍, രാജേഷ്, റോബര്‍ട്ട് ആലുവ, അഭിലോഷ്, അഷറഫ് ഹംസ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. ചിത്രം ഓഗസ്റ്റ് 18ന് പ്രേക്ഷകർക്ക് മുന്നിലെത്തും.
undefined
Sita Ramam : റാമിന്റെയും സീതയുടെയും പ്രണയകാവ്യം; ആദ്യദിനം ബോക്സ് ഓഫീസിൽ തിളങ്ങി 'സീതാ രാമം'
അജ്മല്‍ സാബു ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. എല്‍ ജെ ഫിലിംസ് അവതരിപ്പിക്കുന്ന ചിത്രത്തിന്റെ തിരക്കഥ- പി ജി പ്രഗീഷ്, സംഗീതം & ബിജിഎം- വിദ്യാസാഗര്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസഴ്‌സ്- ഡോ. ഇക്ബാല്‍ കുറ്റിപ്പുറം, മോഹനന്‍ നമ്പ്യാര്‍. ഗാനരചന- വിനായക് ശശികുമാര്‍ വയലാര്‍ ശരത്ചന്ദ്ര വര്‍മ്മ, എഡിറ്റര്‍- രഞ്ജന്‍ എബ്രഹാം, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- രഞ്ജിത്ത് കരുണാകരന്‍, കല- അജയ് മാങ്ങാട്, ഇല്ലുസ്‌ട്രേഷന്‍- മുഹമ്മദ് ഷാഹിം, വസ്ത്രങ്ങള്‍- റാഫി കണ്ണാടിപ്പറമ്പ്, മേക്കപ്പ്: ഹസ്സന്‍ വണ്ടൂര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- രാഘി രാമവര്‍മ്മ, ക്യാമറ അസോസിയേറ്റ്- ഫെര്‍വിന്‍ ബൈതര്‍, സ്റ്റില്‍സ്- ബിജിത്ത് ധര്‍മ്മടം, ഡിസൈന്‍- ജിസന്‍ പോൾ.
മ്യാവൂ എന്ന ചിത്രമാണ് ഷാജി കൈലാസിന്റേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. സൗബിന്‍ ഷാഹിർ നായകനായി എത്തിയ ചിത്രം ഏറെ ശ്രദ്ധനേടിയിരുന്നു. ഡോ. ഇക്ബാല്‍ കുറ്റിപ്പുറമാണ് രചന നിർവഹിച്ചത്. അറബിക്കഥ, ഡയമണ്ട് നെക്ലേസ്, വിക്രമാദിത്യന്‍ എന്നീ ചിത്രങ്ങള്‍ക്കു ശേഷം ലാല്‍ജോസിനുവേണ്ടി ഇക്ബാല്‍ തിരക്കഥ ഒരുക്കിയ ചിത്രം കൂടിയാണിത്.