ജൂലൈ 22ന് തിയറ്ററുകളിൽ എത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരുടെ ഭാഗത്തുനിന്നും ലഭിച്ചു കൊണ്ടിരിക്കുന്നത്.
ഫഹദ് (Fahadh Faasil) നായകനായെത്തിയ പുതിയ ചിത്രമാണ് 'മലയൻകുഞ്ഞ്' (Malayankunju). നവാഗതനായ സജിമോനാണ് 'മലയൻകുഞ്ഞി'ന്റെ സംവിധാനം. ജൂലൈ 22ന് തിയറ്ററുകളിൽ എത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരുടെ ഭാഗത്തു നിന്നും ലഭിച്ചു കൊണ്ടിരിക്കുന്നത്. ഈ അവസരത്തിൽ ചിത്രത്തിന്റെ വീഡിയോ ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. എ ആർ റഹ്മാൻ ആണ് സംഗീത സംവിധാനം.
വിജയ് യേശുദാസ് ആണ് ഗാനം ആലപിച്ചിരിക്കുന്നത്. ഗാനത്തിന് വരികൾ എഴുതിയിരിക്കുന്നത് വിനായക് ശശികുമാർ ആണ്. 'ചോലപെണ്ണെ' എന്ന് തുടങ്ങുന്ന ഗാനത്തിന്റെ പ്രൊമോ റിലീസ് ചെയ്തിട്ടുണ്ട്. വർഷങ്ങൾക്ക് ശേഷമാണ് എ ആർ റഹ്മാൻ വീണ്ടും ഒരു മലയാളം ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്. 'യോദ്ധ'യാണ് ഇതിന് മുൻപ് അദ്ദേഹം സംഗീതം നിർവഹിച്ച മലയാളം സിനിമ.
undefined
ചിത്രത്തിന്‍റെ രചനയും ഛായാഗ്രഹണവും മഹേഷ് നാരായണനാണ്. ഫാസില്‍ നിര്‍മ്മിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. രജിഷ വിജയന്‍ നായികയാവുന്ന ചിത്രത്തില്‍ ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി, ദീപക് പറമ്പോല്‍ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.
'മികച്ച തിയറ്റര്‍ അനുഭവം'; മലയന്‍കുഞ്ഞിനെ പ്രശംസിച്ച് മാരി സെല്‍വരാജ്
അര്‍ജു ബെന്‍ ആണ് എഡിറ്റിംഗ്. പ്രൊഡക്ഷന്‍ ഡിസൈന്‍ ജ്യോതിഷ് ശങ്കര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബെന്നി കട്ടപ്പന, സൗണ്ട് ഡിസൈന്‍ വിഷ്‍ണു ഗോവിന്ദും ശ്രീശങ്കറും ചേര്‍ന്ന്, സിങ്ക് സൗണ്ട് വൈശാഖ് പി വി, മേക്കപ്പ് രഞ്ജിത്ത് അമ്പാടി, വസ്ത്രാലങ്കാരം ധന്യ ബാലകൃഷ്‍ണന്‍, സെഞ്ചുറി റിലീസ് തിയറ്ററുകളിലെത്തിക്കും. വിക്രം ആണ് ഫഹദിന്റേതായി പുറത്തിറങ്ങിയ അവസാന ചിത്രം. കമൽഹാസൻ നായകനായി എത്തിയ ചിത്രത്തിന്റെ സംവിധാനം ലോകേഷ് കനകരാജ് ആയിരുന്നു.
മലയന്‍കുഞ്ഞിനെ പ്രശംസിച്ച് മാരി സെല്‍വരാജ്
പല നിലകളിലും വെളിപ്പെടുത്തല്‍ സ്വഭാവമുള്ള സിനിമയാണ് മലയന്‍കുഞ്ഞ്. അതിന്‍റെ സെന്‍സിറ്റീവ് ആയ കഥ മുതല്‍ ഫഹദ് സാറിന്‍റെ ഗംഭീര പ്രകടനവും എ ആര്‍ റഹ്‍മാന്‍ സാറിന്‍റെ വേട്ടയാടുന്ന തരത്തിലുള്ള സംഗീതവും റിയലിസ്റ്റിക് മേക്കിംഗും ഒക്കെ.. മികച്ച സാങ്കേതിക പ്രവര്‍ത്തകര്‍ ഉണ്ടെങ്കില്‍ മാത്രമാണ് അത് സാധിക്കുക. മികച്ച തിയറ്റര്‍ അനുഭവമാണ് ചിത്രം. അണിയറക്കാര്‍ക്ക് എല്ലാവിധ ആശംസകളും, മാരി സെല്‍വരാജ് കുറിച്ചു. അതേസമയം ഫഹദിന്‍റെ പുതിയ ചിത്രം സംവിധാനം ചെയ്യുന്നത് മാരി സെല്‍വരാജ് ആണ്. മാമന്നന്‍ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.