സംഗീത പ്രേമികൾ നെഞ്ചോട് ചേർത്തുവെച്ച ഈ പഴയകാല ഗാനത്തിന് പുതിയ ആവിഷ്കാരം നൽകിയപ്പോൾ ഇരുകൈയ്യും നീട്ടിയാണ് സമൂഹമാധ്യമങ്ങൾ സ്വാഗതം ചെയ്തത്.
മലയാളികൾ ഇന്നും നെഞ്ചോടു ചേർത്തുവയ്ക്കുന്ന, കാലങ്ങൾക്ക് മായ്ക്കാൻ കഴിയാത്ത നിരവധി ഗാനങ്ങൾ നമുക്ക് മുന്നിലുണ്ട്. ചില ഗാനങ്ങള്‍ മാധുര്യം കൊണ്ട് ഹൃദയത്തില്‍ ഇടം നേടിയെങ്കില്‍ ചിലത് വരികള്‍ കൊണ്ടാണ് മനസ്സില്‍ കയറിപ്പറ്റുന്നത്. അങ്ങനെ ആസ്വാദക മനസ്സില്‍ എക്കാലവും നിലനില്‍ക്കുന്ന ഗാനങ്ങളുടെ കൂട്ടത്തിൽ ആസ്വാദകർ ഏറ്റുപാടിയ നിത്യഹരിത ഗാനമാണ് ‘പതിരാവായില്ല പൗർണ്ണമി കന്യയ്ക്ക്...‘ എന്ന പാട്ട്.
മലയാള സിനിമയിലെ പ്രമുഖ സംഗീത സംവിധായകൻ എം എസ് ബാബുരാജിന്റെയും പി ഭാസ്കരന്റേയും കൂട്ടുകെട്ടിൽ ഒരുങ്ങിയ ഗാനമാണിത്. ഇപ്പോഴിതാ ഈ ഗാനത്തിന് പുതിയ കവർ വേർഷൻ ഒരുക്കിയിരിക്കുകയാണ് ഒരു കൂട്ടം സംഗീത പ്രേമികൾ. ശ്രീകാന്ത് അയ്യന്തോൾ സംവിധാനം ചെയ്ത മ്യൂസിക് വീഡിയോയിലെ ഗാനം ആലപിച്ചിരിക്കുന്നത് കെ ആർ മുകുന്ദും വിമോയും ചേർന്നാണ്.
ആലാപനത്തിലെ വ്യത്യസ്തതയും ദൃശ്യങ്ങളിലെ മനോഹാരിതയും ഈ ഗാനത്തിന്റെ മാറ്റ് കൂട്ടിയിട്ടുണ്ട്. സംഗീത പ്രേമികൾ നെഞ്ചോട് ചേർത്തുവെച്ച ഈ പഴയകാല ഗാനത്തിന് പുതിയ ആവിഷ്കാരം നൽകിയപ്പോൾ ഇരുകൈയ്യും നീട്ടിയാണ് സമൂഹമാധ്യമങ്ങൾ സ്വാഗതം ചെയ്തത്.