അന്ന് മധു, ഇന്ന് ടൊവിനോ; പുതിയ 'ഏകാന്തതയുടെ അപാരതീരം' എത്തി

By Web Team  |  First Published Feb 14, 2023, 10:18 AM IST

ഭാര്‍ഗവീനിലയം റിലീസ് ചെയ്ത് 59 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വീണ്ടും നീലവെളിച്ചത്തിന് പുനരാവിഷ്‌ക്കാരം തയ്യാറാവുന്നത്


കമുകറ പുരുഷോത്തന്‍റെ മാസ്‍മരിക ആലാപനത്തില്‍ സംഗീത പ്രേമികള്‍ മനസില്‍ എന്നും താലോലിക്കുന്ന ഗാനമാണ് ഏകാന്തതയുടെ അപാരതീരം. പി ഭാസ്കരന്‍റെ വരികള്‍ക്ക് എം എസ് ബാബുരാജ് ഈണമിട്ട് കമുകറ ആലപിച്ച ഗാനം. തന്‍റെ തന്നെ ചെറുകഥയായ നീലവെളിച്ചത്തെ ആസ്പദമാക്കി വൈക്കം മുഹമ്മദ് ബഷീര്‍ തിരക്കഥയൊരുക്കി എ വിന്‍സെന്‍റ് സംവിധാനം ചെയ്‍ത് 1964 ല്‍ പുറത്തെത്തിയ ഭാര്‍ഗ്ഗവീനിലയത്തിലേതായിരുന്നു ഈ ഗാനം. ഇപ്പോഴിതാ നീലവെളിച്ചം അതേപേരില്‍ ആഷിഖ് അബു പുനരാവിഷ്കരിക്കുന്ന ചിത്രത്തിലും ഇതേ ഗാനമുണ്ട്. കമുകറ പാടി അനശ്വരമാക്കിയ ഗാനം പുതുതായി ആലപിച്ചിരിക്കുന്നത് ഷഹബാസ് അമന്‍ ആണ്. ബിജിബാലും റെക്സ് വിജയനും ചേര്‍ന്നാണ് ഇന്‍സ്ട്രമെന്‍റല്‍ അറേഞ്ച്മെന്‍റ്സ് നിര്‍വ്വഹിച്ചിരിക്കുന്നത്. മധു പോള്‍ ആണ് കീബോര്‍ഡ്, സാരംഗി മനോമണി. 

ഭാര്‍ഗവീനിലയം റിലീസ് ചെയ്ത് 59 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വീണ്ടും നീലവെളിച്ചത്തിന് പുനരാവിഷ്‌ക്കാരം തയ്യാറാവുന്നത്. ആഷിഖ് അബു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ റിമ കല്ലിങ്കല്‍, ടൊവിനോ തോമസ്, റോഷന്‍ മാത്യു, ഷൈന്‍ ടോം ചാക്കോ എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഒപിഎം സിനിമാസിന്റെ ബാനറില്‍ ആഷിഖ് അബു, റിമ കല്ലിങ്കല്‍ എന്നിവരാണ് നീലവെളിച്ചം നിര്‍മ്മിക്കുന്നത്. ഋഷികേശ് ഭാസ്‌ക്കരനാണ് ചിത്രത്തിന്റെ അധികതിരക്കഥ എഴുതിയിരിക്കുന്നത്. സജിൻ അലി പുലാക്കൽ, അബ്ബാസ് പുതുപ്പറമ്പില്‍ എന്നിവരാണ് സഹനിര്‍മാതാക്കള്‍. 

Latest Videos

undefined

ALSO READ : വന്നത് ഒറ്റ ഫ്രെയ്‍മില്‍, പക്ഷേ; 'സ്‍ഫടികം 4 കെ' കാണാനെത്തി 'ഓന്ത് ഗോപാലന്‍'

ചെമ്പന്‍ വിനോദ് ജോസ്, ജെയിംസ് ഏലിയാസ്, ജയരാജ് കോഴിക്കോട്, ഉമ കെ പി, അഭിറാം രാധാകൃഷ്ണന്‍, രഞ്ജി കങ്കോല്‍, ജിതിന്‍ പുത്തഞ്ചേരി, നിസ്തര്‍ സേട്ട്, പ്രമോദ് വെളിയനാട്, ആമി തസ്നിം, പൂജ മോഹന്‍ രാജ്, ദേവകി ഭാഗി, ഇന്ത്യന്‍ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഗിരീഷ് ഗംഗാധരന്‍ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്ന നീലവെളിച്ചത്തിന്റെ എഡിറ്റിംഗ് വി സാജനാണ്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബെന്നി കട്ടപ്പന, കല ജ്യോതിഷ് ശങ്കര്‍. മേക്കപ്പ് റോണക്സ് സേവ്യര്‍, വസ്ത്രാലങ്കാരം സമീറ സനീഷ്, ശബ്ദ മിശ്രണം വിഷ്ണു ഗോവിന്ദ്, സൗണ്ട് ഡിസൈന്‍ വിഷ്ണു ഗോവിന്ദ്, നിക്സണ്‍ ജോര്‍ജ്. സ്ട്രിംഗ്‌സ് ഫ്രാന്‍സിസ് സേവ്യര്‍, ഹെറാള്‍ഡ്, ജോസുകുട്ടി, കരോള്‍ ജോര്‍ജ്, ഫ്രാന്‍സിസ്. സഹസംവിധാനം ഹരീഷ് തെക്കേപ്പാട്ട്, ബിബിന്‍ രവീന്ദ്രന്‍, സംഘട്ടനം സുപ്രീം സുന്ദര്‍, നൃത്ത സംവിധാനം ഡോ. ശ്രീജിത്ത് ഡാന്‍സിറ്റി, പിആര്‍ഒ എ എസ് ദിനേശ്, ആതിര ദില്‍ജിത്ത്. പരസ്യകല യെല്ലോ ടൂത്ത്.

click me!