സാം മാത്യു എ.ഡി എഴുതിയ വരികൾക്ക് ശബ്ദം നൽകിയിരിക്കുന്നത് ഗായിക അമൃത സുരേഷ് ആണ്.
സ്ത്രീകള്‍ക്കുള്ള പ്രചോദനമായി ഒരുങ്ങിയ ‘തിരതാളം’(Thirathalam) എന്ന മ്യൂസിക് ആൽബം ശ്രദ്ധനേടുന്നു. സാം മാത്യു എ.ഡി എഴുതിയ വരികൾക്ക് ശബ്ദം നൽകിയിരിക്കുന്നത് ഗായിക അമൃത സുരേഷ് ആണ്. സ്ത്രീക്ക് സമൂഹത്തിൽ നിന്നും നേരിടേണ്ടി വരുന്ന ചോദ്യങ്ങളും അനുഭവിക്കേണ്ടി വരുന്ന വീർപ്പുമുട്ടലുകളും ആൽബത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു.
കരുത്തിന്റെ, ശക്തിയുടെ പ്രതീകമായ സ്ത്രീകള്‍ക്കു വേണ്ടിയാണ് ഈ സംഗീത വീഡിയോ അണിയറപ്രവർത്തകർ സമർപ്പിച്ചിരിക്കുന്നത്. സാംസണ്‍ സില്‍വയാണ് പാട്ടിന് ഈണമൊരുക്കിയത്. വിവേക് തോമസ് പാട്ടിന്റെ മിക്സിങ്ങും മാസ്റ്ററിങ്ങും നിർവഹിച്ചു.
undefined
ജുബിൻ തോമസ് ആണ് ഗാനരംഗങ്ങളുടെ സംവിധാനം നിർവഹിച്ചത്. എസ്.ജയൻദാസ് ചിത്രീകരണവും അരുൺ ദാസ് എഡിറ്റിങ്ങും നിർവഹിച്ചു. ശ്രീജിത് ശിവാനന്ദൻ ആണ് നൃത്തസംവിധായകൻ. ആൽബം ഇതിനോടകം നിരവധി പേരാണ് കണ്ടു കഴിഞ്ഞത്. വിവിധ ഭാഗങ്ങളിൽ നിന്നും മികച്ച പ്രതികരണവും ആൽബത്തിന് ലഭിക്കുന്നുണ്ട്.
Kaduva Movie : 'നേരിനെ ജയിപ്പാൻ കരുത്തനാണോ ?'; തിയറ്ററുകളിൽ നാളെ 'കടുവ' ഇറങ്ങും
ഇന്ത്യൻ സൂപ്പർ ഹീറോ ബിഗ് സ്ക്രീനിൽ; 'ശക്തിമാൻ' ആകാൻ രൺവീർ സിംഗ് ?
ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ ആയിരുന്നു ഇന്ത്യന്‍ സൂപ്പര്‍ ഹീറോ 'ശക്തിമാന്‍'(Shaktimaan Movie) വെള്ളിത്തിരയിൽ എത്തുന്നുവെന്ന വാർത്തകൾ പുറത്തുവന്നത്. പിന്നാലെ ചിത്രത്തിന്റേതായി പുറത്തുവന്ന അപ്ഡേറ്റുകൾക്ക് വൻ സ്വീകാര്യതയാണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചത്. ഇപ്പോഴിതാ നടൻ മുകേഷ് ഖന്ന അവതരിപ്പിച്ച ശക്തിമാൻ കഥാപാത്രം ബിഗ് സ്ക്രീനിൽ അവതരിപ്പിക്കുന്നത് രൺവീർ സിങ്ങാണെന്ന തരത്തിലാണ് വാർത്തകൾ വരുന്നത്.
രൺവീർ ശക്തിമാനായി വേഷമിടാൻ താല്പര്യം പ്രകടിപ്പിച്ചതായി ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക വിശദീകരണങ്ങൾ ഒന്നും തന്നെ വന്നിട്ടില്ല. ഇന്ത്യക്കാരുടെ എക്കാലത്തേലും പ്രിയ സൂപ്പർ ഹീറോയെ ബിഗ് സ്ക്രീനിൽ കാണാനുള്ള ആകാംക്ഷയിലാണ് ആരാധകരിപ്പോൾ. മൂന്ന് ഭാഗങ്ങളായിട്ടാവും സിനിമ പുറത്തിറങ്ങുക എന്നാണ് റിപ്പോർട്ട്.
ദൂരദര്‍ശനില്‍ 1997 മുതല്‍ 2000 പകുതിവരെയായിരുന്നു 'ശക്തിമാൻ' സംപ്രേഷണം ചെയ്‍തത്. ശക്തിമാൻ ബിഗ് സ്‍ക്രീനേലക്ക് എത്തിക്കാൻ ബ്ര്യൂവിംഗ് തോട്‍സ് പ്രൈവറ്റ് ലിമിറ്റഡും ഭീഷ്‍ം ഇന്റര്‍നാഷണലുമായി കരാര്‍ ഒപ്പിട്ടെന്നാണ് സോണി ഇന്റര്‍നാഷണല്‍ നേരത്തെ അറിയിച്ചിരുന്നു.