എ ആർ റ‍ഹ്‍മാന് ആദരമായി അക്കപ്പെല്ല സംഗീതം ഒരുക്കി കോഡ്7 ബാൻഡ്

By Web Team  |  First Published Jan 7, 2020, 8:18 PM IST

കോ‍ഡ്7 ബാൻഡിലെ ഗായകരായ അനീഷ് ബ്രൂസ്, അനീഷ് വർഗീസ്, ടോണി ഡാനിയേൽ, ജെയിംസ് പോൾ, ജിബു ജോൺ, ഷിജു മാത്യു എന്നിവരാണ് ഗാനം ആലപിച്ചിരിക്കുന്നത്.


ഇന്ത്യൻ സംഗീത ഇതിഹാസം എ ആർ റ‍ഹ്‍മാന് ആദരമായി അക്കപ്പെല്ല സംഗീതം ഒരുക്കി കോഡ്7 ബാൻഡ്. ലോകമെങ്ങും ആരാധകരുള്ള സംഗീതജ്ഞനായ എ ആർ റഹ്‍മാന്റെ 53–ാം പിറന്നാളിനോടനുബന്ധിച്ചാണ് കോഡ്7 എന്ന സംഗീത ബാൻഡ് അക്കപ്പെല്ല ഒരുക്കിയത്. ആസ്വാദകർക്ക് എന്നും വ്യത്യസ്ത അനുഭവം സമ്മാനിക്കുന്ന സം​ഗീതമാണ് അക്കപ്പെല്ല. സംഗീത ഉപകരണങ്ങളുടെ അകമ്പടി കൂടാതെ ഒറ്റയ്ക്കോ സംഘമായോ ആലപിക്കുന്ന ഗാനരീതിയായ അക്കപ്പെല്ലയ്ക്ക് പ്രചാരമേറിവരുകയാണ്.

അലൈപായുദേ എന്ന ചിത്രത്തിലെ ‘മാംഗല്യം തന്തുനാനേന മമ ജീവന ഹേതുനാ’ എന്ന ഗാനത്തോടെയാണ് അക്കപ്പെല്ല ആരംഭിക്കുന്നത്. റഹ്‍മാൻ സംഗീതസംവിധാനം നിർവഹിച്ച രംഗ് ദേ ബസന്തി, സ്വദേശ്, അലൈപായുദേ, ദിൽ സേ എന്നീ ചിത്രങ്ങളിൽ നിന്നുള്ള ഗാനങ്ങളും കോർത്തിണക്കിയാണ് അക്കപ്പെല്ല പുറത്തിറക്കിയിരിക്കുന്നത്. വ്യത്യസ്തമായ ശൈലിയിൽ ഒരുക്കിയ അക്കപ്പെല്ല ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.

Latest Videos

കോ‍ഡ്7 ബാൻഡിലെ ഗായകരായ അനീഷ് ബ്രൂസ്, അനീഷ് വർഗീസ്, ടോണി ഡാനിയേൽ, ജെയിംസ് പോൾ, ജിബു ജോൺ, ഷിജു മാത്യു എന്നിവരാണ് ഗാനം ആലപിച്ചിരിക്കുന്നത്. അവർക്കൊപ്പം ​ഗായിക ജ്യോത്സ്നയും പങ്കുചേരുന്നുണ്ട്. ഹെന്‍ട്രി കുരുവിളയാണ് ഗാനത്തിന്റെ മിക്സിങ് നിർവഹിച്ചിരിക്കുന്നത്. 


 

click me!