ചടുല നൃത്തവുമായി മോക്ഷ; 'ചിത്തിനി' പ്രൊമോ വീഡിയോ എത്തി

By Web Team  |  First Published Jun 28, 2024, 8:51 PM IST

ഹൊറർ ഫാമിലി ഇൻവെസ്റ്റിഗേഷൻ ചിത്രം


ഈസ്റ്റ് കോസ്റ്റ് വിജയൻ നിർമ്മാണവും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രം ചിത്തിനിയുടെ പ്രൊമോ സോംഗ് പുറത്തിറങ്ങി. ചിത്രത്തിലെ നായികാ വേഷം ചെയ്യുന്ന മോക്ഷയും സംഘവും  അവതരിപ്പിക്കുന്ന ലേ ലേ ലേ എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തിറങ്ങിയത്. രഞ്ജിന്‍ രാജിന്‍റേതാണ് സംഗീതം. ഗാനരചന സുരേഷ് പൂമല, സുഭാഷ് കൃഷ്ണയും കെ എസ് അനവദ്യയും ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്. ബിജു ധ്വനിതരംഗ് ആണ് പ്രൊമോ സോംഗ് ഡയറക്ടര്‍. ജിഷ്ണു- വിഷ്ണു, ബിജു ധ്വനിതരംഗ് എന്നിവരാണ് നൃത്തസംവിധാനം. 

ഹൊറർ ഫാമിലി ഇൻവെസ്റ്റിഗേഷൻ ജോണറിൽ പെട്ടതാണ് ചിത്രം. അമിത് ചക്കാലയ്ക്കൽ നായകനായി എത്തുന്ന ചിത്രത്തിൽ വിനയ് ഫോർട്ടും പ്രധാന വേഷത്തിലുണ്ട്. ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്ത കള്ളനും ഭഗവതിയും എന്ന ചിത്രത്തിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിച്ച ബംഗാളി താരം മോക്ഷ വീണ്ടും നായിക ആയി എത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. 

Latest Videos

undefined

അമിത്ത് ചക്കാലക്കൽ, വിനയ് ഫോർട്ട്, മോക്ഷ എന്നിവരോടൊപ്പം ആരതി നായർ, എനാക്ഷി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ ജോണി ആന്റണി, ജോയ് മാത്യൂ, സുധീഷ്‌, ശ്രീകാന്ത് മുരളി, ജയകൃഷ്ണന്‍, മണികണ്ഠന്‍ ആചാരി, സുജിത്ത് ശങ്കര്‍, പ്രമോദ് വെളിയനാട്, രാജേഷ് ശര്‍മ്മ, ഉണ്ണിരാജ, അനൂപ്‌ ശിവസേവന്‍, കൂട്ടിക്കല്‍ ജയചന്ദ്രന്‍, ജിബിന്‍ ഗോപിനാഥ്, ജിതിന്‍ ബാബു, ശിവ ദാമോദർ, വികാസ്, പൗളി വത്സന്‍, അമ്പിളി അംബാലി തുടങ്ങിയ വന്‍ താരനിരയും അണിനിരക്കുന്നു.

ഈസ്റ്റ് കോസ്റ്റ് കമ്മ്യൂണിക്കേഷന്‍സ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറില്‍ വമ്പൻ ബജറ്റില്‍ ഒരുക്കിയ ചിത്തിനി പ്രേക്ഷകർക്ക് ഒരു പുതിയ അനുഭവം ആയിരിക്കുമെന്ന് അണിയറക്കാര്‍ പറയുന്നു, ഓരോ നിമിഷവും നെഞ്ചിടിപ്പ് കൂട്ടുന്ന രംഗങ്ങളാണ് ചിത്രത്തിൽ ഉടനീളം ഉള്ളതെന്നും. അതിമനോഹര ഗാനങ്ങൾക്ക് ഒപ്പം തകർപ്പൻ സംഘട്ടന രംഗങ്ങളും ചിത്രത്തിലുണ്ട്. 

കെ.വി അനിലിൻ്റെ കഥയ്ക്ക് ഈസ്റ്റ് കോസ്റ്റ് വിജയനും കെ വി അനിലും ചേർന്ന് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നു. നാല് ഗാനങ്ങളാണ് ചിത്രത്തിൽ. ഈസ്റ്റ് കോസ്റ്റ് വിജയൻ. സന്തോഷ് വർമ. സുരേഷ് എന്നിവർ എഴുതിയ വരികൾക്ക് ഈണം പകർന്നിരിക്കുന്നത് രഞ്ജിൻ രാജ് ആണ്. ഛായാഗ്രഹണം - രതീഷ് റാം,  എഡിറ്റർ- ജോൺ കുട്ടി, മേക്കപ്പ്-രഞ്ജിത്ത് അമ്പാടി, വസ്ത്രാലങ്കാരം-ധന്യ ബാലകൃഷ്ണൻ, കലാസംവിധാനം- സുജിത്ത് രാഘവ്. എക്സിക്യുട്ടീവ്‌ പ്രൊഡ്യൂസർ- രാജശേഖരൻ. കൊറിയോഗ്രാഫി-കല മാസ്റ്റര്‍,സംഘട്ടനം- രാജശേഖരന്‍, ജി മാസ്റ്റര്‍,വി എഫ് എക്സ്-നിധിന്‍ റാം നെടുവത്തൂര്‍, സൗണ്ട് ഡിസൈൻ-സച്ചിന്‍ സുധാകരന്‍, സൗണ്ട് മിക്സിംഗ്-വിപിന്‍ നായര്‍, കളറിസ്റ്റ് - ലിജു പ്രഭാകര്‍, ഡി.ഐ - രംഗ് റേയ്സ്, പ്രൊഡക്ഷന്‍ കണ്‍ട്രോളർ-രാജേഷ് തിലകം,പ്രൊഡക്ഷന്‍ എക്സിക്യുട്ടീവ്‌-ഷിബു പന്തലക്കോട്,ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ-സുഭാഷ് ഇളമ്പല്‍, അസ്സോസിയേറ്റ് ഡയറക്ടേഴ്സ്-അനൂപ്‌ ശിവസേവന്‍,അസിം കോട്ടൂര്‍,സജു പൊറ്റയിൽ കട, അനൂപ്‌,  പോസ്റ്റര്‍ ഡിസൈനർ- കോളിന്‍സ് ലിയോഫില്‍, കാലിഗ്രാഫി-കെ പി മുരളീധരന്‍, സ്റ്റില്‍സ്- അജി മസ്കറ്റ്, പി.ആര്‍.ഒ-  മഞ്ജു ഗോപിനാഥ്, ചിത്രം ഉടൻ തീയറ്ററുകളിൽ എത്തും.

ALSO READ : 'മന്ദാകിനി' നിര്‍മ്മാതാക്കളുടെ പുതിയ ചിത്രം; 'മേനേ പ്യാര്‍ കിയാ' വരുന്നു

click me!