മലയാളത്തിലെ സൂപ്പർ ഹിറ്റ് ചിത്രം ലൂസിഫറിന്റെ തെലുങ്ക് റീമേക്കാണ് ചിരഞ്ജീവിയുടേതായി ഒടുവിൽ റിലീസ് ചെയ്തത്.
ചിരഞ്‍ജീവി നായകനാകുന്ന പുതിയ ചിത്രം 'വാള്‍ട്ടര്‍ വീരയ്യ'യുടെ 'ബോസ് പാർട്ടി'ഗാനം റിലീസ് ചെയ്തു. ദേവി ശ്രീ പ്രസാദ്, നകാഷ് അസീസ്, ഹരിപ്രിയ എന്നിവർ ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ദേവി ശ്രീ പ്രസാദിന്റേത് തന്നെയാണ് രചനയും സംഗീതവും. ഫുൾ ഓൺ മസാല നമ്പറോടെ എത്തിയ ഗാനം പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചു കഴിഞ്ഞു. ചിരഞ്‍ജീവിയുടെ മാസ് ഡാൻസ് തന്നെ ഗാനരംഗത്ത് കാണാമെന്ന് ഉറപ്പുനൽകുന്നുമുണ്ട് ഗാനം. ഉർവശി റൗട്ടേല ആണ് ചിരഞ്ജീവിക്കൊപ്പം ഗാനത്തിൽ ചുവടുവയ്ക്കുന്നത്.
കെ എസ് രവീന്ദ്ര (ബോബി കൊല്ലി) ആണ് 'വാള്‍ട്ടര്‍ വീരയ്യ' സംവിധാനം ചെയ്യുന്നത്. അദ്ദേഹത്തിന്റേത് തന്നെയാണ് ചിത്രത്തിന്റെ കഥയും സംഭാഷണവും. ആര്‍തര്‍ എ വില്‍സണ്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. നിരഞ്‍ജൻ ദേവറാമണെ ചിത്രസംയോജനം നിര്‍വഹിക്കുന്ന വാള്‍ട്ടര്‍ വീരയ്യയുടെ സഘട്ടനം റാം ലക്ഷ്‍മണാണ്.
undefined
ചിത്രത്തിന്‍റെ നിര്‍മാണം മൈത്രി മൂവി മേക്കേഴ്സിന്‍റെ ബാനറില്‍ നവീന്‍ യെര്‍ണേനി, വൈ രവി ശങ്കര്‍ എന്നിവര്‍ ചേര്‍ന്നാണ്. സഹനിര്‍മ്മാണം ജി കെ മോഹന്‍. കോന വെങ്കട്, കെ ചക്രവര്‍ത്തി റെഡ്ഡി എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ എഴുതിയിരിക്കുന്നത്. ചിരഞ്ജീവിയുടെ കരിയറിലെ 154-ാം ചിത്രമാണ് ഇത്.
അതേസമയം, മലയാളത്തിലെ സൂപ്പർ ഹിറ്റ് ചിത്രം ലൂസിഫറിന്റെ തെലുങ്ക് റീമേക്കാണ് ചിരഞ്ജീവിയുടേതായി ഒടുവിൽ റിലീസ് ചെയ്തത്. 'ഗോഡ്‍ഫാദര്‍' എന്ന് പേര് നൽകിയ ചിത്രത്തിൽ നയൻതാരയാണ് നായികയായി എത്തിയത്. പ്രേക്ഷക- നിരൂപക പ്രശംസകൾ ഒരുപോലെ നേടിയ ചിത്രത്തിന് പക്ഷേ ബോക്സ് ഓഫീസിൽ വേണ്ടത്ര ശോഭിക്കാൻ സാധിച്ചില്ലെന്നാണ് റിപ്പോർട്ടുകൾ. നവംബർ 19ന് ചിത്രം ഒടിടിയിലും സ്ട്രീമിംഗ് ആരംഭിച്ചിരുന്നു.
ചിരി വിരുന്നൊരുക്കാൻ സുരാജ് വെഞ്ഞാറമൂടിന്റെ 'എന്നാലും ന്റെളിയാ', നിർമാണം ലിസ്റ്റിൻ