വരികള്‍ എഴുതിയിരിക്കുന്നത് സുഹൈല്‍ കോയയാണ്. ജേക്സ് ബിജോയിയുടേതാണ് സംഗീതം
റോഷന്‍ ആന്‍ഡ്രൂസിന്‍റെ സംവിധാനത്തില്‍ നിവിന്‍ പോളി ആദ്യമായി അഭിനയിച്ച ചിത്രമായിരുന്നു 2018 ല്‍ പുറത്തിറങ്ങിയ കായംകുളം കൊച്ചുണ്ണി. നാല് വര്‍ഷത്തിനു ശേഷം ഇരുവരും വീണ്ടും ഒരുമിക്കുന്ന ചിത്രം അതില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമാണ്. സാറ്റര്‍ഡേ നൈറ്റ് എന്നു പേരിട്ടിരിക്കുന്ന ചിത്രം കോമഡി എന്‍റര്‍ടെയ്നര്‍ വിഭാഗത്തില്‍ പെടുന്ന ഒന്നാണ്. പുത്തന്‍ തലമുറ യുവാക്കളുടെ കഥ പറയുന്ന ചിത്രം കളര്‍ഫുള്‍ ആയാണ് റോഷന്‍ ആന്‍ഡ്രൂസ് ഒരുക്കിയിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിലെ ഒരു ഗാനത്തിന്‍റെ ടീസര്‍ അണിയറക്കാര്‍ പുറത്തുവിട്ടിരിക്കുകയാണ്.
ചില്‍ മഗ എന്ന് തുടങ്ങുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് സുഹൈല്‍ കോയയാണ്. ജേക്സ് ബിജോയിയുടേതാണ് സംഗീതം. മര്‍ത്യന്‍ ആണ് ഗാനം ആലപിച്ചിരിക്കുന്നത്. നിവിന്‍ പോളിക്കൊപ്പം സിജു വില്‍സണ്‍, അജു വര്‍ഗീസ്, സൈജു കുറുപ്പ്, ഗ്രേസ് ആന്‍റണി, സാനിയ ഇയ്യപ്പന്‍, മാളവിക ശ്രീനാഥ്, പ്രതാപ് പോത്തൻ, ശാരി, വിജയ് മേനോൻ, അശ്വിൻ മാത്യു തുടങ്ങിയവര്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. നവീന്‍ ഭാസ്കറിന്‍റേതാണ് രചന. ചിത്രത്തിന്റെ നിര്‍മ്മാണം അജിത്ത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത്ത് ആണ്. ദുബൈ, ബംഗളൂരു, മൈസൂരു എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം.
undefined
ALSO READ : 'ബിലാൽ' 2023ൽ ? ഭൂരിഭാഗം രംഗങ്ങളും ചിത്രീകരിക്കുന്നത് വിദേശത്ത്
അസ്‌ലം കെ പുരയിൽ ആണ് ഛായാഗ്രഹണം. പ്രൊഡക്ഷൻ ഡിസൈന്‍ അനീസ് നാടോടി, വസ്ത്രാലങ്കാരം സുജിത്ത് സുധാകരൻ, മേക്കപ്പ് സജി കൊരട്ടി, കലാസംവിധാനം ആൽവിൻ അഗസ്റ്റിൻ, പ്രൊഡക്ഷൻ കൺട്രോളർ നോബിൾ ജേക്കബ്, കളറിസ്റ്റ് ആശിർവാദ് ഹദ്‌കർ, ഡി ഐ പ്രൈം ഫോക്കസ് മുംബൈ, സൗണ്ട് ഡിസൈൻ രംഗനാഥ് രവി, ഓഡിയോഗ്രാഫി രാജകൃഷ്ണൻ എം ആർ, ആക്ഷൻ അലൻ അമിൻ, മാഫിയ ശശി, കൊറിയോഗ്രഫി വിഷ്ണു ദേവ, സ്റ്റിൽസ് സലീഷ് പെരിങ്ങോട്ടുക്കര, പൊമോ സ്റ്റിൽസ് ഷഹീൻ താഹ, ഡിസൈൻ ആനന്ദ് രാജേന്ദ്രന്‍, മാർക്കറ്റിംഗ് കൺസൾട്ടന്റ്സ് കാറ്റലിസ്റ്റ്, പിആർഒ ശബരി, ഡിജിറ്റൽ മാർക്കറ്റിംഗ് ഹെയിൻസ്. നവംബര്‍ 4 ന് ചിത്രം തിയറ്ററുകളില്‍ എത്തും.