'ചെമ്പരത്തി പൂ വിരിയണ നാട്' : ജാനകി ജാനേ വീഡിയോ ഗാനം പുറത്തുവിട്ടു

By Web Team  |  First Published May 6, 2023, 8:47 PM IST

ഈ നാടിന്റെ തനിമ ,തികഞ്ഞ നാടൻ പാട്ടിന്റെ ഈണത്തോടെയാണ് ഈ ഗാനത്തിലൂടെ അവതരിപ്പിക്കുന്നത്.


കൊച്ചി: അനീഷ് ഉപാസന തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ജാനകി ജാനേ ചിത്രത്തിന്റെ വീഡിയോ ഗാനം പുറത്തുവിട്ടു. ചെമ്പരത്തി പു വിരിയണ നാട് ഈ നാട് ചെമ്പട്ടും ചുറ്റി ഒരുങ്ങിയ കാവുണ്ടേ... കാൽച്ചിലമ്പിൻ കഥയെറിഞ്ഞേ ദൂരെ നിന്നേ. എങ്ങണ്ടിയൂർ ചന്ദ്രശേഖരൻ രചിച്ച് കൈലാസ് മേനോൻ ഈണം പകർന്ന് മധുവന്തി നാരായണൻ ആലപിച്ചതാണ് ഈ ഗാനം. ഈ ചിത്രത്തിന്റെ കഥ നടക്കുന്നത് ഇരിങ്ങാലക്കുട, കാറളം, കൊടുങ്ങല്ലൂർ പ്രദേശങ്ങളെക്കുറിച്ചുള്ള വർണ്ണനയാണ് ഈ ഗാനത്തിന്‍റെ ഉള്ളടക്കമെന്ന് സംവിധായകനായ അനീഷ് ഉപാസന പറഞ്ഞു. 

ഈ നാടിന്‍റെ തനിമ ,തികഞ്ഞ നാടൻ പാട്ടിന്റെ ഈണത്തോടെയാണ് ഈ ഗാനത്തിലൂടെ അവതരിപ്പിക്കുന്നത്. സൈജുക്കുറുപ്പും നവ്യാ നായരും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രം ഹൃദ്യമായ ഒരു കുടുംബ കഥ പറയുന്ന ചിത്രമാണ്. തികച്ചും സാധാരണക്കാരുടെ ജീവിതത്തിലൂടെ ഭാര്യാ ഭർത്തൃ ബന്ധത്തിന്റെ ആഴങ്ങളിലേക്കിറങ്ങിച്ചെല്ലുകയാണ് ഈ ചിത്രം.

Latest Videos

undefined

നമ്മുടെ ഓരോരുത്തരുടേയും പ്രതിനിധികളാണ് ഇതിലെ ജാനകിയും ഉണ്ണി മുകുന്ദനും. തികച്ചും നർമ്മമുഹൂർത്തങ്ങളിലൂടെയാണ് ഈ ചിത്രത്തിന്റെ അവതരണം. ഷറഫുദ്ദീൻ, ജോണി ആന്റെണി, കോട്ടയം നസീർ, അനാർക്കലി , പ്രമോദ് വെളിയനാട്, ജയിംസ് ഏല്യ ,സ്മിനു സിജോ, ജോർജ് കോര, അഞ്ജലി സത്യനാഥ്, ശൈലജ കൊട്ടാരക്കര, അൻവർ ഷെരീഫ്, വിദ്യാവിജയകുമാർ, സതി പ്രേംജി, എന്നിവരും നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നു.

സംഗീതം - പശ്ചാത്തല സംഗീതം - സിബി മാത്യു അലക്സ്‌ ഛായാഗ്രഹണം - ശ്യാമ പ്രകാശ്.എം.എസ്. എഡിറ്റിംഗ് - നൗഫൽ അബ്ദുള്ള .
കലാസംവിധാനം - ജ്യോതിഷ് ശങ്കർ. കോ-റൈറ്റർ - അനിൽ നാരായണൻ - രോഹൻ രാജ്, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - രഘുരാമ വർമ്മ .

അസ്റ്റോസ്സിയേറ്റ് ഡയറക്ടേർസ് - റെമീസ് ബഷീർ, രോഹൻ രാജ് . മേക്കപ്പ് - ശീജിത്ത് ഗുരുവായൂർ, കോസ്റ്റ്യും - ഡിസൈൻ -
സമീരാ സനീഷ്. എക്സിക്കുട്ടീവ് - പ്രൊഡ്യൂസർ - രത്തിനാ. ലൈൻ പ്രൊഡ്യൂസർ - ഹാരിസ് ദേശം.. പി.വി.ഗംഗാധരൻ അവതരിപ്പിക്കുന്ന ഈ ചിത്രം എസ്. ക്യൂബ് ഫിലിംസിന്റെ ബാനറിൽ ഷെനുഗ. ഷെഗ്ന, ഷെർഗ എന്നിവർ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായിരിക്കുന്നു. കൽപ്പകാ ഫിലിംസ് മെയ് പന്ത്രണ്ടിന് ഈ ചിത്രം പ്രദർശനത്തിനെത്തിക്കുന്നു. പിആര്‍ഒ വാഴൂർ ജോസ്.

'ഇളമൈ ഇളമൈ കാതൽ'; 'നെയ്‍മറി'ലെ പുതിയ വീഡിയോ സോംഗ് എത്തി

'ത്രിശങ്കു'വിലെ പാട്ടുകള്‍ പുറത്തിറക്കി ശ്രീറാം രാഘവന്‍, ശ്യാമപ്രസാദ്, വസന്‍ ബാല
 

click me!