'എനിക്കും ഷോണിനും ഗ്രാമി അവാര്‍ഡ് ലഭിച്ചാല്‍ ട്വന്റിവണ്‍ പൈലറ്റ്‌സ് ചെയ്തതുപോലെ സ്റ്റേജില്‍ അടിവസ്ത്രം ധരിച്ച് ഞങ്ങള്‍ എത്തും'
ന്യൂയോര്‍ക്ക്: ആരാധകരോട് ഞെട്ടിപ്പിക്കുന്ന വാഗ്ദാനവുമായി എത്തിയിരിക്കുകയാണ് ഗായിക കാമില കബെല്ലോയും കാമുകന്‍ ഷോണ്‍ മെന്‍റസും. ഗ്രാമി അവാര്‍ഡിനുള്ള നോമിനേഷന്‍ ലഭിച്ചതിനു പിന്നാലെയാണ് ഇരുവരും വിവാദപരമായ പ്രസ്താവന നടത്തിയത്. ഗ്രാമി അവാര്‍ഡ് ലഭിച്ചാല്‍ അടിവസ്ത്രം ധരിച്ച് വേദിയിലെത്തുമെന്നാണ് ഇരുവരും പ്രഖ്യാപിച്ചിരിക്കുന്നത്.
Read More: അനക്കോണ്ടയുടെ പുനരാവിഷ്‍കാരം വരുന്നു
'എനിക്കും ഷോണിനും ഗ്രാമി അവാര്‍ഡ് ലഭിച്ചാല്‍ ട്വന്റിവണ്‍ പൈലറ്റ്‌സ് ചെയ്തതുപോലെ സ്റ്റേജില്‍ അടിവസ്ത്രം ധരിച്ച് ഞങ്ങള്‍ എത്തും'-2017ല്‍ വണ്‍ പൈലറ്റ്‌സ് ടീം ടെയ്‌ലര്‍ ജോസഫും ജോഷ് ഡണും ചെയ്തതിനെ ഓര്‍മിപ്പിച്ച് കാമില പറഞ്ഞു.
എന്നാല്‍ പിന്നീട് താന്‍ അക്കാര്യം തമാശയായി പറഞ്ഞതാണെന്നും അങ്ങനെയൊരു കാര്യം സംഭവിക്കണമെങ്കില്‍ താന്‍ അതിന് ഇപ്പോഴേ വര്‍ക്കൗട്ട് ചെയ്യേണ്ടി വരുമെന്നും കാമില കൂട്ടിച്ചേര്‍ത്തു. ബെസ്റ്റ് പോപ് ഡുവോ/ഗ്രൂപ്പ് പെര്‍ഫോമന്‍സ് വിഭാഗത്തിലാണ് ഇരുവരെയും നോമിനേറ്റ് ചെയ്തിരിക്കുന്നത്.