'വിത്തെറിഞ്ഞ് വിളവെടുത്തവന്റെയാണു ചോറ്'; കര്‍ഷകസമരത്തെ പിന്തുണച്ചുള്ള ഗാനവുമായി ബിജിപാലും ഹരിനാരായണനും

By Web Team  |  First Published Jan 22, 2021, 9:28 AM IST

കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കഴിഞ്ഞ ഒരുമാസമായി കര്‍ഷകര്‍ ദില്ലിയില്‍ സമരത്തിലാണ്. നിയമം പിന്‍ലിക്കാതെ സമരത്തില്‍ നിന്ന് പിന്‍മാറില്ലെന്ന നിലപാടിലാണ് കര്‍ഷകര്‍.
 


കാര്‍ഷിക നയങ്ങള്‍ക്കെതിരെ രാജ്യ തലസ്ഥാനത്ത് സമരം നടത്തുന്ന കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഗാനം പുറത്തിറക്കി സംഗീതസംവിധായകന്‍ ബിജിപാല്‍. ‘വിത്ത്’ എന്ന് പേരിട്ടിരിക്കുന്ന ഗാനം യുട്യൂബില്‍ റിലീസ് ചെയ്തു. ബിജിപാലിനൊപ്പം ഗാനരചയിതാവ് ഹരിനാരായണന്‍ ബി.കെയും ഗാനരംഗത്തില്‍ അഭിനയിച്ചിട്ടുണ്ട്.

‘വിത്തെറിഞ്ഞു വിളവെടുത്തവന്റെയാണു ചോറ് അധികാര ചുരികകൊണ്ട് ചോരുകില്ല വീറ്’ എന്ന ഗാനം നിരവധി പേരാണ് ഇതിനോടകം കണ്ടത്. പ്രയാഗ് മുകുന്ദന്റെതാണ് ക്യാമറ. ഹരിനാരായണന്‍ തന്നെയാണ് ഗാനരചന നിര്‍വ്വഹിച്ചിരിക്കുന്നത്.

Latest Videos

undefined

കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കഴിഞ്ഞ ഒരുമാസമായി കര്‍ഷകര്‍ ദില്ലിയില്‍ സമരത്തിലാണ്. നിയമം പിന്‍ലിക്കാതെ സമരത്തില്‍ നിന്ന് പിന്‍മാറില്ലെന്ന നിലപാടിലാണ് കര്‍ഷകര്‍.

അതേസമയം കേന്ദ്ര സർക്കാറുമായി പതിനൊന്നാം തവണ ഇന്ന് കർഷകർ ചർച്ച നടത്തും. ദില്ലി വിഗ്യാന്‍ ഭവനില്‍ 12 മണിക്കാണ് 11ആം വട്ട ചര്‍ച്ച. കഴിഞ്ഞ ദിവസം കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടു വെച്ച ഉപാധി സ്വീകാര്യമല്ലെന്ന് ഇന്നത്തെ യോഗത്തില്‍ കര്‍ഷകര്‍ അറിയിക്കും. കാര്‍ഷിക വിഷയം പഠിക്കുന്നതിന് സര്‍ക്കാരിന്റേയും കര്‍ഷകരുടേയും പ്രതിനിധികളെ ഉള്‍പ്പെടുത്തി. ഒരു സമിതി രൂപീകരിക്കാമെന്നും സമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത് വരെ നിയമം മരവിപ്പിച്ച് നിര്‍ത്തുമെന്നുമായിരുന്നു സര്‍ക്കാരിന്റെ നിര്‍ദേശം. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുവച്ച നിര്‍ദേശം കര്‍ഷക സംഘടനകള്‍ തള്ളി.

click me!