'ലൈഫ് ലോക്ക് സേഫ്റ്റി വീക്ക്..'; ബേസിലിന്റെ 'കഠിന കഠോരമീ അണ്ഡകടാഹം' പാട്ടെത്തി

ബേസിലിനൊപ്പം ഇന്ദ്രൻസ്, ജാഫർ ഇടുക്കി തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.


ബേസില്‍ ജോസഫ് നായകനായി എത്തുന്ന പുതിയ ചിത്രം 'കഠിന കഠോരമീ അണ്ഡകടാഹ'ത്തിലെ ലിറിക് വീഡിയോ റിലീസ് ചെയ്തു. 'ലൈഫ് ലോക്ക് സേഫ്റ്റി വീക്ക്..' എന്ന് തുടങ്ങുന്ന ​ഗാനം ആലപിച്ചിരിക്കുന്നത് ​ഗോവിന്ദ് വസന്തയാണ്. ഗോവിന്ദ് വസന്തയുടേത് തന്നെ സം​ഗീതത്തിന് വരികൾ എഴുതിയത് ഷർഫു ആണ്. നൈസാം സലാം പ്രൊഡക്ഷൻസിന്റെ ബാനറിൽ മുഹാഷിൻ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. 

പുഴു, ഉണ്ട എന്നീ ചിത്രങ്ങളുടെ രചന നിർവഹിച്ച ഹർഷദ് ആണ് ചിത്രത്തിന്‍റെ കഥയും തിരക്കഥയും നിർവഹിക്കുന്നത്. ബേസിലിനൊപ്പം ഇന്ദ്രൻസ്, ജാഫർ ഇടുക്കി തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ഒരു ഇടവേളയ്ക്കു ശേഷം ബേസിലിന്റെ ഒരു ഫീൽ ഗുഡ് സിനിമയുടെ ദൃശ്യാനുഭം കാത്തിരിക്കുന്ന പ്രേക്ഷകരിലേക്ക് ജനുവരിയിൽ ചിത്രം തിയറ്ററുകളിലേക്കെത്തും എന്നാണ് വിവരം. 

Latest Videos

അർജുൻ സേതു, എസ് മുണ്ടോൾ എന്നിവർ ക്യാമറ കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് സോബിൻ സോമൻ ആണ്. ഗോവിന്ദ് വസന്ത സംഗീത സംവിധാനം നിർവഹിക്കുന്ന സിനിമയിലെ ഗാനങ്ങൾ രചിച്ചിരിക്കുന്നത് മു.രി, ഷറഫു എന്നിവരാണ്. ചിത്രത്തിന്റെ എക്സിക്യൂട്ടിവ് പ്രൊഡ്യൂസർമാര്‍ വിനീഷ് വർഗീസ്, ലൈൻ പ്രൊഡ്യൂസർ ഷിനാസ് അലി എന്നിവരാണ്.

പ്രോജക്ട് ഡിസൈനർ ടെസ്സ് ബിജോയ്, കലാസംവിധാനം ബനിത് ബത്തേരി, പ്രൊഡക്ഷൻ കൺട്രോളർ ഹരി കാട്ടാക്കട, ചീഫ് അസോസിയേറ്റ് ഡയറക്ടർ അനീഷ് ജോർജ്, മേക്കപ്പ് സുധി സുരേന്ദ്രൻ, വസ്ത്രാലങ്കാരം അസീം അഷ്‌റഫ്, വിശാഖ് സനൽകുമാർ, ഫിനാൻസ് കൺട്രോളർ സന്തോഷ് ബാലരാമപുരം, സ്റ്റിൽസ് ഷിജിൻ പി രാജ് എന്നിവരാണ്. കേരളത്തിൽ രജപുത്രാ ഫിലിംസും ഓവർസീസ് പാർസ് ഫിലിംസും ചിത്രം വിതരണത്തിന് എത്തിക്കും. പി ആർ ഓ പ്രതീഷ് ശേഖർ.

വിജയ്‌യുടെ സിനിമയ്ക്ക് പുലർച്ചെ തിയറ്ററിലെത്തി ശോഭ; 'ഉങ്കളോടെ സൺ വേറെ ലെവൽ മാ' എന്ന് ആരാധകർ

click me!