വില്യം ഫ്രാന്‍സിസിന്‍റെ സംഗീതം; ഒമര്‍ ലുലു ചിത്രം 'ബാഡ് ബോയ്‍സി'ന്‍റെ ഒഎസ്‍ടി എത്തി

By Web TeamFirst Published Oct 23, 2024, 11:04 AM IST
Highlights

റഹ്‍മാന്‍, ധ്യാൻ ശ്രീനിവാസൻ, ഷീലു ഏബ്രഹാം എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം. ഓണം റിലീസ് ആയിരുന്നു

ഒമര്‍ ലുലുവിന്‍റെ സംവിധാനത്തില്‍ ഓണം റിലീസ് ആയി തിയറ്ററുകളിലെത്തിയ ചിത്രമായിരുന്നു ബാഡ് ബോയ്സ്. വില്യം ഫ്രാന്‍സിസ് ആണ് ചിത്രത്തിന്‍റെ സംഗീത സംവിധായകന്‍. ഇപ്പോഴിതാ ചിത്രത്തിന്‍റെ ഒറിജിനല്‍ സൗണ്ട് ട്രാക്ക് പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. ചിത്രത്തിലെ 22 സൗണ്ട് ട്രാക്കുകളുണ്ട് പുറത്തെത്തിയ ജൂക്ക് ബോക്സില്‍.

റഹ്‍മാന്‍, ധ്യാൻ ശ്രീനിവാസൻ, ഷീലു ഏബ്രഹാം എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. തീർത്തും കോമഡി ഫൺ എന്റർടെയ്നറായ ഈ ചിത്രം അബാം മൂവീസിന്റെ ബാനറിൽ ഷീലു എബ്രഹാം അവതരിപ്പിച്ച് എബ്രഹാം മാത്യുവാണ് നിർമ്മിച്ചിരിക്കുന്നത്. അബാം മൂവിസിന്റെ പതിനഞ്ചാമത് ചിത്രമാണിത്. ചിത്രത്തിൽ സൈജു കുറുപ്പ്, ബാബു ആന്റണി, ബിബിൻ ജോര്‍ജ്, അജു വർഗീസ്, ബാല, ആൻസൺ പോൾ, സെന്തിൽ കൃഷ്ണ, ടിനി ടോം, ഹരിശ്രീ അശോകൻ, രമേഷ് പിഷാരടി, ഡ്രാക്കുള സുധീർ, സോഹൻ സീനുലാൽ, മൊട്ട രാജേന്ദ്രൻ, സജിൻ ചെറുകയിൽ, അജയ് വാസുദേവ്, ആരാധ്യ ആൻ, മല്ലിക സുകുമാരൻ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍.

Latest Videos

അഡാർ ലവ് എന്ന ഒമർ ചിത്രത്തിന്റെ തിരക്കഥാകൃത്ത് സാരംഗ് ജയപ്രകാശ് ആണ് ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഒമറിന്റേതാണ് കഥ. ജോസഫ് നെല്ലിക്കൽ കലാസംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ആൽബിയാണ്. ഡോൺമാക്സ് ക്രിയേറ്റീവ് ഡയറക്ടർ ആവുന്ന ചിത്രത്തിൽ അമീർ കൊച്ചിൻ ആണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ. എഡിറ്റർ ദീലീപ് ഡെന്നീസ്, കാസ്റ്റിംഗ് വിശാഖ് പി വി, പ്രൊഡക്ഷൻ കൺട്രോളർ ഇക്ബാല്‍ പാൽനായിക്കുളം, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ഷെറിൻ സ്റ്റാൻലി, മേക്കപ്പ് ജിതേഷ് പൊയ്യ, സിജേഷ് കൊണ്ടോട്ടി, കോസ്റ്റ്യൂംസ് അരുൺ മനോഹർ, ലൈൻ പ്രൊഡ്യൂസർ ടി എം റഫീഖ്, ലിറിക്സ് ബി കെ ഹരിനാരായണൻ, വിനായക് ശശികുമാർ, അഖിലേഷ് രാമചന്ദ്രൻ, ചീഫ് അസോസിയേറ്റ് ഉബൈനി യൂസഫ്, സൗണ്ട് മിക്സിംഗ് അജിത്ത് എബ്രഹാം ജോർജ്, ആക്ഷൻ ഫീനിക്സ് പ്രഭു, ആഷറഫ് ഗുരുക്കൾ, റോബിൻ ടോം, കൊറിയോഗ്രാഫി അയ്യപ്പദാസ്, സൗണ്ട് ഡിസൈൻ: എ.ബി ജുബിൻ,അസോസിയേറ്റ് ഡയറക്ടർ: സച്ചിൻ ഉണ്ണി കൃഷ്ണൻ, ആസാദ് അബാസ്, കളറിസ്റ്റ്: ബിലാൽ റഷീദ്, വിഎഫ്എക്സ് പ്ലേ കാർട്ട്, സ്റ്റിൽസ് ജസ്റ്റിൻ ജെയിംസ്, ഡിസൈൻ മനു ഡാവിഞ്ചി, പിആർഒ പി ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

ALSO READ : ജോജു, സുരാജ്, അലന്‍സിയര്‍; 'നാരായണീന്‍റെ മൂന്നാണ്മക്കളു'മായി ഗുഡ്‍വില്‍ എന്‍റര്‍ടെയ്ന്‍‍മെന്‍റ്സ്

click me!