പ്രണയ നായകനായി ആസിഫ് അലി, ഒപ്പം മംമ്തയും; 'മഹേഷും മാരുതിയും' മെഡലി എത്തി

By Web Team  |  First Published Feb 10, 2023, 1:24 PM IST

കാപ്പയാണ് ആസിഫ് അലിയുടേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത സിനിമ.


സിഫ് അലിയും മംമ്ത മോഹൻദാസും കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന 'മഹേഷും മാരുതിയും' എന്ന ചിത്രത്തിലെ പുതിയ ​ഗാനം റിലീസ് ചെയ്തു. കേദാർ സം​ഗീതം നൽകിയ ​ഗാനത്തിന് വരികൾ എഴുതിയിരിക്കുന്നത് ബി കെ ഹരിനാരായണൻ ആണ്. ബി മുരളീകൃഷ്ണയാണ് ആലാപനം. 

സേതു ആണ് ചിത്രത്തിന്റെ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നത്.  ചിത്രം ഫെബ്രുവരി പതിനേഴിന് പ്രദർശനത്തിനെത്തുന്നു. ഫയസ് സിദ്ദിഖാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. എൺപതുകളിലെ ഒരു മാരുതി കാറിനേയും 'ഗൗരി' എന്ന പെൺകുട്ടിയേയും ഒരു പോലെ പ്രണയിക്കുന്ന 'മഹേഷ്' എന്ന ചെറുപ്പക്കാരന്റെ ട്രയാംഗിൾ പ്രണയത്തിന്റെ കഥയാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. 

Latest Videos

undefined

മണിയൻ പിള്ള രാജു പ്രൊഡക്ഷൻസ് ഇൻ അസ്സോസ്സിയേഷൻ വിത്ത് വി എസ് എൽ ഫിലിംസാണ് ഈ ചിത്രം നിർമ്മിക്കുന്നത്. മണിയൻ പിള്ള രാജു, വിജയ് ബാബു, ശിവ, ഹരിഹരൻ, വിജയ് നെല്ലീസ്, വരുൺ ധാരാ, ഡോ.റോണി രാജ്, പ്രേംകുമാർ വിജയകുമാർ, സാദിഖ്, ഇടവേള ബാബു, പ്രശാന്ത് അലക്സാണ്ടർ, കുഞ്ചൻ, കൃഷ്‍ണപ്രസാദ്, മനു രാജ്, ദിവ്യ എന്നിവരും പ്രധാന വേഷമണിയുന്നു. പ്രൊഡക്ഷൻ മാനേജർ എബി കുര്യൻ. പ്രൊഡക്ഷൻ കൺട്രോളർ അലക്സ് ഈ കുര്യൻ ആണ്. കലാസംവിധാനം  ത്യാഗു, കോസ്റ്റും ഡിസൈൻ സ്റ്റെഫി സേവ്യർ, പ്രൊഡക്ഷൻ എക്സിക്യുട്ടീവ് രാജേഷ് മേനോൻ, പിആര്‍ഒ വാഴൂര്‍ ജോസ് എന്നിവരുമാണ് 'മഹേഷും മാരുതി'യുടെയും  പ്രവര്‍ത്തകര്‍.

ഉണ്ണി മുകുന്ദന്‍ ഇനി 'ഗന്ധര്‍വ്വൻ'; പുതിയ ചിത്രത്തിന് ആരംഭം

കാപ്പയാണ് ആസിഫ് അലിയുടേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത സിനിമ. പൃഥ്വിരാജ് നായകനായി എത്തിയ ചിത്രം സംവിധാനം ചെയ്തത് ഷാജി കൈലാസ് ആണ്. അന്ന ബെന്‍, അപര്‍ണ ബാലമുരളി എന്നിവരായിരുന്നു നായികമാര്‍. സൗബിനും ആസിഫ് അലിയും ഒന്നിക്കുന്ന പുതിയ സിനിമയും പ്രഖ്യാപിച്ചിട്ടുണ്ട്. ആഷിക് ഉസ്മാനും, ഖാലിദ് റഹ്മാനും ചേർന്നാണ് നിർമ്മാണം. നവാഗതനായ നവാസ് നാസർ ആണ് സംവിധാനം. 

click me!