ഹിമാലയത്തിലും പരിസര പ്രദേശങ്ങളിലുമായാണ് കയറ്റത്തിന്റെ ഷൂട്ടിങ് നടന്നത്.
സനൽകുമാർ ശശിധരൻ സംവിധാനം ചെയ്യുന്ന'കയറ്റം' എന്ന ചിത്രത്തിലെ ആദ്യവീഡിയോ ഗാനം പുറത്തുവിട്ട് അണിയറ പ്രവർത്തകർ. 'ഇസ്ത്തക്കോ' എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് മഞ്ജു വാര്യർ ആണ്. രതീഷ് ഈറ്റില്ലം, ദേവന്‍ നാരായണന്‍, ആസ്താ ഗുപ്ത സനല്‍കുമാര്‍ ശശിധരന്‍ എന്നിവരാണ് വരികള്‍ എഴുതിയിരിക്കുന്നത്. രതീഷ് ഈറ്റില്ലം തന്നെയാണ് ഈണവും നല്‍കിയിരിക്കുന്നത്.
സിനിമയ്ക്ക് വേണ്ടി ‘അഹ്ര് സംസ’ എന്ന ഒരു പുതിയ ഭാഷ തന്നെ ഉപയോഗിച്ചിട്ടുണ്ട്. ഈയൊരു ഭാഷയിലാണ് പാട്ടിന്റെ വരികളും ഒരുങ്ങിക്കിയിരിക്കുന്നതെന്ന് മഞ്ജു വാര്യര്‍ ഗാനം പങ്കുവച്ച് കൊണ്ട് കുറിക്കുന്നു. മികച്ച പ്രതികരണമാണ് ഇസ്ത്തക്കോയ്ക്ക് ലഭിച്ച് കൊണ്ടിരിക്കുന്നത്. നേരത്തെ ജാക്ക് ആന്‍ഡ് ജില്‍’ എന്ന സന്തോഷ് ശിവന്‍ ചിത്രത്തിനു വേണ്ടി മഞ്ജു വാര്യര്‍ പാടിയ ‘കിം കിം കിം’ എന്ന ഗാനവും വലിയ ഹിറ്റായിരുന്നു.
undefined
ഹിമാലയത്തിലും പരിസര പ്രദേശങ്ങളിലുമായാണ് കയറ്റത്തിന്റെ ഷൂട്ടിങ് നടന്നത്. ഒരു മൊബൈൽ ഫോണിലാണ് ചിത്രീകരണം എന്നതുൾപ്പെടെ നിരവധി പ്രത്യേകതകൾ നിറഞ്ഞതാണ് കയറ്റം. ചിത്രത്തിൽ മഞ്ജുവാര്യർക്കൊപ്പം വേദ്, ഗൗരവ് രവീന്ദ്രൻ എന്നിവർ മറ്റു പ്രധാന കഥാപാത്രങ്ങളായെത്തുന്നു. ഇവരെക്കൂടാതെ സുജിത് കോയിക്കൽ, രതീഷ് ഈറ്റില്ലം, ദേവനാരായണൻ, സോണിത് ചന്ദ്രൻ, ആസ്ത ഗുപ്ത, അഷിത, നന്ദു, ഭൂപേന്ദ്ര ഖുറാന എന്നിവരും മറ്റു വേഷങ്ങളിൽ എത്തുന്നു.
നിവ് ആർട്ട് മൂവീസ്, മഞ്ജു വാര്യർ പ്രൊഡക്ഷൻസ് എന്നീ ബാനറുകളിൽ ഷാജി മാത്യു, അരുണ മാത്യു, മഞ്ജു വാര്യർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ചന്ദ്രു സെൽവരാജ് നിർവ്വഹിക്കുന്നു. കളറിസ്റ്റ്- ലിജു പ്രഭാകർ, ലൊക്കേഷൻ സൗണ്ട്- നിവേദ് മോഹൻദാസ്, കലാസംവിധാനം- ദിലീപ്ദാസ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-ബിനീഷ് ചന്ദ്രൻ, ബിനു ജി. നായർ. വാർത്താ പ്രചരണം- എ.എസ്. ദിനേശ്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona