വളരെക്കാലമായി ചെന്നൈയില്‍ റഹ്മാന്‍റെ ഒരു ലൈവ് ഷോ നടന്നിട്ട് എന്നതാണ് ഈ ട്വീറ്റിലൂടെ രാജ്യശ്രീ പറഞ്ഞത്.
ചെന്നൈ: അടുത്തിടെയാണ് സംഗീത ചക്രവര്‍ത്തി എആര്‍ റഹ്മാന്‍ സിനിമ രംഗത്തെ തന്‍റെ യാത്രയുടെ 30 വര്‍ഷങ്ങള്‍ പിന്നിട്ടത്. തൊട്ടതെല്ലാം പൊന്നാക്കിയ ഓസ്കാര്‍ ജേതാവായ എആര്‍ റഹ്മാന്‍ ലോകമെങ്ങും നിരവധി വേദികളില്‍ പരിപാടി അവതരിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം എആര്‍ റഹ്മാന്‍ സംഗീതം നല്‍കിയ ഗാനങ്ങള്‍ എല്ലാം തന്നെ വലിയ ഹിറ്റുകളായിരുന്നു. അതില്‍ പ്രധാനം പൊന്നിയില്‍ സെല്‍വനിലേയും, വെന്തു തണിത കാട് എന്നിവയിലെ പാട്ടുകളായിരുന്നു.
എന്നാല്‍ ഇപ്പോള്‍ എആര്‍ റഹ്മാന്‍ ഇട്ട ഒരു ട്വീറ്റാണ് ചര്‍ച്ചയാകുന്നത്. പൂനെയില്‍ മാര്‍ച്ച് ഏഴിന് ഒരു സംഗീത പരിപാടി എആര്‍ റഹ്മാന്‍ നടത്തുന്നുണ്ട്. അതിന്‍റെ പോസ്റ്റര്‍ റഹ്മാന്‍ പങ്കുവച്ചിരുന്നു. ഇതിന് മറുപടിയായി രാജ്യശ്രീ എന്ന ആരാധിക ഒരു ചോദ്യം ചോദിച്ചു. 'സാര്‍, ചെന്നൈ എന്ന പേരില്‍ ഒരു സിറ്റിയുണ്ട് , ഓര്‍മ്മയുണ്ടോ?.
വളരെക്കാലമായി ചെന്നൈയില്‍ റഹ്മാന്‍റെ ഒരു ലൈവ് ഷോ നടന്നിട്ട് എന്നതാണ് ഈ ട്വീറ്റിലൂടെ രാജ്യശ്രീ പറഞ്ഞത്. അതിനാല്‍ തന്നെ ട്വീറ്റിന് വലിയ പ്രതികരണം തന്നെ ലഭിച്ചു. ചെന്നൈയില്‍ കൊവിഡിന് മുന്‍പ് മാത്രമാണ് റഹ്മാന്‍റെ ഒരു സംഗീത നിശ നടന്നത് എന്ന് ചിലര്‍ ഈ ട്വീറ്റിന് മറുപടിയായി സൂചിപ്പിക്കുന്നുണ്ട്.
എന്നാല്‍ അധികം വൈകാതെ ഇതിന് മറുപടിയുമായി സാക്ഷാല്‍ എആര്‍ റഹ്മാന്‍ തന്നെ രംഗത്ത് എത്തി. സര്‍ക്കാര്‍ അനുമതികളാണ് ചെന്നൈയില്‍ പരിപാടി അവതരിപ്പിക്കുന്നത് വൈകിക്കുന്നത് എന്നാണ് റഹ്മാന്‍ പറയുന്നത്. പെര്‍മിഷന്‍, പെര്‍മിഷന്‍, പെര്‍മിഷന്‍, ആറുമാസത്തെ നടപടികള്‍.. എന്നാണ് രാജ്യശ്രീയുടെ ട്വീറ്റിന് റഹ്മാന്‍ നല്‍കിയ മറുപടി.
ഇതിന് പിന്നാലെ ഈ ട്വീറ്റില്‍ അനവധി പ്രതികരണങ്ങള്‍ വരുന്നുണ്ട്. ചെന്നൈയിലെ സര്‍ക്കാര്‍ സംവിധാനത്തെ അടക്കം ചിലര്‍ കുറ്റം പറയുന്നുണ്ട്. തമിഴ്നാട് മന്ത്രിയും നിര്‍മ്മാതാവുമായ ഉദയനിധി സ്റ്റാലിന്‍റെ സ്വാധീനം സൂചിപ്പിച്ച്, റെഡ് ജൈന്‍റ് വിചാരിച്ചാല്‍ എല്ലാം നടക്കുമെന്നും. അവര്‍ക്ക് പെര്‍മിഷനുകള്‍ വേണ്ടെന്നും ചിലര്‍ ഈ ട്വീറ്റിന് അടിയില്‍ സൂചിപ്പിക്കുന്നുണ്ട്.
കള്ളിയങ്കാട്ട് നീലിയുടെ കഥ പറഞ്ഞ് തൈക്കൂടത്തിന്‍റെ മ്യൂസിക്ക് വീഡിയോ
മണിച്ചിത്രത്താഴ് ഹോളിവുഡില്‍ എടുത്താല്‍ താരങ്ങള്‍ ആരൊക്കെ; വൈറലായി ഫോട്ടോകള്‍.!