രജനികാന്ത് നായകനായി എത്തിയ എന്തിരനിലൂടെയാണ് ഖജീജ സിനിമാ പിന്നണി ഗാനരംഗത്ത് അരങ്ങേറ്റം കുറിച്ചത്.
പുതിയ ആൽബവുമായി എ ആർ റഹ്മാന്റെ(AR Rahman) മകൾ ഖദീജ റഹ്മാൻ(Khatija).'കുഹു കുഹു' എന്നാണ് ഗാനത്തിന് പേരിട്ടിരിക്കുന്നത്. ആൽബത്തിന്റെ പോസ്റ്റർ എ ആർ റഹ്മാൻ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവച്ചു. ഖദീജയുടെ കണ്ണുകൾ മാത്രം ഉൾപ്പെടുന്ന തരത്തിലാണ് പോസ്റ്റർ തയ്യാറാക്കിയിരിക്കുന്നത്.
അടുത്തിടെ ഖദീജയെ തേടി രാജ്യാന്തര പുരസ്‌കാരവും എത്തിയിരുന്നു. മികച്ച അനിമേറ്റഡ് സംഗീത വീഡിയോയ്ക്കുള്ള ഇന്റര്‍നാഷനല്‍ സൗണ്ട് ഫ്യൂച്ചര്‍ പുരസ്‌കാരമാണ് ഖദീജയ്ക്ക് ലഭിച്ചത്. 'ഫരിശ്‌തോ' എന്ന വീഡിയോയ്ക്കാണ് പുരസ്‌കാരം. ഖദീജയുടെ ആദ്യ സംഗീതസംരംഭം കൂടിയാണിത്. 'ഫരിശ്‌തോ'യുടെ സംഗീതസംവിധാനവും നിര്‍മാണവും നിര്‍വഹിച്ചിരിക്കുന്നത് റഹ്മാന്‍ തന്നെയാണ്. മുന്ന ഷൗക്കത്ത് അലിയുടേതായിരുന്നു രചന.
undefined
രജനികാന്ത് നായകനായി എത്തിയ എന്തിരനിലൂടെയാണ് ഖജീജ സിനിമാ പിന്നണി ഗാനരംഗത്ത് അരങ്ങേറ്റം കുറിച്ചത്. ബൂര്‍ഖ ധരിച്ച് പുറത്തിറങ്ങുന്ന ഖദീജയെ എഴുത്തുകാരി തസ്ലിമ നസ്റിന്‍ പരിഹസിച്ചത് വലിയ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു. ഖദീജയുടെ ബൂര്‍ഖ അസ്വസ്ഥപ്പെടുത്തുന്നുവെന്നായിരുന്നു തസ്ലിമ നസ്‍റിന്‍റെ പരാമര്‍ശം. എന്ത് ധരിക്കണമെന്നത് തന്‍റെ തെരഞ്ഞെടുപ്പാണെന്ന് ഖദീജയും പ്രതികരിച്ചിരുന്നു. വിവാദത്തില്‍ പ്രതികരണവുമായി എ ആര്‍ റഹ്മാനും രംഗത്തെത്തി. മകള്‍ എന്ത് ധരിക്കണമെന്നുള്ളത് അവളുടെ ഇഷ്ടമാണെന്നായിരുന്നു റഹ്മാന്‍ പറഞ്ഞത്.
'യശോദ'യായി മനം കവർന്ന് സാമന്ത; ഉണ്ണി മുകുന്ദൻ ചിത്രത്തിന്റെ ഫസ്റ്റ് ഗ്ലിംപ്‍സ്
തെന്നിന്ത്യൻ താരം സാമന്തയുടെ (Samantha) പുതിയ ചിത്രം 'യശോദ'യുടെ ഫസ്റ്റ് ഗ്ലിംപ്‍സ് പുറത്ത്. ഇരട്ട സംവിധായകരായ ഹരി- ഹരീഷ് ആണ് ചിത്രം ഒരുക്കുന്നത്. മലയാളികളുടെ പ്രിയ താരം ഉണ്ണി മുകുന്ദനും (Unni Mukundan) ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഒരു സസ്പെൻസ് ത്രില്ലറാകും ചിത്രമെന്നാണ് ഫസ്റ്റ് ഗ്ലിംപ്‍സ് നൽകുന്ന സൂചന.
ചിത്രത്തിൽ യശോദയായി എത്തുന്നത് സാമന്തയാണ്. വരലക്ഷ്മി ശരത്കുമാർ, റാവു രമേഷ്, മുരളി ശർമ്മ, സമ്പത്ത് രാജ്, ശത്രു, മധുരിമ, കൽപിക ഗണേഷ്, ദിവ്യ ശ്രീപാദ, പ്രിയങ്ക ശർമ്മ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തിന്റെ 80 ശതമാനം ഷൂട്ടിംഗും പൂർത്തിയായെന്നാണ് വിവരം. ഓഗസ്റ്റ് 12ന് ചിത്രം റലീസ് ചെയ്യാനാണ് നിർമ്മാതാക്കളുടെ തീരുമാനം.
ചിത്രം തമിഴ്, തെലുങ്കു, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിലായിരിക്കും പുറത്തിറങ്ങുക. നായികാ കേന്ദ്രീകൃതമായ ചിത്രമാണിത്. ഇരട്ടസംവിധായകരായ ഹരി ഹരീഷ് ചേര്‍ന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മണിശർമ്മയണ് സംഗീതം. പുലഗം ചിന്നരായയും, ഡോ. ചള്ള ഭാഗ്യലക്ഷ്മിയും ചേർന്നാണ് സംഭാഷണം ഒരുന്നത്. ശ്രീദേവീ മൂവീസാണ് നിർമ്മാണം.
മോഹന്‍ലാലും ജൂനിയര്‍ എന്‍ടിആറും പ്രധാനകഥാപാത്രങ്ങളായി എത്തിയ ജനത ഗാര്യേജിലൂടെയാണ് ഉണ്ണി മുകുന്ദന്‍ തെലുങ്കില്‍ ആദ്യമായി അഭിനയിക്കുന്നത്. പിന്നീട് അനുഷ്‌ക ഷെട്ടി നായികയായ ഭാഗമതിയിലും നിര്‍ണായക വേഷത്തിലെത്തിയിരുന്നു. നന്ദനത്തിന്റെ തമിഴില്‍ റീമേക്കിൽ പൃഥ്വിരാജിന്റെ കഥാപാത്രത്തെ അവതരിപ്പിച്ചത് ഉണ്ണി മുകുന്ദനായിരുന്നു.