'കണ്ണില്‍ വിടരും രാത്താരങ്ങള്‍ നീയേ...'; കപ്പേളയിലെ ഗാനം...

By Web Team  |  First Published Feb 25, 2020, 10:32 AM IST

സുശിന്‍ ശ്യാമിന്‍റെ സംഗീതത്തില്‍ സൂരജ് സന്തോഷ്, ശ്വേത മോഹന്‍ എന്നിവരാണ് പാടിയിരിക്കുന്നത്...


അന്ന ബെന്‍, റോഷന്‍ മാത്യു എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നടന്‍ മുഹമ്മദ് മുസ്തഫ സംവിധാനം ചെയ്യുന്ന 'കപ്പേള'യിലെ ലിറിക്കല്‍ വീഡിയോ പുറത്തിറങ്ങി. സുശിന്‍ ശ്യാമിന്‍റെ സംഗീതത്തില്‍ സൂരജ് സന്തോഷ്, ശ്വേത മോഹന്‍ എന്നിവരാണ് പാടിയിരിക്കുന്നത്. വിഷ്ണു ശോഭനയുടേതാണ് വരികള്‍. 

ചിത്രത്തിന്‍റെ ട്രെയ്‍ലര്‍ നേരത്തേ പുറത്തിറങ്ങിയിരുന്നു. അണിയറക്കാര്‍ നേരത്തേ അറിയിച്ചിരുന്നതുപോലെ മോഹന്‍ലാലും മഞ്ജു വാര്യരും അടക്കമുള്ള മലയാളി താരങ്ങളും ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപും തങ്ങളുടെ സോഷ്യല്‍ മീഡിയ പേജുകളിലൂടെയാണ് ട്രെയ്‌ലര്‍ പുറത്തിറക്കിയത്. സംവിധായകന്‍ എന്ന നിലയില്‍ മുസ്തഫുടെ അരങ്ങേറ്റമാണ് 'കപ്പേള'.

Latest Videos

മുസ്തഫയുടേത് തന്നെയാണ് രചന. ഛായാഗ്രഹണം ജിംഷി ഖാലിദ്. എഡിറ്റിംഗ് നൗഫല്‍ അബ്ദുള്ള. കഥാസ് അണ്‍ടോള്‍ഡിന്റെ ബാനറില്‍ വിഷ്ണു വേണുവാണ് നിര്‍മ്മാണം. ശ്രീനാഥ് ഭാസി, സുധി കോപ്പ, തന്‍വി റാം എന്നിവര്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
 

click me!