വിക്രത്തിന്റെ വിജയത്തിന് നന്ദി അറിയിക്കാനായി അനിരുദ്ധും സംവിധായകന്‍ ലോകേഷ് കനകരാജും കേരളത്തില്‍ എത്തിയിരുന്നു.
പ്രേക്ഷകരിൽ നിന്നും ബോക്സ് ഓഫീസിലും മികച്ച പ്രതികരണം നേടി പ്രദർശനം തുടരുകയാണ് കമൽഹാസൻ നായകനായ 'വിക്രം' (Vikram). കമൽഹാസൻ (Kamal Haasan), വിജയ് സേതുപതി (Vijay Sethupathi), ഫഹദ് ഫാസിൽ (Fahadh Faasil) എന്നിവർ ഒന്നിച്ചെത്തിയ ക്രൈം ആക്ഷൻ ത്രില്ലർ ചിത്രം സംവിധാനം ചെയ്തത് ലോകേഷ് കനകരാജാണ്. ചിത്രത്തിന്റെ വിജയത്തോടൊപ്പം തന്നെ കയ്യടി ഏറ്റുവാങ്ങുകയാണ് സംഗീത സംവിധായകന്‍ അനിരുദ്ധ് രവിചന്ദറും. ഇപ്പോഴിതാ തനിക്കും ഹേറ്റേഴ്സ് ഉണ്ടെന്നും അതൊന്നും താൻ മൈന്റ് ചെയ്യാറില്ലെന്നും പറയുകയാണ് അനിരുദ്ധ്.
വിക്രത്തിന്റെ വിജയത്തിന് നന്ദി അറിയിക്കാനായി അനിരുദ്ധും സംവിധായകന്‍ ലോകേഷ് കനകരാജും കേരളത്തില്‍ എത്തിയിരുന്നു. ഈ അവസരത്തിലായിരുന്നു അനിരുദ്ധിന്റെ പ്രതികരണം. പാട്ടുകള്‍ കോപ്പിയടിച്ചു എന്ന് പറയുന്നവരോട് എന്താണ് പറയാനുള്ളതെന്നായിരുന്നു മാധ്യമപ്രവര്‍ത്തകരുടെ ചോദ്യം.
undefined
‘ദൈവത്തിന് പോലും ഹേറ്റേഴ്‌സ് ഉണ്ട്. ലോകത്തിലെല്ലാവര്‍ക്കും ഹേറ്റേഴ്‌സ് ഉണ്ട്. നിര്‍മിതമായ വിമര്‍ശനമായിട്ടാണ് ഞാന്‍ ഇവയെ കാണുന്നത്. വിമര്‍ശനങ്ങള്‍ കേട്ട് എന്തെങ്കിലും സത്യമുണ്ടെന്ന് തോന്നിയാല്‍ അത് തിരുത്താന്‍ ശ്രമിക്കും. വ്യക്തിപരമായ ആക്രമണമാണെങ്കില്‍ അവയൊക്കെ അവഗണിച്ച് മുമ്പോട്ട് പോവുക എന്നതാണ് എന്റെ പോളിസി. ഞാന്‍ ഒരു ജോലിയാണ് ചെയ്യുന്നത്. അത് എന്റെ കഴിവിന്റെ പരമാവധി നന്നാക്കാന്‍ നോക്കുന്നുണ്ട്,’ എന്നാണ് അനിരുദ്ധ് പറഞ്ഞത്. അടുത്ത വർഷം മലയാളത്തിൽ തനിക്ക് സംഗീതം ചെയ്യാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അനിരുദ്ധ് പറയുന്നു.
അതേസമയം, ചിത്രം പുറത്തിറങ്ങി രണ്ട് ദിവസത്തിൽ 100 കോടി ക്ലബ്ബിൽ വിക്രം എത്തിയിരുന്നു. മാസ്റ്ററിന് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രമാണ് വിക്രം. റിലീസിന് മുന്നേ കമല്‍ഹാസൻ ചിത്രം 200 കോടി ക്ലബില്‍ ഇടംനേടിയെന്നും റിപ്പോര്‍ട്ടുണ്ട്. വിവിധ ഭാഷകളിലെ ഒടിടി, സാറ്റലൈറ്റ് റൈറ്റ്സ് വിറ്റ ഇനത്തില്‍ 200 കോടി രൂപയിലധികം വിക്രം നേടിയതായി റിപ്പോർട്ടുകൾ വന്നിരുന്നു. ലോകേഷ് കനകരാജ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയതും. എഡിറ്റിംഗ് ഫിലോമിന്‍ രാജ്. സംഘട്ടന സംവിധാനം അന്‍പറിവ്. നൃത്തസംവിധാനം ദിനേശ്. പിആര്‍ഒ ഡയമണ്ട് ബാബു. ശബ്‍ദം സങ്കലനം കണ്ണന്‍ ഗണ്‍പത് ആണ്.
Vikram : ഫഹദിന്റെ അഭിനയ മികവ് അമ്പരപ്പിക്കുന്നതെന്ന് ലോകേഷ് കനകരാജ്