പ്രണയം തുറന്ന് പറഞ്ഞതിന് ശേഷം ഒരുമിച്ച് വേദിയിൽ. തലസ്ഥാനത്തെ സംഗീതപ്രേമികളെ ഇളക്കി മറിച്ച പ്രകടനം. സംഗീത സംവിധായകൻ ഗോപീ സുന്ദറും ഗായിക അമൃത സുരേഷും കഴിഞ്ഞ ദിവസം നിശാഗന്ധി ഓഡിറ്റോറിയത്തെ അക്ഷരാർത്ഥത്തിൽ ആവേശക്കടലാക്കി
പ്രണയം തുറന്ന് പറഞ്ഞതിന് ശേഷം ഒരുമിച്ച് വേദിയിൽ. തലസ്ഥാനത്തെ സംഗീതപ്രേമികളെ ഇളക്കി മറിച്ച പ്രകടനം. സംഗീത സംവിധായകൻ ഗോപീ സുന്ദറും ഗായിക അമൃത സുരേഷും കഴിഞ്ഞ ദിവസം നിശാഗന്ധി ഓഡിറ്റോറിയത്തെ അക്ഷരാർത്ഥത്തിൽ ആവേശക്കടലാക്കി. ഗോപീ സുന്ദറും അമൃതയും എന്നും സമൂഹ മാധ്യമങ്ങളിലെ താരങ്ങളാണ്. ഇരുവരുടെയും ഒന്നിക്കാൻ തീരുമാനിച്ചതോടെ പല പുതിയ കഥകളും പ്രചരിച്ചു. ഇതിനിടെയാണ് ഗോപി തിരുവനന്തപുരത്ത് ഗാനമേളക്ക് എത്തുന്നത്.
ആദ്യമായാണ് അദ്ദേഹം തലസ്ഥാനത്ത് ഒരു ഗാനമേള അവതരിപ്പിക്കുന്നത്. ബലികുടീരങ്ങളെ റീമിക്സിലായിരുന്നു തുടക്കം. ഗോപി സംഗീതം ചെയ്ത എബിസിഡി യിലെ പാട്ടുമായി റീമിക്സ്. കാണികളുടെ കയ്യടിക്കിടെ ആദ്യ പാട്ടിനായി അമൃതാ സുരേഷിനെ വിളിച്ചു. മുഖവുരകളൊന്നുമില്ലാതെ പാട്ടിലേക്ക്. ഉസ്താദ് ഹോട്ടലിലെ അപ്പങ്ങളെമ്പാടും എന്ന പാട്ട് അമൃത ആവശത്തോടെ പാടി. നിശാഗന്ധി വീണ്ടും ഇളകി മറിഞ്ഞു. അമ്യതയും ഗോപിയും ആദ്യമായി തലസ്ഥാനത്തെ വേദിയിൽ ഒരുമിച്ച് പാടിത്തീമിർത്തു. 'എന്നെ ജനങ്ങൾ അറിഞ്ഞ സിനിമയാണ് ഉസ്താദ് ഹോട്ടൽ' എന്ന് പറഞ്ഞാണ് ആ സിനിമയിലെ പാട്ട് ഗോപി അവതരിപ്പിച്ചത്.
undefined
ചെന്നൈ എക്സ്പ്രസ് ബോളിവുഡ് എന്ന ചിത്രത്തിൽ ഗോപി പാടിയ പാട്ട് ഇരുവരും ചേർന്ന് പാടി. പിന്നീട് കവാലിയുമായി അമൃതയുടെ വരവ് കജ്റാ മുഹബത്ത് വാലാ എന്ന് പാടി ഗോപിയോട് പ്രണയം പറഞ്ഞ് അമൃത ദുനിയാ ഹെ മേരെ പീച്ചേ ലേക്കിൻ മേ തേരെ പീച്ചേ ഗോപിച്ചേട്ടാ മേ തേരെ പീച്ചേ എന്ന് അമൃത പാടിയപ്പോൾ ആർത്ത് വിളിച്ച് ജനക്കൂട്ടം. നിശാഗന്ധി തിങ്ങിനിറഞ്ഞ ജനസാഗരം ഓരോ പാട്ടും ആടിയും ഒപ്പം പാടിയും ഏറ്റെടുത്തു. തിരുവനന്തപുരം ഇങ്ങനെ പാട്ട് ഏറ്റെടുക്കുമെന്ന് കരുതിയില്ലെന്ന് ഗോപീ സുന്ദർ. ഈ നഗരം തനിക്ക് മറക്കാൻ കഴിയാത്തതാണെന്ന് അമൃത. ഏഷ്യാനെറ്റിന്റെ സ്റ്റാർ സിംഗർ പരിപാടിയിലുടെയാണ് അമൃത ശ്രദ്ധേയയാക്കുന്നത്. ആ പരിപാടിയുടെ ഷൂട്ടിംഗ് തിരുവനന്തപുരത്തായിരുന്നു.
രണ്ടാം പിണറായി സർക്കാരിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് എല്ലാ ജില്ലകളിലും നടന്ന ആഘോഷ പരിപാടികളുടെ സമാപനത്തോടനുബന്ധിച്ചാണ് ഗോപി സുന്ദർ ലൈവ് ഷോ നടന്നത്. പരിപാടിക്ക് ഗോപി സുന്ദറിനെ ക്ഷണിക്കുമ്പോൾ ഒരുപക്ഷെ സംഘാടകരും ഇത്രയധികം ഇത്ര വാർത്താ പ്രാധാന്യമുണ്ടാകുമെന് പ്രതീക്ഷിച്ചിട്ടുണ്ടാകില്ല.