ഉമ്പായിക്ക് ശ്രദ്ധാജ്ഞലി അര്‍പ്പിച്ച് 'അമ്മ മേഘം'

By Web Team  |  First Published Aug 4, 2020, 5:22 PM IST

ഗസല്‍ ഗീതത്തെ ജനകീയമാക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച ഹിന്ദുസ്ഥാനി സംഗീതജ്ഞന്‍ ഉമ്പായിക്ക് ശ്രദ്ധാജ്ഞലി അര്‍പ്പിച്ച് ഗസല്‍ സിനിമാറ്റിക് മ്യൂസിക് ആല്‍ബം 'അമ്മ മേഘം'


ഗസല്‍ ഗീതത്തെ ജനകീയമാക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച ഹിന്ദുസ്ഥാനി സംഗീതജ്ഞന്‍ ഉമ്പായിക്ക് ശ്രദ്ധാജ്ഞലി അര്‍പ്പിച്ച് ഗസല്‍ സിനിമാറ്റിക് മ്യൂസിക് ആല്‍ബം 'അമ്മ മേഘം'.  ഓറഞ്ച് മീഡിയ യൂട്യൂബ് ചാനലിലൂടെ പുറത്തിറക്കിയ സംഗീതാവിഷ്കാരത്തിന്റെ പ്രകാശനം പ്രശസ്ത സിനിമ നടൻ ശ്രീ ജഗദീഷും, ബേർണി ഇഗ്‌നേഷ്യസും ചേർന്ന് ഓൺലൈനിൽ  നിർവഹിച്ചു.

ദീപു ആര്‍ എസ് ചടയമംഗലം ഗാന രചനയും  സംവിധാനവും  നിർവഹിച്ചിരിക്കുന്ന  ഗാനത്തിന് സംഗീതം നല്‍കിയിരിക്കുന്നത് പ്രശസ്ത ഹിന്ദുസ്ഥാനി സംഗീതജ്ഞൻ  സബീഷ്  ബാലയാണ്.  രാജേഷ് തനയ് ആണ് ആലാപനം. ശ്രീദീപം ക്രീയേഷന്റെ ബാനറില്‍ സാഹിത്യകാരനും  സംസ്‌കാരിക പ്രവര്‍ത്തകനുമായ ദീപു ആര്‍എസ് ചടയമംഗലവും കെവിപികെ പ്രവാസി സംഘടനയുടെ രക്ഷാധികാരി അനില്‍ ചിറ്റാശ്ശേരിയും ചേര്‍ന്ന് നിര്‍മ്മാണം നിര്‍വഹിച്ചിരിക്കുന്നു. 

Latest Videos

കാളിദാസ കലാ കേന്ദ്രത്തിന്റെയും കണ്ണൂര്‍ വാസൂട്ടി മാഷിന്റെ നാടകകളരിയിലൂടെ പ്രക്ഷക മനസ്സില്‍ ഇടംപിടിച്ച ഗായകനും  നടനും സംഗീത സംവിധായകനുമായ സന്ദീപ് കുമാറാണ് പ്രധാനവേഷത്തില്‍ എത്തുന്നത്. സിനിമ-സീരിയൽ താരങ്ങളായ രമേശ് വലിയശാല,  മധുമേനോന്‍,  എന്നിവരോടൊപ്പം മാസ്റ്റര്‍ അദ്വൈത് ദീപു, ശ്രീദേവി, ഗിരിജ പ്രമോദ്, ശിഖ, അഖില്‍ പന്തളം, പ്രജിത് തുടങ്ങിയവരും ഇതിൽ  അഭിനയിച്ചിരിക്കുന്നു.

click me!