'അല്‍ഹംദുലില്ലാ' എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് ബി കെ ഹരിനാരായണന്‍ ആണ്. സംഗീതം പകര്‍ന്നിരിക്കുന്നത് സുദീപ് പാലനാട്. പാടിയിരിക്കുന്നത് സുദീപ് പാലനാടും അമൃത സുരേഷും ചേര്‍ന്നാണ്.
ജയസൂര്യയെയും അതിഥി റാവു ഹൈദരിയെയും പ്രധാന കഥാപാത്രങ്ങളാക്കി നരണിപ്പുഴ ഷാനവാസ് ഒരുക്കിയ 'സൂഫിയും സുജാതയും' മലയാളത്തില്‍ നിന്നുള്ള ആദ്യത്തെ ഒടിടി റിലീസ് ആണ്. ഫ്രൈഡേ ഫിലിം ഹൗസിന്‍റെ ബാനറില്‍ വിജയ് ബാബു നിര്‍മ്മിച്ചിരിക്കുന്ന ചിത്രം ആമസോണ്‍ പ്രൈം വീഡിയോയില്‍ ജൂലൈ മൂന്നിന് റിലീസ് ചെയ്യും. ചിത്രത്തിന്‍റെ വീഡിയോ ഗാനം അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു.
'അല്‍ഹംദുലില്ലാ' എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് ബി കെ ഹരിനാരായണന്‍ ആണ്. സംഗീതം പകര്‍ന്നിരിക്കുന്നത് സുദീപ് പാലനാട്. പാടിയിരിക്കുന്നത് സുദീപ് പാലനാടും അമൃത സുരേഷും ചേര്‍ന്നാണ്. രമ്യ വിനയ്, ദീപക് എന്‍ പി, കലേഷ്, സനൂപ്, ഷിനൂപ്, ശ്യാം അടാട്ട് എന്നിവരാണ് അഡീഷണല്‍ വോക്കല്‍സ്.
അനു മൂത്തേടത്താണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം. മറ്റു പാട്ടുകള്‍ ഒരുക്കിയിരിക്കുന്നത് എം ജയചന്ദ്രന്‍. എഡിറ്റിംഗ് ദീപു ജോസഫ്. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ അനില്‍ മാത്യൂസ്. ഡിസൈന്‍സ് ഓള്‍ഡ് മങ്ക്സ്.