സച്ചിയുടെ രചനയില്‍ ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്‍ത ചിത്രമാണ് ഡ്രൈവിംഗ് ലൈസന്‍സ്.
പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും തകർത്തഭിനയിച്ച 'ഡ്രൈവിംഗ് ലൈസന്‍സി'ന്റെ ഹിന്ദി പതിപ്പ് 'സെൽഫി'യിലെ പുതിയ പാട്ട് റിലീസ് ചെയ്തു. അക്ഷയ് കുമാർ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ വീഡിയോ സോംഗ് ആണ് പുറത്തുവന്നിരിക്കുന്നത്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ഈ ഗാനത്തിന്റെ പ്രമോയ്ക്ക് വൻ സ്വീകാര്യത ലഭിച്ചിരുന്നു. രാജ് മെഹ്‍തയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
അക്ഷയ് കുമാറും ഇമ്രാന്‍ ഹാഷ്മിയുമാണ് സെൽഫിയിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പൃഥ്വിരാജ് ചെയ്ത വേഷം അക്ഷയ് കുമാറും സുരാജ് അവതരിപ്പിച്ച കഥാപാത്രം ഇമ്രാന്‍ ഹാഷ്മിയുമാണ് ചെയ്തിരിക്കുന്നത്. ചിത്രം 2023 ഫെബ്രുവരി 24 ന് തിയറ്ററുകളിൽ എത്തും. തുടരെയുള്ള പരാജയങ്ങളിൽ നിന്നും അക്ഷയ് കുമാറിന് വലിയൊരു ആശ്വസമാകും ചിത്രമെന്നാണ് വിലയിരുത്തലുകൾ.
സച്ചിയുടെ രചനയില്‍ ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്‍ത ചിത്രമാണ് ഡ്രൈവിംഗ് ലൈസന്‍സ്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സും മാജിക് ഫ്രെയിംസും ചേര്‍ന്ന് നിർമ്മിച്ച ചിത്രം വൻ വിജയം നേടിയിരുന്നു. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന് നിര്‍മ്മാണ പങ്കാളിത്തമുള്ള ആദ്യ ബോളിവുഡ് ചിത്രമാണിത്. സല്‍മാന്‍ ഖാന്‍ ഫിലിംസ് ആണ് സെൽഫി രാജ്യമൊട്ടാകെ വിതരണം ചെയ്യുന്നത്.
അതേസമയം, ബഡേ മിയാൻ ചോട്ടേ മിയാൻ എന്ന ചിത്രമാണ് അക്ഷയ് കുമാറിന്‍റേതായി ഒരുങ്ങുന്നത്. സിനിമയിൽ പൃഥ്വിരാജും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ടൈഗർ ഷ്രോഫും പ്രധാന വേഷത്തിൽ എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് അലി അബ്ബാസ് സഫർ ആണ്. ജാൻവി കപൂർ ആണ് നായികയായി എത്തുന്നത്.
'വരുന്നത് വലിയ സിനിമ, ഇതുവരെ കാണാത്തൊരു മോഹൻലാലിനെ കാണാം': ഭദ്രൻ
രാം സേതുവാണ് അക്ഷയ് കുമാറിന്‍റേതായി ഒടുവില്‍ റിലീസ് ചെയ്ത സിനിമ. ആക്ഷന്‍ അഡ്വഞ്ചര്‍ വിഭാഗത്തില്‍പ്പെട്ട ചിത്രം സംവിധാനം ചെയ്‍തത് അഭിഷേക് ശര്‍മ്മയാണ്. ഡോ. ആര്യര്‍ കുല്‍ശ്രേഷ്ത എന്ന ആര്‍ക്കിയോളജിസ്റ്റിനെയാണ് അക്ഷയ് കുമാര്‍ അവതരിപ്പിച്ചിരിക്കുന്നത്. വന്‍ ഹൈപ്പോടെ എത്തിയ ചിത്രത്തിന് പക്ഷേ ബോക്സ് ഓഫീസില്‍ വിജയിക്കാന്‍ സാധിച്ചിരുന്നില്ല.