ബാഹുബലിയായി അജു, ദേവസേനയായി അനശ്വര; ആദ്യരാത്രിയിലെ ഗാനം

By Web Team  |  First Published Sep 24, 2019, 6:18 PM IST

''ഞാനെന്നും കിനാവുകാണും എന്‍റെ ധീരവീരനായക...'' എന്നുതുടങ്ങുന്ന ഗാനം എഴുതിയിരിക്കുന്നത് സന്തോഷ് വര്‍മ്മയാണ്. 


കൊച്ചി: ബിജു മേനോനെ നായകനാക്കി ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന 'ആദ്യരാത്രി'യിലെ മറ്റൊരു വീഡിയോ സോംഗ് കൂടി പുറത്തിറങ്ങി. അജു വര്‍ഗീസും അനശ്വര രാജനുമാണ് പാട്ടിലെ താരങ്ങള്‍. തന്നെ ബാഹുബലിയായും അനശ്വരയെ ദേവസേനയായും അജു വര്‍ഗീസ് സ്വപ്നം കാണുന്നതാണ് പാട്ട്. 

Latest Videos

''ഞാനെന്നും കിനാവുകാണും എന്‍റെ ധീരവീരനായക...'' എന്നുതുടങ്ങുന്ന ഗാനം എഴുതിയിരിക്കുന്നത് സന്തോഷ് വര്‍മ്മയാണ്. ബിജിപാലാണ് സംഗീതം നിര്‍വ്വഹിച്ചിരിക്കുന്നത്.  ആന്‍ അമീ, രഞ്ജിത്ത് ജയരാമന്‍ എന്നിവര്‍ ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. 

വിജയരാഘവന്‍, മനോജ് ഗിന്നസ്, ജയന്‍ ചേര്‍ത്തല, മാലാ പാര്‍വതി, സര്‍ജനു, അശ്വിന്‍ എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ക്വീന്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയരായ ഷാരിസ് ജിബിന്‍ എന്നിവര്‍ ചേര്‍ന്നാണ് കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. ശ്രീജിത്ത് നായരാണ് ചിത്രത്തിന്റെ ചായാഗ്രഹണം. സെന്‍ട്രല്‍ പിക്‌ചേഴ്‌സിന്‍റെ ബാനറില്‍ ആണ് ചിത്രം നിര്‍മിക്കുന്നത്. 

 

click me!