ഷൈൻ, ഐശ്വര്യ ലക്ഷ്മി എന്നിവരുടെ അഭിനയമികവ്; കുമാരിലെ ‘നിഴലാടും..' ഗാനമെത്തി

By Web Team  |  First Published Nov 3, 2022, 7:18 AM IST

ഒരമ്മയുടെ പോരാട്ടത്തിന്റെ കഥ പറയുന്ന കുമാരി കേരളമൊട്ടാകെയുള്ള തിയേറ്ററുകളിൽ നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുകയാണ്. 


ശ്വര്യ ലക്ഷ്മി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച കുമാരിയിലെ ‘നിഴലാടും…’ എന്ന ഗാനം റിലീസായി. ജ്യോതിഷ് കാശിയുടെ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നതും പാടിയിരിക്കുന്നതും മണികണ്ഠന്‍ അയ്യപ്പയാണ്. നിർമൽ സഹദേവ് ആണ് കുമാരി സംവിധാനം ചെയ്ത്.

തിയറ്ററുകളിൽ കുടുംബ പ്രേക്ഷകരുടെ ഗംഭീര അഭിപ്രായം ലഭിക്കുന്ന ചിത്രത്തിൽ ഷൈൻ ടോം ചാക്കോ, സുരഭി ലക്ഷ്മി, സ്വാസിക, സ്‌ഫടികം ജോർജ്, ജിജു ജോൺ, തൻവി റാം, ശിവജിത് പദ്മനാഭൻ, രാഹുൽ മാധവ് എന്നിവർ പ്രധാന കഥാപാത്രങ്ങളിലെത്തിയിരുന്നു. ഒരമ്മയുടെ പോരാട്ടത്തിന്റെ കഥ പറയുന്ന കുമാരി കേരളമൊട്ടാകെയുള്ള തിയേറ്ററുകളിൽ നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുകയാണ്. 

Latest Videos

undefined

പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുപ്രിയ മേനോൻ അവതരിപ്പിക്കുന്ന കുമാരി ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസ് കേരളത്തിൽ വിതരണം നിർവഹിക്കുന്നു. ദി ഫ്രഷ് ലൈം സോഡാസിന്റെ ബാനറിൽ ജിജു ജോൺ, നിർമൽ സഹദേവ്, ശ്രീജിത്ത് സാരംഗ്, ജേക്സ് ബിജോയ് തുടങ്ങിയവർ ആണ് ചിത്രം നിർമിച്ചിരിക്കുന്നത്. ഐശ്വര്യ ലക്ഷ്മി, പ്രിയങ്കാ ജോസഫ്, മൃദുലാ പിൻപല, ജിൻസ് വർഗീസ് എന്നിവരാണ് കുമാരിയുടെ സഹനിർമാണം.

ഡയറക്ടർ ഓഫ് ഫോട്ടോഗ്രാഫി -എബ്രഹാം, എഡിറ്റർ ആൻഡ് കളറിസ്റ്റ് -ശ്രീജിത്ത് സാരംഗ്, പ്രൊഡക്ഷൻ ഡിസൈനർ -ഗോകുൽ ദാസ്, എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ -ഹാരിസ് ദേശം, മേക്ക്‌അപ്പ് -അമൽ ചന്ദ്രൻ, വസ്ത്രാലങ്കാരം -സ്റ്റെഫി സേവിയർ, ലിറിക്‌സ് -കൈതപ്രം, ജ്യോതിസ് കാശി, ജോ പോൾ, ചീഫ് അസ്സോസിയേറ്റ് -ബോബി സത്യശീലൻ, ബാക്ക്ഗ്രൗണ്ട് സ്‌കോർ -ജേക്സ് ബിജോയ്, മണികണ്ഠൻ അയ്യപ്പാ, വി എഫ് എക്സ് -സനന്ത് ടി ജി, വിശാൽ ടോം ഫിലിപ്പ്, സ്റ്റണ്ട്സ് -ദിലീപ് സുബ്ബരായൻ, സൗണ്ട് മിക്സിങ് -അരവിന്ദ് മേനോൻ, സൗണ്ട് ഡിസൈൻ -സിങ്ക് മീഡിയ, സ്റ്റിൽസ് -സഹൽ ഹമീദ്, ഡിസൈൻ -ഓൾഡ് മങ്ക്സ്, ഡിസ്ട്രിബൂഷൻ -ഹെഡ് ബബിൻ, പ്രൊമോഷൻ കൺസൽട്ടന്റ് -വിപിൻ കുമാർ, പി ആർ ഒ -പ്രതീഷ് ശേഖർ.

തിയറ്ററുകളിൽ ചിരിപൂരം ഒരുക്കാൻ അവർ വരുന്നു; 'സാറ്റർഡേ നൈറ്റ്' ടിക്കറ്റ് ബുക്കിം​ഗ് തുടങ്ങി

click me!