ബോംബെ ജയശ്രീയുടെ ശബ്ദത്തിൽ 'മെല്ലെ തൊടണ് നറുമണം'; 'ലളിതം സുന്ദരം' ലിറിക് വീഡിയോ

By Web Team  |  First Published Mar 24, 2022, 11:22 PM IST

ബോംബെ ജയശ്രീ ആലപിച്ച 'മെല്ലെ തൊടണ് നറുമണം...' എന്ന മനോഹരമായ മെലഡി ​ഗാനമാണ് പുറത്തുവിട്ടത്.


ഞ്ജു വാര്യരുടെ(Manju Warrier) സഹോദരനും നടനുമായ മധു വാര്യര്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് 'ലളിതം സുന്ദരം'(Lalitham Sundaram). അടുത്തിടെയാണ് ചിത്രം ഒടിടി റിലീസായി പ്രേക്ഷകർക്ക് മുന്നിലെത്തിയത്. മികച്ച പ്രതികരണമാണ് ചിത്രത്തിന് പ്രേക്ഷകരിൽ നിന്നും ലഭിച്ചത്. ഇപ്പോഴിതാ ചിത്രത്തിലെ ഒരു ​ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. 

ബോംബെ ജയശ്രീ ആലപിച്ച 'മെല്ലെ തൊടണ് നറുമണം...' എന്ന മനോഹരമായ മെലഡി ​ഗാനമാണ് പുറത്തുവിട്ടത്. ലിറിക് വീഡിയോയായി ഗാനത്തിന്റെ റെക്കോഡിങ് രംഗങ്ങളും ഉള്‍പ്പെടുത്തിയിരിക്കുന്നു. ബിജിബാല്‍ ഈണം പകര്‍ന്ന ഗാനത്തിന് വരികളെഴുതിയിരിക്കുന്നത് ബി.കെ. ഹരിനാരായണനാണ്. 

Latest Videos

undefined

ഇരുപതുവർഷങ്ങൾക്കു ശേഷം മഞ്ജു വാര്യർ ബിജു മേനോന്റെ നായികയായി അഭിനയിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ‘കണ്ണെഴുതി പൊട്ടുംതൊട്ട് (1999)’ എന്ന ചിത്രത്തിലായിരുന്നു ഇരുവരും ഒന്നിച്ച് അഭിനയിച്ചത്. സെഞ്ചുറിയുടെ സഹകരണത്തോടെ മഞ്ജു വാര്യർ നിർമിക്കുന്ന ആദ്യ കൊമേർഷ്യൽ ചിത്രം കൂടിയാണ് ‘ലളിതം സുന്ദരം’. മഞ്ജു വാര്യർ പ്രൊഡക്ഷൻസിന്റെ ബാനറിലാണ് ചിത്രം നിർമിക്കുന്നത്. പി സുകുമാർ ചിത്രത്തിന്റെ ഛായാഗ്രഹണവും പ്രമോദ് മോഹൻ തിരക്കഥയും ഒരുക്കുന്നു. ബിജിബാലാണ് സംഗീതം ഒരുക്കുന്നത്.

 'കൈ വിട്ട ആയുധം വാ വിട്ട വാക്ക്, ഓർത്താൽ നന്ന്..'; വിനായകനെതിരെ അഖിൽ മാരാർ

നടൻ വിനായകൻ നടത്തിയ മീ ടു പരാമർശത്തിൽ പ്രതികരണവുമായി സംവിധായകൻ അഖിൽ മാരാർ(Akhil Marar). 
എല്ലാം ചിരിച്ചു കൊണ്ട് കേൾക്കേണ്ടി വന്ന വികെപി എന്ന പ്രിയപ്പെട്ട സംവിധായകനോട് സഹതാപം തോന്നുന്നുവെന്ന് അഖിൽ കുറിക്കുന്നു. തന്റെ പ്രതികരണം സിനിമ സംവിധായകന്റെ പ്രതിഷേധം അല്ലെന്നും രണ്ട് പെൺ മക്കളുള്ള ഒരച്ഛന്റെ രോദനം ആണെന്നും അഖിൽ പറഞ്ഞു. 

അഖിൽ മാരാരുടെ വാക്കുകൾ

ആരാണ് സ്ത്രീ...
ചോദിച്ചത് കേട്ടില്ലേ ആരാണ് സ്ത്രീ.. സ്ത്രീയുടെ വ്യാഖാനം പറയു... വിനായകൻ ഇത് പറഞ്ഞത് ആധ്യാത്മിക പ്രഭാഷണ വേദിയിൽ അല്ല... മറിച്ചു ഒരു സ്ത്രീ നേരിടുന്ന ദുരിതങ്ങൾ പറയുന്ന അവരുടെ പോരാട്ടം പറയുന്ന "ഒരുത്തി" എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായി.. എല്ലാം ചിരിച്ചു കൊണ്ട് കേൾക്കേണ്ടി വന്ന VKPഎന്ന പ്രിയപ്പെട്ട സംവിധായകനോട് സഹതാപം.. ഇനി പ്രിയപ്പെട്ട വിനായകന് മീ ടു വിന്റെ അർത്ഥം പറഞ്ഞു കൊടുക്കാൻ അറിവില്ലാതെ വായും പൊളന്ന് ഇരുന്ന് കൈ അടിച്ച മാധ്യമ സിംഗങ്ങളുടെ അറിവിലേക്ക്....

നിങ്ങളുടെ മുഖത്ത് നോക്കി പല പ്രാവശ്യം എന്താണ് മീ ടു എന്ന് ചോദിച്ചപ്പോൾ ദാ ഇത് പോലെ പറഞ്ഞു കൊടുക്കണം..
മിസ്റ്റർ വിനായകൻ വിഡ്ഢിത്തരം പറയാം പക്ഷെ അതൊരലങ്കാരം ആയി കൊണ്ട് നടക്കരുത്..താങ്കൾ പറഞ്ഞു 10 സ്ത്രീകളുമായി സെക്‌സിൽ ഏർപ്പിട്ടിട്ടുണ്ട് എന്ന്... അതിലൊരാൾക്ക് എന്തെങ്കിലും കാരണം കൊണ്ട് താങ്കൾക്ക് വഴങ്ങേണ്ടി വന്നതായി തോന്നിയേക്കാം..അതിന്റെ കാരണം ചിലപ്പോൾ ഭയം ആകാം അല്ലെങ്കിൽ മറ്റ് കാരണങ്ങൾ ആകാം..

ഇത്തരത്തിൽ പീഡനം ഏൽക്കേണ്ടി വന്ന പല പെണ്കുട്ടികളും അവരുടെ അഭിപ്രായങ്ങൾ തുറന്ന് പറയുമ്പോൾ അതിൽ ഒരാളാണ് ഞാനും എന്നൊരു പെണ്കുട്ടി പറയുന്നതാണ് മീ ടു.. ഇനി താങ്കൾ പറയുന്നത് പോലെ താങ്കളുടെ അമ്മയോടൊ പെങ്ങളോടൊ താങ്കളെ പോലൊരുവൻ വഴിയിൽ വെച്ചു ഇന്ന് രാത്രിയിൽ എന്റെ കൂടെ കിടക്കാമോ ..? കിടക്കാമോ.. പറ Yes.. or no ..? എന്ന് ചോദിച്ചാൽ അവർക്കതിൽ വിഷമം തോന്നി താങ്കളോട് വന്ന് പറഞ്ഞാൽ അമ്മയ്ക്ക് താല്പര്യം ഇല്ലെങ്കിൽ പോണ്ട ..അതിന് ഞാൻ എന്ത് വേണം എന്ന് ചോദിക്കുമോ..‌

അതോ അമ്മയെയും പെങ്ങളെയും അപമാനിച്ചവനെ അവന്റെ വീട്ടിൽ പോയി ഒന്ന് പൊട്ടിക്കുമോ..? ഞാൻ ആണെങ്കിൽ അവന്റെ പിണുങാണ്ടി വലിച്ചു പറിച്ചെടുക്കും... ഇനി വിനായകൻ പറഞ്ഞത് സൗഹൃദ വലയത്തിൽ പെട്ട ഒരാളോട് എന്ന അർത്ഥത്തിൽ ആണെങ്കിൽ വ്യക്തിപരമായി പോട്ടെ എന്ന് വെയ്ക്കാം.. പക്ഷെ സദസ്സിൽ ഇരുന്ന ഒരു പെണ്ണിനെ നോക്കി എനിക്ക് താല്പര്യം തോന്നിയാൽ ഞാൻ ആ കുട്ടിയോട് ചോദിക്കും എന്ന് വിളിച്ചു പറയുമ്പോൾ താങ്കൾ പറയുന്നത് താൽപ്പര്യം തോന്നുന്ന ആരോടും ചോദിക്കും എന്ന് തന്നെയാണ്.. വായിൽ തോന്നുന്നത് വിളിച്ചു കൂവുമ്പോൾ താങ്കൾ പരിഹസിച്ച ആ മഹാ നടൻ പണ്ടൊരു സിനിമയിൽ പറഞ്ഞത് മറക്കണ്ട.. കൈ വിട്ട ആയുധം വാ വിട്ട വാക്ക്... ഓർത്താൽ നന്ന്.. NB: സിനിമ സംവിധായകന്റെ പ്രതിഷേധം അല്ല 2 പെണ് മക്കളുള്ള ഒരച്ഛന്റെ രോദനം..ആയി കണ്ടാൽ മതിയെന്ന് സകല ഓണ്ലൈൻ മാധ്യമ സുഹൃത്തുക്കളോടും പറയുന്നു..

click me!