അഞ്ച് വർഷത്തെ ഇടവേളക്ക് ശേഷമാണ് ഭാവന മലയാള സിനിമയിലേക്ക് വരുന്നത്.
ഒരിടവേളയ്ക്ക് ശേഷം നടി ഭാവന മലയാള സിനിമയിലേക്ക് തിരിച്ചുവരുന്നുവെന്ന നിലയിൽ ശ്രദ്ധിക്കപ്പെട്ട ചിത്രമാണ് 'ന്‍റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്'. ആദില്‍ മൈമൂനത്ത് അഷറഫ് രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിൽ നായകനായി എത്തുന്നത് ഷറഫുദ്ദീന്‍ ആണ്. ചിത്രത്തിന്റേതായി പുറത്തുവരുന്ന പ്രമോഷൻ മെറ്റീലിയലുകൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ പുതിയ ഗാനം റിലീസ് ചെയ്തിരിക്കുകയാണ് അണിയറ പ്രവർത്തകർ.
'അകലകലേ' എന്ന് പേരിട്ടരിക്കുന്ന ഗാനം എഴുതിയിരിക്കുന്നത് ശരത് കൃഷ്ണൻ ആണ്. ബിജിൻ ചാണ്ടിയാണ് മനോഹരമായ മെലഡി ആലപിച്ചിരിക്കുന്നത്. ചിത്രത്തിന്റേതായി നേരത്തെ പുറത്തുവന്ന ഗാനവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
undefined
അഞ്ച് വർഷത്തെ ഇടവേളക്ക് ശേഷമാണ് ഭാവന മലയാള സിനിമയിലേക്ക് വരുന്നത്. ചിത്രത്തിൽ നടൻ അശോകനും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ലണ്ടന്‍ ടാക്കീസിന്‍റെ ബാനറില്‍ റെനീഷ് അബ്ദുള്‍ഖാദറും രാജേഷും ചേര്‍ന്നാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. അരുണ്‍ റുഷ്ദി ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന്‍റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് കിരണ്‍ കേശവ്, പ്രശോഭ് വിജയന്‍ എന്നിവര്‍ ചേര്‍ന്നാണ്.
അഡീഷണല്‍ സ്ക്രീന്‍പ്ലേ, ഡയലോഗ് വിവേക് ഭരതന്‍, കലാസംവിധാനം മിഥുന്‍ ചാലിശ്ശേരി, സംഗീതം പെയില്‍ മാത്യൂസ്, നിഷാന്ത് രാംടെകെ, ജോക്കര്‍ ബ്ലൂസ്, നൃത്തസംവിധാനം അനഘ- റിഷ്ധാന്‍, വസ്ത്രാലങ്കാരം മെല്‍വി ജെ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ അലക്സ് കുര്യന്‍, പ്രൊജക്റ്റ് കോഡിനേറ്റര്‍ ഷനീം സയീദ്, മേക്കപ്പ് അമല്‍ ചന്ദ്രന്‍, ചീഫ് അസോസിയേറ്റ് ഫിലിപ്പ് ഫ്രാന്‍സിസ്, ക്രിയേറ്റീവ് ഡയറക്ടര്‍ ശബരിദാസ് തോട്ടിങ്കല്‍, കാസ്റ്റിംഗ് അബു വാണിയംകുളം, സ്റ്റില്‍സ് രോഹിത്ത് കെ സുരേഷ്, പിആര്‍ ടെന്‍ ഡിഗ്രി നോര്‍ത്ത് കമ്യൂണിക്കേഷന്‍സ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് വൈശാഖ് സി വടക്കേവീട്, പബ്ലിസിറ്റി ഡിസൈന്‍സ് യെല്ലോടൂത്ത്സ്, ലൈന്‍ പ്രൊഡ്യൂസേഴ്സ് മഹിന്‍ഷാദ് എന്‍ വൈ, ഷാമില്‍ പി എം എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.
ഗായകൻ ശ്രീനാഥ് വിവാഹിതനായി, വധു സംവിധായകൻ സേതുവിന്റെ മകൾ - വീഡിയോ