ട്രിപ്പ് വൈബുമായി ധ്യാൻ; 'ബുള്ളറ്റ് ഡയറീസ്' ഗാനമെത്തി

By Web Team  |  First Published Dec 27, 2022, 5:20 PM IST

നേരത്തെ ബുള്ളറ്റ് ഡയറി ടീം പുറത്തുവിട്ട ഓണപ്പാട്ട് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.


ധ്യാന്‍ ശ്രീനിവാസന്‍ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം 'ബുള്ളറ്റ് ഡയറീസി'ലെ പ്രമോ ഗാനം പുറത്തുവിട്ടു. 'ഞാനും എൻ ആടും' എന്നു തുടങ്ങുന്ന ഗാനം യാത്രകളെ അടിസ്ഥാനമാക്കിയണ് ചിത്രീകരിച്ചിരിക്കുന്നത്. നോബിൻ മാത്യു സം​ഗീതം നൽകിയ ​ഗാനം ആലപിച്ചിരിക്കുന്നത് വിദ്യാധരൻ മാസ്റ്റർ, ഗോകുൽ പി, നോബിൻ മാത്യു എന്നിവർ ചേർന്നാണ്.  

നേരത്തെ ബുള്ളറ്റ് ഡയറി ടീം പുറത്തുവിട്ട ഓണപ്പാട്ട് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സന്തോഷ് മണ്ടൂര്‍ രചനയും   സംവിധാനവും നിർവഹിക്കുന്ന  ചിത്രം ഒരുക്കുന്നത്  ബിത്രിഎം ക്രിയേഷന്‍സ് ആണ്. ധ്യാന്‍ ശ്രീനിവാസനും പ്രയാഗാ മാര്‍ട്ടിനും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ബുള്ളറ്റ് ഡയറീസ്' സംഗീത സംവിധാനം നിര്‍വഹിക്കുന്നത് ഷാന്‍ റഹ്‌മാനാണ്.

Latest Videos

undefined

ചിത്രത്തിന്റെ ടീസർ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. തികഞ്ഞ ഒരു ബുള്ളറ്റ് പ്രേമിയായിട്ടാണ് ധ്യാന്‍ ചിത്രത്തില്‍ എത്തുന്നതെന്നാണ് ടീസര്‍ തരുന്ന സൂചന. രഞ്ജി പണിക്കര്‍, ജോണി ആന്റണി, സുധീര്‍ കരമന, ശ്രീകാന്ത് മുരളി, അല്‍ത്താഫ് സലിം, ഷാലു റഹീം, ശ്രീലക്ഷ്മി, ശ്രീലക്ഷ്മി എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപത്രങ്ങളെ അവതരിപ്പിക്കുന്നത്. 

എഡിറ്റിംഗ് രഞ്ജൻ എബ്രഹാം. പ്രൊഡക്ഷൻ ഡിസൈനർ അനിൽ അങ്കമാലി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സഫി അയൂര്‍, കലാസംവിധാനം അജയൻ മങ്ങാട്, മേക്കപ്പ് രഞ്ജിത്ത് അമ്പാടി, വസ്ത്രാലങ്കാരം സമീറ സനീഷ്, സ്റ്റിൽസ് രാംദാസ് മാത്തൂർ, പരസ്യകല യെല്ലോ ടൂത്ത്, ചീഫ് അസോസിയേറ്റ് ഡയറക്ടർ ഷിബിൻ കൃഷ്ണ, ഉബൈനി യൂസഫ്, അസോസിയേറ്റ് ഡയറക്ടേഴ്സ് ബിജേഷ് നാരായണന്‍, രാമചന്ദ്രന്‍ പൊയ്‍ലൂര്‍, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് നസീർ കാരന്തൂർ, ആക്ഷന്‍ കൊറിയോഗ്രഫി റണ്‍ രവി, ഫീനിക്സ് പ്രഭു, നൃത്തസംവിധാനം റിഷ്ധാന്‍,  പി.ആര്‍.ഒ വാഴൂര്‍ ജോസ്, ആതിര ദില്‍ജിത്ത്.

മുറിവുകളും കഠിനാധ്വാനവും നിറഞ്ഞ നീണ്ട യാത്ര; 'കാപ്പ' അനുഭവവുമായി സാഗർ സൂര്യ

click me!