ജോഷി- മമ്മൂട്ടി കൂട്ടുകെട്ടില്‍ നിരവധി നല്ല ചിത്രങ്ങള്‍ പ്രേക്ഷകര്‍ക്ക് ലഭിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ഈ ചിത്രത്തെ കുറിച്ചുള്ള പ്രതീക്ഷകളും ഏറെയാണ്.
സംവിധായകന്‍ ജോഷിയുടെ മകന്‍ അഭിലാഷ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'കിംഗ് ഓഫ് കൊത്ത'. ദുൽഖറാണ് ചിത്രത്തിൽ നായകനായി എത്തുന്നത്. ദുൽഖറിന്റെ പിറന്നാൾ ദിനത്തിൽ നടന്ന ചിത്രത്തിന്റെ അനൗൺസ്മെന്റിന് പിന്നാലെ ഏറെ ആകാംക്ഷയിലാണ് പ്രേക്ഷകരും. ജോഷി- മമ്മൂട്ടി കൂട്ടുകെട്ടില്‍ നിരവധി നല്ല ചിത്രങ്ങള്‍ പ്രേക്ഷകര്‍ക്ക് ലഭിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ഈ ചിത്രത്തെ കുറിച്ചുള്ള പ്രതീക്ഷകളും ഏറെയാണ്.
ദുല്‍ഖര്‍ തന്നെയായിരുന്നു ചിത്രത്തിലെ നായകനായി തന്റെ മനസിലുണ്ടായിരുന്നതെന്നാണ് പറയുകയാണ് അഭിലാഷ് ഇപ്പോൾ. കുട്ടിക്കാലം മുതലുള്ള സുഹൃത്താണ് ദുൽഖറെന്നും അതിനാൽ തിരക്കഥ കേട്ടപ്പോഴേ അദ്ദേഹം മതിയെന്ന് തീരുമാനിച്ചിരുന്നുവെന്നും അഭിലാഷ് പറയുന്നു. ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിലാണ് അഭിലാഷ് ഇക്കാര്യം പറഞ്ഞത്.
'ദുല്‍ഖര്‍ തന്നെയായിരുന്നു നായകനായി എന്റെ മനസിലുണ്ടായിരുന്നത്. ഞങ്ങള്‍ വളര്‍ന്നതെല്ലാം ഒരുമിച്ചാണ്. പിന്നെ സിനിമയില്‍ എനിക്ക് ഏറ്റവും അടുത്ത് അറിയാവുന്നതും ദുല്‍ഖറിനെയാണ്. ഞാന്‍ ആദ്യം കഥ ദുല്‍ഖറിനോട് പറഞ്ഞു. ദുല്‍ഖറിന് ഇഷ്ടപ്പെടുകയും ചെയ്യാമെന്ന് പറയുകയും ചെയ്തു. പ്രണയവും പാട്ടുകളും എല്ലാം ഉള്ള ഒരു ഗാങ്ങ്സ്റ്റര്‍ സിനിമയാണിത്. ഫാമലിക്കും യൂത്തിനും ഒരുപോലെ ഇഷ്ടപ്പെടുന്ന എന്റർടെയ്നർ.' അഭിലാഷ് പറഞ്ഞു.
ജോഷി സംവിധാനം ചെയ്ത പൊറിഞ്ചു മറിയം ജോസിന്റെ രചന നിര്‍വഹിച്ച അഭിലാഷ് എന്‍. ചന്ദ്രനാണ് ചിത്രത്തിന്റെയും തിരക്കഥ ഒരുക്കുന്നത്. ജോഷിയുടെ സിനിമകളില്‍ ഏറ്റവും കൂടുതലും നായകാനായിട്ടുള്ളത് മമ്മൂട്ടിയാണ്. ഇപ്പോള്‍ മകന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ദുല്‍ഖര്‍ നായകനാകുന്നതിനെ സിനിമാ ലോകവും ഏറെ കൗതുകത്തോടെയാണ് നോക്കികാണുന്നത്.
അതേസമയം, ‘പറവ‘ക്ക് ശേഷം സൗബിൻ ഷാഹിറും ദുൽഖർ സൽമാനും വീണ്ടും ഒന്നിക്കുന്ന ചിത്രവും അണിയറയിൽ ഒരുങ്ങുന്നുണ്ട്.‘ഓതിരം കടകം‘ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ നിർമാണം ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫെറർ ഫിലിംസ് തന്നെയാണ് നിർവഹിക്കുന്നത്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona