'ഈ മഹാമാരിയും മാറും..'; കൊവിഡ് പോരാളികൾക്ക് ആവേശമായി ആർദ്രം പീപ്പിൾസ് ക്യാംപയിൻ ഗാനം

By Web Team  |  First Published Jun 24, 2020, 6:40 PM IST

തളാരതെ പൊരുതുന്ന ആരോഗ്യ പ്രവർത്തകർക്ക് ആദരം അർപ്പിച്ചുകൊണ്ടാണ് പാട്ട് അവസാനിക്കുന്നത്.


ർദ്രം പീപ്പിൾസ് ക്യാംപയിനുവേണ്ടി പിന്നണി ഗായിക രാജലക്ഷ്മി ആലപിച്ച കൊവിഡ് പ്രതിരോധ ഗാനം ശ്രദ്ധേയമാകുന്നു. കൊവിഡ് പ്രതിരോധ രംഗത്തെ മുന്നണി പോരാളികളായ ഡോക്ടർമാർ, നഴ്സുമാർ, ആശുപത്രി ജീവനക്കാർ, ശുചീകണ തൊഴിലാളികൾ, പൊലീസ്, ഫയർഫോഴ്സ്, മാധ്യമപ്രവർത്തകർ എന്നിവർക്ക് സ്നേഹാദരം അർപ്പിച്ചുകൊണ്ടാണ് ആരോഗ്യവകുപ്പിന് കീഴിലുള്ള ആർദ്രം പീപ്പിൾസ് ക്യാംപയിൻ പ്രതിരോധ ഗാനം പുറത്തിറക്കിയത്.

"ഈ മഹാമാരിയും മാറും
ഇനി വരും പുലരികൾ പാടും
ഒന്നായ് ഒന്നായ് നമ്മൾ 
പൊരുതാം ഇനി നാം ഇന്നേ
അറിവായ് അലിവായ് നമ്മൾ 
അകമേ സ്നേഹം കരുതാം" - എന്ന് തുടങ്ങുന്ന ജോയ് തമലത്തിന്റെ വരികൾക്ക് റോണി റാഫേലാണ് ഈണം പകർന്നിരിക്കുന്നത്. കൊവിഡ് കാലത്ത് സ്വയം പ്രതിരോധം തീർക്കേണ്ടത് എങ്ങനെ ആകണമെന്ന് പാട്ടിൽ പറയുന്നു. പരസ്പരം എത്ര അകലെയാണെങ്കിലും നമ്മളൊന്നാണെന്ന സന്ദേശവും പാട്ട് പങ്കുവയ്ക്കുന്നുണ്ട്.

Latest Videos

undefined

തളാരതെ പൊരുതുന്ന ആരോഗ്യ പ്രവർത്തകർക്ക് ആദരം അർപ്പിച്ചുകൊണ്ടാണ് പാട്ട് അവസാനിക്കുന്നത്. കേരള ആർട്ട് ലൗവേഴ്സ് അസോസിയേഷനാണ് പാട്ടിന്റെ ഏകോപനം നിർവഹിച്ചിരിക്കുന്നത്. സുഭാഷ് അഞ്ചലാണ് സംവിധാനം.

click me!